ലോക്ഡൗൺ കാലത്തു കിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്തു എന്താണെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം മദ്യം എന്നാകും. കേരളത്തില്‍ മദ്യം കിട്ടാതെ കുറച്ചുപേർ ആത്മഹത്യ ചെയ്യുക വരെയുണ്ടായി. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതാണെങ്കിലും അങ്ങ് വിദേശത്തു ചിലരുടെ ജീവിതം കേട്ടാല്‍ മദ്യപർ അസൂയ കൊണ്ട് മൂക്കത്ത് വിരല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്തു കിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്തു എന്താണെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം മദ്യം എന്നാകും. കേരളത്തില്‍ മദ്യം കിട്ടാതെ കുറച്ചുപേർ ആത്മഹത്യ ചെയ്യുക വരെയുണ്ടായി. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതാണെങ്കിലും അങ്ങ് വിദേശത്തു ചിലരുടെ ജീവിതം കേട്ടാല്‍ മദ്യപർ അസൂയ കൊണ്ട് മൂക്കത്ത് വിരല്‍ വയ്ക്കും. 

ADVERTISEMENT

ലോക്ഡൗൺ അല്ല അതിനപ്പുറം വന്നാലും തങ്ങള്‍ സുസജ്ജരാണ് എന്നാണു ഇവിടെ ചിലരുടെ അനുഭവം പറയുന്നത്. 'ഹോം പബ് ' വീട്ടില്‍ തന്നെ ഒരുക്കികൊണ്ടാണ് ഇവര്‍ കൊറോണ കാലത്തെ നേരിടുന്നത്. മലയാളികള്‍ അധികം കേട്ടിട്ടില്ലാത്ത 'ഹോം പബ്' ആശയത്തെ കുറിച്ച് ഒന്നറിയാം.

ADVERTISEMENT

സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍ സെലിയ സോവറും , ഭര്‍ത്താവും സിനിമാ സംവിധായകനുമായ നിക്കും 2014 ല്‍ തന്നെ തങ്ങളുടെ വീട്ടില്‍ 'ഹോം പബ് ' ഒരുക്കിയവരാണ്. കടലിനോടു ചേര്‍ന്നുള്ള ഇവരുടെ വീട്ടില്‍ ഒരു ബീച്ച് സൈഡ് ഹട്ട് തയ്യാറാക്കി അവിടെയാണ് ഇവരുടെ 'ഹോം പബ് '. ഏതാണ്ട് 3,500 ഡോളര്‍ മുടക്കിയാണ് സെലിയ ഈ ഹോം ബാര്‍ ഒരുക്കിയത്. ഇപ്പോള്‍ ലോക്ഡൗൺ  കാലം തങ്ങള്‍ ഇവിടെയാണ്‌ ചില്‍ ചെയ്യുന്നതെന്ന് സെലിയയും നിക്കും പറയുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലിസ വലന്‍സയും ഭര്‍ത്താവ് ജോനും ഈസ്റ്റ്‌ ലണ്ടനിലാണ് മൂന്ന് മക്കള്‍ക്കൊപ്പം കഴിയുന്നത്‌. തങ്ങളുടെ വീട്ടിലെ ഗാര്‍ഡനിലാണ് ഇവര്‍ ബാര്‍ ഒരുക്കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ മൂന്നു മക്കളുള്ള തങ്ങള്‍ക്ക് അവര്‍ക്കൊപ്പം സ്വസ്ഥമായി മദ്യപിക്കാന്‍ പറ്റിയ സ്ഥലമാണിത് എന്ന് ലിസ പറയുന്നു. ഒരു പിസാ അവ്ൻ കൂടി ഇവിടെ ഉള്ളതിനാല്‍ വൈകുന്നേരങ്ങള്‍ ഇവിടെ തങ്ങള്‍ക്ക് സന്തോഷത്തോടെ ചിലവിടാം എന്ന് ലിസ പറയുന്നു. 3,000 ഡോളര്‍ മുടക്കിയാണ് ഈ ഗാര്‍ഡന്‍ ബാര്‍ സെറ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

യോഗ അധ്യാപിക മരിയ ലോങ്ങ്‌ മാന്റെയും ഭര്‍ത്താവ് ജോര്‍ജിന്റെയും ഹോം ബാര്‍  ആഡംബരങ്ങള്‍ നിറഞ്ഞതാണ്‌. മൂന്നു മക്കള്‍ക്കൊപ്പം സറൈയിലാണ് ഇവരുടെ താമസം. ലോക്ഡൗൺ കാലത്താണ് വീട്ടിലെ അടഞ്ഞു കിടന്ന ഔട്ട്‌ഡോര്‍ ബാര്‍ മരിയ വൃത്തിയാക്കിഎടുത്തത് . രണ്ടു വർഷം മുൻപാണ് മരിയ വീട്ടില്‍ ഒരു ഹോം ബാര്‍ പണിതത്. എന്നാല്‍ കൊറോണ കാലത്താണ് ഈ ബാര്‍ സജീവമായത്. പതിനായിരം ഡോളര്‍ ആയിരുന്നു ഇതിന്റെ ചെലവ്. ഒരു ചെറിയ അടുക്കള , രണ്ടു ഫ്രിഡ്ജ്‌ , ടിവി എല്ലാം ഇവിടെയുണ്ട്. ഇനി ഫിറ്റായാൽ 'വാളുവയ്ക്കാൻ'  ഒരു  ബാത്ത്റൂം വരെ ഈ ബാറില്‍ സജ്ജം.

വെസ്റ്റ് സസെക്സ് സ്വദേശി നതാഷ ആഷ്ഫോര്‍ഡും ഭര്‍ത്താവ് ജോണും വെറും 45  ഡോളര്‍ മുടക്കിയാണ് തങ്ങളുടെ അടിപൊളി 'ടിക്കി ബാര്‍ ' ഒരുക്കിയിരിക്കുന്നത്. പോളിനേഷ്യന്‍ സ്റ്റൈല്‍ ടിക്കി ബാര്‍ ആണ് ഇവരുടേത്.