പ്രീഫാബ് കെട്ടിടങ്ങൾ ഇപ്പോൾ നമ്മൾ മലയാളികൾക്കും പരിചിതമാണ്. രണ്ടു പ്രളയങ്ങൾക്ക് ശേഷമാണ് ഇത്തരം കെട്ടിടങ്ങൾ കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. വീടിന്റെ ചട്ടക്കൂട് ഉണ്ടാക്കിയശേഷം ലോറിയിലോ മറ്റോ കൊണ്ടുവരുന്ന ഭാഗങ്ങൾ ഘടിപ്പിച്ചാണ് കെട്ടിടങ്ങൾ ഞൊടിയിടയിൽ നിർമിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രീഫാബ് കെട്ടിടം സിംഗപ്പൂരിൽ വരാൻ പോവുകയാണ്. എന്നാൽ 192 അടി ഉയരമുള്ള ഈ അംബരചുംബി സിംഗപ്പൂരില്‍ ഉയരുമ്പോള്‍ ഇതിന്റെ പ്രധാനഭാഗങ്ങള്‍ എല്ലാം നിര്‍മ്മിക്കുന്നത് മലേഷ്യയിലാണ് എന്നതാണ് കൗതുകം.

ADVERTISEMENT

അവന്യൂ സൗത്ത് റെസിഡന്‍സ് എന്ന ഈ കെട്ടിടത്തില്‍ 988 അപ്പാര്‍ട്ട്‌മെന്റുകളുണ്ട്‌. നൂതന പ്രീഫാബ്രിക്കേറ്റഡ് ടെക്നൊളജിയിലാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. മനുഷ്യാധ്വാനം കുറച്ചുമതി, ശബ്ദമലിനീകരണം പരമാവധി കുറവ് തുടങ്ങിയതാണ് സവിശേഷതകൾ. ഒപ്പം നിര്‍മ്മാണ മാലിന്യങ്ങളും കുറയ്ക്കുന്നു. 3,000 മോഡ്യൂളുകളായാണ് നിര്‍മ്മാണം. ഇവയെല്ലാം മലേഷ്യയിലാണ് നിര്‍മ്മിക്കുക. ഇവ ഇവിടെ നിന്നും സിംഗപ്പൂരിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.

ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടത്ത് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുറച്ചു കൊണ്ടുള്ള നിര്‍മ്മാണം വരും കാലത്ത് ഏറെ പ്രയോജനപ്പെടും എന്ന് വിദഗ്ധര്‍ പറയുന്നു. കൊറോണ വൈറസ് പ്രതിരോധഭാഗമായി ഒരേസമയം കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത് തടയാനും ഇത് ഉപകരിക്കും.  2023 ൽ  ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും എന്നാണ് അനുമാനം. 

ADVERTISEMENT

English Summary- Worlds Tallest Prefab Building in Singapore