കൊറോണക്കാലത്ത് പ്രവർത്തനരഹിതമാണെങ്കിലും നമ്മുടെ വഞ്ചിവീടുകൾ രാജ്യാന്തരപ്രസിദ്ധി നേടിയവയാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും വഞ്ചിവീടുകളെ കേന്ദ്രമാക്കിയുള്ള ടൂറിസം വികസിക്കുന്നുണ്ട്. അത്തരം ഒരു ബോട്ടിന്റെ കഥയാണിത്. ഈസ്റ്റ്‌ ലണ്ടനിലാണ് നിലവില്‍ ഈ ബോട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണക്കാലത്ത് പ്രവർത്തനരഹിതമാണെങ്കിലും നമ്മുടെ വഞ്ചിവീടുകൾ രാജ്യാന്തരപ്രസിദ്ധി നേടിയവയാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും വഞ്ചിവീടുകളെ കേന്ദ്രമാക്കിയുള്ള ടൂറിസം വികസിക്കുന്നുണ്ട്. അത്തരം ഒരു ബോട്ടിന്റെ കഥയാണിത്. ഈസ്റ്റ്‌ ലണ്ടനിലാണ് നിലവില്‍ ഈ ബോട്ടുള്ളത്. 2004 ല്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തതാണ് ഈ ഹൗസ് ബോട്ട്.നിരവധി ലോകപ്രസിദ്ധമായ സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ക്ക് വേദിയായ ഈ ഹൗസ്‌ബോട്ട് ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. മോഹവിലയായ 700,000 ഡോളറാണ് (ഏകദേശം 5.2 കോടി രൂപ) മൂല്യമായി ചോദിക്കുന്നത്.

ജെയിംസ്‌ ബോണ്ട്‌ ചിത്രമായ 'ക്വാണ്ടം  ഓഫ് സോളാസിലെ ' നായിക ഓള്‍ഗ ക്യൂറിലെങ്കോ, ഡാനിയല്‍ റാഡ്ക്ലിഫ് ,ജെസ്സി ജെ ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുടെ ഫോട്ടോ ഷൂട്ടിന്  ഈ ബോട്ട് വേദിയായിട്ടുണ്ട്. അതുവഴി ഒരു സെലിബ്രിറ്റി പദവിയാണ് ഈ ഹൗസ് ബോട്ടിന് ഉള്ളതും. 1938 ല്‍ നിര്‍മ്മിച്ച ഈ ഹൗസ് ബോട്ട് പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആറു ബെഡ്റൂമുകള്‍ ഉള്ള ഹൗസ്‌ബോട്ടാക്കിയത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ബാത്ത്റൂമുകളില്‍ ഉപയോഗിച്ചിരുന്ന 'കോപ്പര്‍ ബാത്ത് 'സൗകര്യം ഇതിലുണ്ട്.ഒറിജിനല്‍ മഹാഗണിയുടെ തടിയാണ്  ബോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

ADVERTISEMENT

ഒരു മൊബൈല്‍ ലൈറ്റ് ഹൗസ് ആയാണ് ഈ ബോട്ട് പ്രവര്‍ത്തിച്ചിരുന്നതും. നിലവിലെ ആറു ബെഡ്റൂമുകളില്‍ നാലെണ്ണം ക്യാബിന്‍ ക്രൂവിനും ഒരെണ്ണം സ്യൂട്ട് റൂംമായുമാണ് ഉപയോഗിക്കുന്നത്. ഗതകാല പ്രൗഢി ഒത്തിണങ്ങിയ നിര്‍മ്മാണശൈലി ഈ ഹൗസ്ബോട്ടിന് ഹെറിറ്റേജ് ഫീലാണ് നല്‍കുന്നത്. ലണ്ടന്‍ നഗരത്തിലെ ഒരു സാധാരണ രണ്ടുബെഡ്റൂം ഫ്ലാറ്റിന് ഏകദേശം 6  ലക്ഷം ഡോളര്‍ വിലമതിക്കുമ്പോള്‍ ആണ് ഒരു ബോട്ടിന് 700,000 ഡോളര്‍ എന്ന് ഓര്‍ക്കണം.

English Summary- Heritage Houseboat famous for Celebrity photoshoots for Sale

ADVERTISEMENT