കൊറോണക്കാലം നഷ്ടമാക്കിയതിൽ ഒന്ന് യാത്രകൾ നൽകിയിരുന്ന നവ്യാനുഭവങ്ങളാണ്. എന്നാൽ കൊറോണക്കാലത്തും സുരക്ഷിതമായി പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒന്നുപോയിവന്നാലോ? അതിനവസരമൊരുക്കുകയാണ് വയനാട് പൊഴുതന പത്താം മൈലിൽ കാരാപ്പുഴ ഡാമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ലേക്ക്& ഡേസ് എന്ന നിർമാണവിസ്മയം. എട്ടുമാസമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണക്കാലം നഷ്ടമാക്കിയതിൽ ഒന്ന്  യാത്രകൾ നൽകിയിരുന്ന നവ്യാനുഭവങ്ങളാണ്. എന്നാൽ കൊറോണക്കാലത്തും സുരക്ഷിതമായി പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒന്നുപോയിവന്നാലോ? അതിനവസരമൊരുക്കുകയാണ് വയനാട് പൊഴുതന പത്താം മൈലിൽ കാരാപ്പുഴ ഡാമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ലേക്ക്& ഡേസ് എന്ന നിർമാണവിസ്മയം.

എട്ടുമാസമായി വീട്ടിലിരുന്ന് ബോറടിച്ച് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർ, ജോലിത്തിരക്കിൽ നിന്നും മാറി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സ്വസ്ഥമായി കുറച്ചു ദിവസം ചെലവഴിക്കാനാഗ്രഹിക്കുന്നവർ..ഇവരെല്ലാം എത്തിപ്പെടാൻ ആഗ്രഹിക്കുന്ന  ഡ്രീംസ്‌പേസ്‌ തന്നെയാണ് ലേക്ക്& ഡേസ്.

ADVERTISEMENT

നിർമാണവിശേഷങ്ങൾ...

പ്രകൃതിക്ക് അധികഭാരം നൽകാതെയുള്ള സസ്‌റ്റെയിനബിൾ നിർമാണരീതിയാണ് ഈ റിസോർട്ടിനെ വ്യത്യസ്തമാക്കുന്നത്. ആവശ്യങ്ങൾക്കനുസരിച്ച് വീക്കെൻഡ് ഹോം ആയും, പ്രകൃതിയുടെ മടിത്തട്ടിലിരുന്നു ജോലി ചെയ്യുന്ന ഓഫിസ് സ്‌പേസായും, വിനോദങ്ങൾക്കുള്ള ഇടമായുമെല്ലാം ഇതിനെ ഉപയോഗിക്കാം.

ഭൂമിയുടെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുത്താതെ, പ്രീഫാബ് ശൈലിയിലാണ് ഈ കെട്ടിടം നിർമിച്ചത്. ഇത് ആവശ്യാനുസരണം അഴിച്ചുമാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാം. 90 % നിർമാണവസ്തുക്കളും പുനരുപയോഗിക്കാം എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

360 ചതുരശ്രയടിയുള്ള മൂന്നു യൂണിറ്റുകളാണ് ആദ്യ ഘട്ടത്തിൽ നിർമിച്ചത്. ഡൈനിങ്, ബെഡ് കം ഓഫിസ്, സ്റ്റോറേജ്, പാൻട്രി, ബാൽക്കണി എന്നിവയാണ് ഓരോ യൂണിറ്റിലും ഉൾപ്പെടുത്തിയത്. 6 കോൺക്രീറ്റ് പില്ലറുകളിൽ ബോൾട്ട് ചെയ്തുറപ്പിക്കുന്ന വിധമാണ് അടിത്തറ നിർമിച്ചത്. ഇതിനു മുകളിൽ സിമന്റ് പാർട്ടിക്കിൾ ബോർഡ് സ്ക്രൂ ചെയ്താണ് ചുവരുകൾ നിർമിച്ചത്. ജിഐ പില്ലറുകൾക്കു മേൽ അനുയോജ്യമായ വാൾ മെറ്റിരിയൽസ് സ്ക്രൂ ചെയ്യുന്ന സാൻഡ്‌വിച്ച് വാളുകളാണ് കെട്ടിടത്തിന്റെ പ്രത്യേകത. പഴയ ഓടുകൾ ഉപയോഗിച്ചാണ് റൂഫിങ് ചെയ്തത്. ഇതിനു താഴെ ജിപ്സം ഫോൾസ് സീലിങ്ങും നൽകി.

ADVERTISEMENT

പൊതുവിടത്തിൽ റിക്രിയേഷൻ സ്‌പേസ്, കോമൺ കിച്ചൻ, ഡൈനിങ്, ഡോർമിറ്ററി തുടങ്ങിയ സൗകര്യങ്ങളും നൽകി. ഓരോ യൂണിറ്റിന്റെയും ഹൈലൈറ്റ്, വിശാലമായ ഓളപ്പരപ്പിലേക്കുള്ള കാഴ്ചകൾ നൽകുന്ന ബാൽക്കണിയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം വെറും  0.8 സെന്റിൽ ഇത്രയും സൗകര്യങ്ങളുള്ള ഓരോ യൂണിറ്റും ഒതുക്കി എന്നതാണ്.

പുത്തൻ അനുഭവം..

യമണ്ടൻ കെട്ടിടങ്ങളിൽ  ചെറിയ സൗകര്യങ്ങൾ ഒരുക്കുക എന്നതിൽനിന്നും വിഭിന്നമായി ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങളും സന്തോഷവും ഒരുക്കുക എന്ന ഈ ഡിസൈൻ നയത്തിന് ഇനിയുള്ള നമ്മുടെ നിർമാണമേഖലയിൽ ഏറെ പ്രസക്തിയുണ്ട്. ചുരുക്കത്തിൽ ആടിപ്പാടാനും ചൂണ്ടയിടാനും കെട്ടുവഞ്ചി തുഴയാനും സുന്ദരമുഹൂർത്തങ്ങൾ എന്നും  ഓർമിക്കുംവിധം ആഘോഷിക്കാനും പറ്റിയ ഒരു ഇടം- അതാണ് ലേക് & ഡേസ്.

ADVERTISEMENT

ചിത്രങ്ങൾ- അജീബ് കോമാച്ചി 

Project facts

Location- Pozuthana, Wayanad

Design- Faizal Nirman

Mob- 8136966066

English Summary- Lake and Daze Wayanad Living Travel Experience