വെറും ഒരു യൂറോ മുടക്കി ഒരു വീട് വാങ്ങാന്‍ സാധിച്ചാലോ? അതായതു വെറും 87 രൂപയ്ക്ക്! ഇത് വെറും വാക്കല്ല, ഇറ്റലിയിലെ സിസിലിയ്ക്ക് അടുത്തുള്ള സലേമിയിലാണ് താമസക്കാരെ കാത്തുകുറഞ്ഞ വിലയ്ക്ക് വീടുകള്‍ ഉള്ളത്. ഈ വീടുകളുടെ ചരിത്രം ഒരല്‍പം നീണ്ടതാണ്. ഒരുകാലത്ത് ധാരാളം ആളുകള്‍ തിങ്ങി നിറഞ്ഞു കഴിഞ്ഞിരുന്ന ഈ ടൗൺ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും ഒരു യൂറോ മുടക്കി ഒരു വീട് വാങ്ങാന്‍ സാധിച്ചാലോ? അതായതു വെറും 87 രൂപയ്ക്ക്! ഇത് വെറും വാക്കല്ല, ഇറ്റലിയിലെ സിസിലിയ്ക്ക് അടുത്തുള്ള സലേമിയിലാണ് താമസക്കാരെ കാത്തുകുറഞ്ഞ വിലയ്ക്ക് വീടുകള്‍ ഉള്ളത്. ഈ വീടുകളുടെ ചരിത്രം ഒരല്‍പം നീണ്ടതാണ്. ഒരുകാലത്ത് ധാരാളം ആളുകള്‍ തിങ്ങി നിറഞ്ഞു കഴിഞ്ഞിരുന്ന ഈ ടൗൺ ഇന്ന് ഏതാണ്ട് ഉപേക്ഷിക്കപെട്ട നിലയിലാണ്. 1968 ല്‍ ഉണ്ടായ ഭൂമികുലുക്കമാണ് എല്ലാത്തിനും തുടക്കം. സിസിലിയെ ഈ ഭൂമികുലുക്കം അപ്പാടെ തകര്‍ത്തു. അന്ന് നാലായിരത്തോളം ആളുകള്‍ ഇവിടം വിട്ടുപോയി. പല വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അങ്ങനെ കാലക്രമേണ ഇവിടം ആളുകള്‍ താമസത്തിനായി തിരഞ്ഞെടുക്കാത്ത നിലയിലായി. 

അങ്ങനെ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞാണ് ടൗണിൽ പുനരുദ്ധാരണത്തിന്‌ തുടക്കമായത്. ആദ്യം ഇവിടേക്കുള്ള റോഡുകള്‍, വൈദ്യതി ബന്ധം , വാട്ടര്‍ കണക്ഷന്‍ എന്നിവ ശരിയാക്കുകയാണ് അധികൃതര്‍ ചെയ്തത്. സമാനമായ സ്കീമുകള്‍ ഇറ്റലിയിലെ മോസോമി പോലെയുള്ള സ്ഥലങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ ആളുകളെ കൂടുതല്‍ ഇവിടേക്ക് ആകര്‍ഷിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. 

ADVERTISEMENT

വീടുകള്‍ ഒരു യൂറോ മുതല്‍ ലേലത്തില്‍ വയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ചുണ്ണാമ്പ് കല്ലില്‍ ആണ് ഇവിടുത്തെ മിക്ക വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകള്‍ ലേലത്തില്‍ വാങ്ങാം. എന്നാല്‍ വാങ്ങുന്ന ആളുകള്‍ 3,000 യൂറോ ഡിപ്പോസിറ്റ് മണിയായി നല്‍കണം. ഇത് മൂന്നുവര്‍ഷത്തിനുള്ളില്‍ തിരികെ ലഭിക്കും. ട്രപ്പനി എയര്‍പോര്‍ട്ടാണ്  ഇവിടേക്ക് എത്താന്‍ ഏറ്റവും അടുത്ത വിമാനത്താവളം. നദികളും മലകളുമായി ചുറ്റപെട്ട് കിടക്കുന്ന ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും 450 അടി ഉയരത്തിലാണ്.  കോവിഡ്19 ഏറ്റവും കൂടുതലായി ഇറ്റലിയില്‍ ബാധിച്ച സ്ഥലം കൂടിയായിരുന്നു സിസിലി. എന്നാല്‍ ഇന്ന് കേസുകള്‍ പ്രതിദിനം കുറഞ്ഞു വരുന്നുണ്ട്. 

English Summary- One Euro Homes Italy Story Behind