ലോക്ഡൗൺ കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെ വീടിനുള്ളിൽ ലാപ്ടോപ്പും ഫോണും കയ്യിലെടുത്ത് ഓടിനടക്കുകയാണ് പലരും. രാവിലെ തൊട്ടുണർത്തുന്ന മൊബൈൽ ഫോൺ രാത്രി ഗുഡ്നൈറ്റ് പറയുന്നത് വരെ കൂടെയുണ്ടാകും. പക്ഷേ ഉപയോഗിക്കുന്നതിനിടയിൽ ചാർജ് തീർന്നാൽ ആകെ ശോകസീനാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെ വീടിനുള്ളിൽ ലാപ്ടോപ്പും ഫോണും കയ്യിലെടുത്ത് ഓടിനടക്കുകയാണ് പലരും. രാവിലെ തൊട്ടുണർത്തുന്ന മൊബൈൽ ഫോൺ രാത്രി ഗുഡ്നൈറ്റ് പറയുന്നത് വരെ കൂടെയുണ്ടാകും. പക്ഷേ ഉപയോഗിക്കുന്നതിനിടയിൽ ചാർജ് തീർന്നാൽ ആകെ ശോകസീനാകും. സദാ മൊബൈലുമായി കറങ്ങുന്നവർ വീട്ടിൽ ഏറ്റവും ആഗ്രഹിക്കുന്നത് തങ്ങൾ ഇരിക്കുന്നിടത്തെല്ലാം ചാർജിങ് പോയിന്റ് വേണമെന്നായിരിക്കും. അങ്ങനെയുള്ളവർ ഈ വീട്  ഉറപ്പായും കാണണം.
320 പ്ലഗ് സോക്കറ്റ് ഒരു വീട്ടില്‍ വച്ചാലോ ? കിറുക്കന്‍ ഐഡിയ തന്നെ. പക്ഷേ, ഈസ്റ്റ്‌കോസ്റ്റിലെ ഒരു വീടിന്റെ അവസ്ഥ ഇതാണ്. എന്നാല്‍ എന്തിനാണ് ഈ വീട്ടില്‍ ഇത്തരത്തില്‍ നിരവധി ചാർജിങ് പോയിന്റുകൾ വച്ചിരിക്കുന്നത് എന്നതിന് ഇപ്പോഴും ആര്‍ക്കും തൃപ്തികരമായ ഉത്തരം ഇല്ല എന്നതാണ് രസകരം.

ആൻഡ്രൂ പിയേഴ്സ് എന്ന ആളാണ്‌ ഈ വീടിന്റെ അവസാനത്തെ ഉടമ എന്നാണ് രേഖകള്‍. ഇദ്ദേഹം ഈ വീട് നിലവില്‍ മറ്റാര്‍ക്കോ വിൽപന നടത്തി കഴിഞ്ഞു. ഇംഗ്ലിഷ് തിരക്കഥാകൃത്ത് ടോബി ഡേവിസ് ഈ വീടിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചതോടെയാണ് ഈ വീടിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ അന്വേഷിക്കാന്‍ കാരണമായത്‌. 

ADVERTISEMENT

ഒരു മുറിയില്‍ കുറഞ്ഞത്‌ 40 പ്ലഗ് പോയിന്റുകൾ എങ്കിലുമുണ്ട് ഇവിടെ. ബാത്‌റൂമിൽ വരെ നിരവധി ചാർജിങ് പോയിന്റുകൾ. സോക്കട്ടുകള്‍ എങ്കിലുമുണ്ട് ഇവിടെ. എന്നാല്‍ എന്തിനാണ് ഇത്രയധികം സോക്കട്ടുകള്‍ എന്നതില്‍ ആര്‍ക്കും ഉത്തരം ഇല്ലതാനും. 1,350,000 ഡോളറിനു ആണ് ഇപ്പോള്‍ ആൻഡ്രൂ ഈ വീട് വിറ്റിരിക്കുന്നത്. അഞ്ചു കിടപ്പറകള്‍ ഉള്ള ഈ വീട് മൊത്തം മൂവായിരം ചതുരശ്രയടിയാണ്. 

English Summary- House with 320 Plug points