പ്രകൃതിദുരന്തങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും സുരക്ഷിതം എന്ന് ധരിച്ചിരുന്ന നമ്മൾ മലയാളികളുടെ ജീവിതവും കാഴ്ചപ്പാടുകളും മാറിമറിഞ്ഞ വർഷങ്ങളായിരുന്നു കഴിഞ്ഞ മൂന്നു വർഷങ്ങൾ. തുടർച്ചയായി എത്തിയ രണ്ടു പ്രളയങ്ങൾ നമ്മുടെ ജീവിതത്തെയും ഭവനസങ്കല്പങ്ങളെയും കുറച്ചെങ്കിലും തിരുത്തിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത വർഷകാലത്തിനായുള്ള ഒരുക്കങ്ങൾ പ്രകൃതി നടത്തിത്തുടങ്ങി. അതിനാൽത്തന്നെ ഒരു ഹാട്രിക് പ്രളയത്തിന്റെ സാധ്യതയെ ഭീതിയോടെ നോക്കിക്കാണുകയാണ് മലയാളികൾ. ലക്ഷങ്ങളും കോടികളും മുടക്കി നിർമിക്കുന്ന വീടുകൾ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് നിസ്സഹായറായി കണ്ടു നിൽക്കാൻ മാത്രമേ കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും നമുക്ക് കഴിഞ്ഞിട്ടുള്ളൂ. അതോടെ മലയാളികളുടെ ഗൃഹ നിർമാണത്തിലെ മുൻഗണനകൾക്കും വ്യത്യസം വന്നു കഴിഞ്ഞു.

അട്ടപ്പാടിയിലെ തായ്‌ലൻഡ് മോഡൽ വീടുകൾ..
ADVERTISEMENT

പ്രളയത്തെ ചെറുക്കുന്ന ഊന്നുകാൽ വീടുകൾ പണിയാൻ പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവരെങ്കിലും ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ തായ്‌ലൻഡ് മോഡൽ വീടുകൾ കഴിഞ്ഞ വർഷക്കാലത്ത് കേരളത്തിൽ പ്രചാരം നേടിയിരുന്നു. ഇക്കാര്യത്തിൽ മാതൃകയാണ് നെതർലാൻഡ്‌സിലെ ഒഴുകുന്ന വീടുകൾ. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും, എത്ര വലിയ കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കുന്ന രീതിയിലാണ് ഇവിടെ വീടുകളുടെ നിർമിതി.

എന്തുകൊണ്ട് ഒഴുകുന്ന വീടുകൾ?

ADVERTISEMENT

സഞ്ചാരികൾക്ക് കൗതുകം നൽകുന്ന ഒന്നാണ് നെതർലൻഡ്‌സിലെ ഒഴുകുന്ന വീടുകൾ. അതിനു കാരണവുമുണ്ട്. ഭൂപ്രകൃതി കൊണ്ട് വളരെയേറെ വ്യത്യസ്തമാണ് നെതർലൻഡ്സ് എന്ന രാജ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വെള്ളത്തിൽ ഏത് നിമിഷവും മുങ്ങിപ്പോകാം എന്ന ഭീതിയിൽ നിൽക്കുന്ന രാജ്യം. നെതർലൻഡിന്റെ പകുതിയിലധികം സമുദ്രനിരപ്പിലോ അതിൽ താഴെയോ ആണ്. അതായത് എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന പ്രദേശം. 

അതിനാൽതന്നെ എന്തിനും സജ്ജരായാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. എന്നാൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ വര്ധിച്ചതോടെയാണ് സർക്കാർ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ഭവന മാതൃകകൾ സ്വാഗതം ചെയ്തത്.  2005-ൽ ഡച്ച് സർക്കാരിന് കീഴിലുള്ള നിർമ്മാണ സ്ഥാപനമായ ഡ്യൂറ വെർമീർ വെള്ളപ്പൊക്കം തടയുന്ന “അഡാപ്റ്റീവ് ബിൽഡിംഗ് ടെക്നിക്കുകൾ” വിഭാവനം ചെയ്തു.

നെതർലൻഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഇന്നവേഷൻ ആയിരുന്നു അത്. ലണ്ടനിലെ ആംഫിബിയസ് വീടുകൾ പോലെ വ്യത്യസ്തമായിരുന്നു ഇതും. അങ്ങനെ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള വീടുകൾ നിർമ്മിക്കപ്പെട്ടു. ഫ്ലോട്ടിങ് കല്ലുകൾ കൊണ്ടാണ് വീടുകളെ ജലത്തിന്റെ ഉപരിതലത്തിലേക്ക് ഉയർത്തി നിർത്തുന്നത്.

ADVERTISEMENT

എന്നാൽ ഈ  രീതി ചെലവേറിയതാണ് എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും കോടികൾ മുടക്കി വീട് പണിയുമ്പോൾ സുരക്ഷാമുൻകരുതൽ എന്ന നിലയ്ക്ക് പരീക്ഷിക്കാവുന്ന ഒന്നാണിത്. ഒരു വലിയ വെള്ളപ്പൊക്കത്തിനുശേഷം പുനർനിർമിക്കുന്നതിനുള്ള ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറഞ്ഞ ചെലവായാണ് നെതർലൻഡ്‌സിലെ ജനങ്ങൾ കാണുന്നത്.

English Summary- Floating House Netherland Model