മുന്‍ മോഡലും ഫിലിം മേക്കറുമായ റയിസ് കുടുംബത്തോടൊപ്പം ലോസ് എഞ്ചല്‍സിലെ ജീവിതം അവസാനിച്ചാണ് ഓസ്ട്രേലിയയിലേക്ക് വരുന്നത്. ഭാര്യയും മക്കളുമായി ഓസ്ട്രേലിയ വിക്ടോറിയ ഫിലിപ്പ് ദ്വീപിലേക്ക് ആണിവര്‍ ഇനിയുള്ള ജീവിതം കഴിയാന്‍ ആഗ്രഹിച്ചത്. എന്നാല്‍ വെറുമൊരു പറിച്ചുനടലായിരുന്നില്ല ഇവര്‍ ഇവിടെ നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്‍ മോഡലും ഫിലിം മേക്കറുമായ റയിസ് കുടുംബത്തോടൊപ്പം ലൊസാഞ്ചലസിലെ ജീവിതം അവസാനിപ്പിച്ചാണ് ഓസ്ട്രേലിയയിലേക്ക് വരുന്നത്. ഓസ്ട്രേലിയ വിക്ടോറിയ ഫിലിപ്പ് ദ്വീപിലേക്ക് ആണിവര്‍ ഇനിയുള്ള ജീവിതം കഴിയാന്‍ ആഗ്രഹിച്ചത്. എന്നാല്‍ വെറുമൊരു പറിച്ചുനടലായിരുന്നില്ല ഇവര്‍ ഇവിടെ നടത്തിയത്. ഏതാണ്ട് രണ്ടു വര്‍ഷത്തോളം വലിയ പ്ലാനിംഗ് നടത്തിയാണ് ഇവര്‍ ഇവിടേക്ക് ചേക്കേറിയത്. 

മുഴുവനും റിസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇന്നിവര്‍ കഴിയുന്നത്‌. പാഴ്വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വീടെന്നു കേള്‍ക്കുമ്പോള്‍ മൂക്കത്തു വിരൽ വയ്ക്കുന്നവർ ഇവരുടെ ആഡംബര ലുക്കുള്ള വീട് കണ്ടാലൊന്നു ഞെട്ടും. വെറും 56,793 രൂപ ചിലവിലാണ് റയീസും ഭാര്യ ക്ലാരയും ഈ വീട് നിര്‍മ്മിച്ചത്. തങ്ങളുടെ ഈ യാത്ര അവര്‍ തങ്ങളുടെ ഇന്‍സ്റ്റ സ്റ്റോറിയില്‍ പോസ്റ്റ്‌ ചെയ്തതാണ് ഈ കഥ ലോകമറിയാന്‍ കാരണമായത്. 

ADVERTISEMENT

ശരിക്കും ആരെയും ഞെട്ടിക്കുന്ന ഇന്റ്റിരിയറാണീ വീടിനുള്ളത്‌. ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു ഷെഡ്‌ ആണ് ഇന്നിവര്‍ ആഡംബര വീടാക്കി മാറ്റിയത്. പൂര്‍ണ്ണമായും റിസൈക്കിള്‍ അല്ലെങ്കില്‍ അപ്പ് സൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ആണിവര്‍ വീടിനായി ഉപയോഗിച്ചത്. മൂന്നു കിടപ്പറകളുണ്ട് ഇവിടെ. ഫേസ്ബുക്ക്‌ മാര്‍ക്കറ്റ് പ്ലെയിസില്‍ നിന്നും കുറഞ്ഞ വിലയ്കാണ്  ഇവിടെയുള്ള ജനല്‍ പാളികള്‍ പോലും ഇവര്‍ വാങ്ങിയത്. വെറും രണ്ടു മാസമാണ് ഈ വീടിന്റെ നിര്‍മ്മാണത്തിനായി ഇവര്‍ ചിലവഴിച്ചത്.

English Summary- 100 % Recycled House