ആദ്യമായി സ്വന്തമാക്കിയ വാഹനം എല്ലാവർക്കും പ്രിയങ്കരമാണ്. പിന്നീട് എത്രയൊക്കെ വാഹനങ്ങള്‍ വാങ്ങിയാലും ആദ്യവാഹനം എല്ലാവരുടെയും പ്രിയപ്പെട്ട ഓര്‍മ്മ കൂടിയാണ്. ബീഹാറിലെ ബാഗല്‍പൂരിലെ ഇന്റ്റസര്‍ അലാം തന്റെ ആദ്യ വാഹനത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമായി സ്വന്തമാക്കിയ വാഹനം എല്ലാവർക്കും പ്രിയങ്കരമാണ്. പിന്നീട് എത്രയൊക്കെ വാഹനങ്ങള്‍ വാങ്ങിയാലും ആദ്യവാഹനം എല്ലാവരുടെയും പ്രിയപ്പെട്ട ഓര്‍മ്മ കൂടിയാണ്. ബീഹാറിലെ ബാഗല്‍പൂരിലെ ഇന്റ്റസര്‍ അലാം തന്റെ ആദ്യ വാഹനത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. എങ്ങനെയാണെന്നോ? തന്റെ വീടിന്റെ മുകളിലായി തന്റെ ആദ്യ വാഹനമായ സ്കോര്‍പ്പിയോയ്ക്ക് ഒരുസ്ഥാനം ഇന്റ്റസര്‍ അങ്ങ് നല്‍കി. കണ്ടാല്‍ യഥാര്‍ഥ കാര്‍ വീടിന്റെ ടെറസില്‍ ഇരിക്കുന്നതായാണ് തോന്നുക. പക്ഷേ സംഗതി ഒരു വാട്ടര്‍ടാങ്ക് ആണ്. പ്രിയവാഹനത്തോടുള്ള സ്നേഹം കാണിക്കാന്‍ കാറിന്റെ രൂപം നല്‍കിയതാണ് എന്ന് പലര്‍ക്കും അറിയില്ല എന്ന് മാത്രം. 

മഹീന്ദ്ര സ്കോര്‍പ്പിയോ ആയിരുന്നു ഇന്റ്റസാറിന്റെ ആദ്യ വാഹനം. നമ്പര്‍ പ്ലേറ്റ് സഹിതം ടെറസില്‍ വച്ചിരിക്കുന്ന കാറിന്റെ മാതൃകയിലുണ്ട്. ആഗ്രയില്‍ വച്ച് സമാനമായ ഒരു നിര്‍മ്മിതി കണ്ട ഇന്റ്റസാറിന്റെ ഭാര്യയാണ് ഈ ഐഡിയ ആദ്യം പറഞ്ഞു കൊടുത്തത്. പിന്നീട് ആഗ്രയില്‍ നിന്നുതന്നെ ആളുകളെ വരുത്തിയാണ് കാറിന്റെ രൂപം നിര്‍മ്മിച്ചതും. 2.5 ലക്ഷം രൂപ മുടക്കിയാണ് ഇത് നിര്‍മ്മിച്ചത്‌. ട്വിറ്ററില്‍ വന്‍ സ്വീകരണമാണ് ഈ കാറിനും വീടിനും ലഭിച്ചത്. പലരും മഹീന്ദ്ര സിഇഒ യെ വരെ ഇതില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. 

ADVERTISEMENT

പഞ്ചാബിലെ ജലന്തറില്‍ വിമാനത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ഒരു വാട്ടര്‍ ടാങ്ക് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. ഇതുപോലെ തന്നെ വിസ്കി ബോട്ടില്‍ , കുക്കര്‍ അങ്ങനെ പല രൂപത്തിലും വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചവരുണ്ട്.

English Summary- Scorpio on House Terrace Story