കാതറിന്‍ എന്ന യുവതി കോസ്റ്ററിക്കയിലെ മോണ്ടിസുമയിലേക്ക് താമസം മാറുമ്പോള്‍ മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. എന്തുവന്നാലും തനിക്ക് വ്യത്യസ്തമായ ഒരു വീട് വേണം. അതിനായി ഇന്റർനെറ്റിൽ പരതി അവസാനം ഒരു വീടിന്റെ മാതൃകയിൽ കാതറീൻ ചെന്നുനിന്നു. ഡിറ്റർജന്റ് കൊണ്ട് നിർമിക്കുന്ന ഡോം വീട്. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാതറിന്‍ എന്ന യുവതി കോസ്റ്ററിക്കയിലെ മോണ്ടിസുമയിലേക്ക് താമസം മാറുമ്പോള്‍ മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. എന്തുവന്നാലും തനിക്ക് വ്യത്യസ്തമായ ഒരു വീട് വേണം. അതിനായി ഇന്റർനെറ്റിൽ പരതി അവസാനം ഒരു വീടിന്റെ മാതൃകയിൽ കാതറീൻ ചെന്നുനിന്നു. ഡിറ്റർജന്റ് കൊണ്ട് നിർമിക്കുന്ന ഡോം വീട്. മികച്ച ലൊക്കേഷനിലാണ് കാതറീൻ സ്ഥലം വാങ്ങിയത്. കാടിന്റെ നടുക്കാണ് എങ്കിലും നഗരത്തിൽ നിന്നും അടുത്താണ്. മൂന്ന് കിലോമീറ്റർ അകലെ കടലുണ്ട്. അർധവൃത്താകൃതിയിലുള്ള മേൽക്കൂരയുള്ള ഡോം ഹോംസ് ആയിരുന്നു അവരുടെ മനസ്സിൽ.

പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റും കോൺക്രീറ്റും ഒരു പ്രത്യേക അനുപാതത്തിൽ ഒരു മോൾഡിൽ ഒഴിച്ചാണ് എയർക്രീറ്റ് എന്ന് വിളിക്കുന്ന കട്ടകൾ നിർമിച്ചത്. ഇതിനായി ആ പട്ടണത്തിലെ കടകളിലെ മൊത്തം വാഷിങ് ഡിറ്റർജെന്റുകളും താന്‍ വാങ്ങിക്കൂട്ടി എന്ന് കാതറിന്‍ പറയുന്നു. പലരും ഇവർക്ക് വട്ടായോ എന്നുപോലും ചോദിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വീടുപണിക്കാവശ്യമായ ഏകദേശം 1200 എയർക്രീറ്റ് കട്ടകൾ ഇവർ നിർമിച്ചു.

ADVERTISEMENT

അടുത്തതായി മണ്ണിൽ വീടിന്റെ പ്ലാൻ അനുസരിച്ച് ഇടങ്ങൾ വരച്ച് അടയാളപ്പെടുത്തി. എന്നിട്ട് പട്ടികകൾ കൊണ്ട് കമാനാകൃതിയിൽ ചട്ടക്കൂട് ഉണ്ടാക്കി അതിനു മുകളിൽ എയർക്രീറ്റ് കട്ടകൾ വിരിക്കുകയായിരുന്നു. പുറംഭിത്തികൾ നിർമിച്ച ശേഷം വാതിലുകൾക്കും ജനലുകൾക്കും വേണ്ട സ്ഥലം കൊത്തിയെടുക്കുകയായിരുന്നു.

ചുറ്റുപാടുമുള്ള പച്ചപ്പിനോട് ഇഴുകിച്ചേരുന്ന കടുംപച്ച നിറമാണ് വീടിനു നൽകിയത്. താഴികക്കുടം പോലെയുള്ള മേൽക്കൂരയുടെ ഭാഗത്ത് വൈക്കോൽ നിറച്ചു. ഓരോ സമയത്തും വീട് കാണാൻ ഓരോ ഭംഗിയാണ് എന്ന് ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ADVERTISEMENT

ഒരു കിടപ്പുമുറി, ബാത്റൂം,  ഡൈനിങ് ഹാൾ, അടുക്കള എന്നിവയാണ് ഈ വീട്ടിലുള്ളത്. തന്റെ സുഹൃത്തുക്കളും ഒരുപാട് സഹായിച്ചു.  വീടിന്റെ അകത്തളം അലങ്കരിക്കുന്ന പെയിന്റിങ്ങുകളും ഇരുമ്പു ജനാലകളും വാതിലുകളും എന്തിനേറെ ആകാശത്തേക്ക് തുറന്ന ഗ്ലാസ് റൂഫുമെല്ലാം സുഹൃത്തുക്കളുടെ ആശയവും സംഭാവനകളുമാണെന്നു കാതറീൻ പറയുന്നു. രാത്രിയിൽ തൻറെ കട്ടിലിൽ കിടന്നു ഇതിലൂടെ നക്ഷത്രങ്ങളെയും അമ്പിളിമാമനെയും കണ്ടുകിടക്കുന്നത് പറയാനാകാത്ത അനുഭൂതിയാണെന്നു കാതറീൻ സാക്ഷ്യപ്പെടുത്തുന്നു.

രാവിലെ ആറു മണിക്ക് താനും പണിക്കാരോടൊപ്പം കളത്തിൽ ഇറങ്ങുമായിരുന്നു എന്ന് കാതറീൻ പറയുന്നു. നിർമാണം പുരോഗമിക്കുന്ന വേളയിൽ സാമ്പത്തിക പരിമിതികൾ ഉണ്ടായി. എന്നിട്ടും പണിക്കാർ പണി നിർത്തിവയ്ക്കാതെ സഹകരിച്ചു. ഒരു കോണ്‍ട്രാക്ടറുടെ കൂടി സഹായത്തോടെ ആണ് കാതറിന്‍ ഇതൊക്കെ ചെയ്തത്. ഒടുവില്‍ വീട് പണി പൂര്‍ത്തിയായി. ധാരാളം ആളുകള്‍ ഇന്ന്  ഈ സ്വപ്നഭവനം നേരില്‍ കാണാന്‍ എത്തുന്നു. കാതറീനെ അനുമോദിക്കുന്നു.

ADVERTISEMENT

സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഗ്രീൻ മൂൺ ലോഡ്ജ് ഇപ്പോൾ ഒരു ഹോം സ്റ്റേ ആക്കിമാറ്റിയിരിക്കുകയാണ്. സ്വന്തമായി വെബ്സൈറ്റുമുണ്ട്. ഒരു രാത്രി രണ്ടുപേർക്ക് തങ്ങാൻ 65 ഡോളറാണ് ഈടാക്കുന്നത്. അതായത് ഏകദേശം 4600 രൂപ. ഇന്ന് ഈ വീട് തനിക്ക് സമൂഹത്തിൽ നിലയും വിലയും നൽകുന്നുവെന്ന് കാതറീൻ പറയുന്നു.

English Summary- Lady Built Unique House with dishwashing detergents