വില്‍റ്റ്ഷെയറിലെ ഇരുന്നൂറുവര്ഷം പഴക്കമുള്ള ധാന്യപുര ഒരു മില്യന്‍ ഡോളര്‍ മുടക്കി പുതുക്കിപണിത് അവിടെയൊരു സ്വപ്നഭവനം ഒരുക്കിയ വ്യക്തിയാണ് ജേസന്‍ ഹൌലെറ്റ്‌. തനിക്കും മൂന്നു മക്കള്‍ക്കും കഴിയാനാണ് ജേസന്‍ ഈ പഴയ ധന്യപ്പുര ആഡംബരഭാവനമാക്കി മാറ്റിയത്. 2015 ലാണ് റോയല്‍ വൂട്ടന്‍ ബാസറ്റ് ജേസന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില്‍റ്റ്ഷെയറിലെ 200 വർഷം പഴക്കമുള്ള ധാന്യപ്പുര പുതുക്കിപ്പണിത് അവിടെയൊരു സ്വപ്നഭവനം ഒരുക്കിയ വ്യക്തിയാണ് ജേസന്‍ ഹൗലെറ്റ്‌. അതിനു ചെലവഴിച്ചതോ 1 മില്യൺ ഡോളറും! (ഏകദേശം 7.4 കോടി രൂപ). തനിക്കും മൂന്നു മക്കള്‍ക്കും കഴിയാനാണ് ജേസന്‍ ഈ പഴയ ധാന്യപ്പുര ആഡംബരഭവനമാക്കി മാറ്റിയത്. 2015 ൽ 500,000 ഡോളറിനാണ് ധാന്യപ്പുരയും വസ്തുവും വാങ്ങിയത്.

ധനസമ്പാദനം നടത്താനോ സഞ്ചാരികളെ ആകര്‍ഷിക്കാനോ ആയിരുന്നില്ല ജേസന്‍ ഈ ധാന്യപ്പുര  വാങ്ങിയത്. മറിച്ചു പഴമ നിലനിര്‍ത്തി ഇവിടം തന്റെ സ്വപ്നവീടാക്കി നിര്‍മ്മിക്കാന്‍ ആയിരുന്നു ഉദേശം. നാച്ചുറല്‍ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ ധാന്യപ്പുര സ്ഥിതി ചെയ്യുന്നത്. 

ADVERTISEMENT

നാലുവർഷം കൊണ്ടാണ് ജേസന്‍ ഇവിടം പുതുക്കിപ്പണിതത്. ഏറ്റവും അത്യാധുനിക  സൗകര്യങ്ങളോടെയാണ് ഇവിടുത്തെ അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു പ്ലേ സ്‌റ്റേഷൻ കൺസോളിന്റെ ഷേപ്പിലാണ് ഇത് ചെയ്തിരിക്കുന്നത്.

വീടിന്റെ നിര്‍മ്മാണഘട്ടത്തില്‍ ജേസനും  കുടുംബവും ഇവിടെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നതും. നാല് കിടപ്പറകളാണ് പ്രധാനകെട്ടിടത്തിലുള്ളത്. കൂടാതെ രണ്ടുഗസ്റ്റ് കോട്ടേജുകള്‍, സ്റ്റാഫ് ഫ്ലാറ്റ് എല്ലാമുണ്ട്. ഈ കോട്ടേജുകള്‍ ഇവിടം കാണാന്‍ വരുന്ന സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. 

ADVERTISEMENT

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ധാന്യപ്പുര ഇന്ന് നഗരത്തിലെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാന്‍ തോന്നുന്ന സഞ്ചാരികളുടെ പ്രിയസ്ഥലം കൂടിയാണ്.  1.9 മില്യന്‍ ഡോളര്‍ ആണ് ഈ ധാന്യപ്പുരയുടെ ഇന്നത്തെ റിയല്‍ എസ്റ്റേറ്റ്‌ വാല്യൂ എന്നതാണ് ഹൈലൈറ്റ്. എന്നുവച്ചാൽ ഏകദേശം 14 കോടി രൂപ!

English Summary- 200 year old Barn Converted to Dreamhome