ഔട്ട്‌ഡോര്‍ ആംഫിതിയറ്റര്‍ , 350 ഫീറ്റ്‌ ഉയരമുള്ള ടവര്‍ , മാര്‍ക്കറ്റ് സ്‌പേസ്...പറഞ്ഞു വരുന്നത് ആമസോണിന്റെ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്സ് വിശേഷങ്ങളാണ്. 2.5 ബില്യന്‍ ഡോളറിന്റെ ഈ മന്ദിരം ഉയരാന്‍ പോകുന്നത് വിര്‍ഗീനിയയിലെ ആര്‍ലിംഗ്ടണ്‍ കൌണ്ടിയിലാണ്. 22 നിലകളിലായാണ് ആമസോണിന്റെ ഹെഡ് ഓഫീസ് ഉയരാന്‍ പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔട്ട്‌ഡോര്‍ ആംഫിതിയറ്റര്‍ , 350 ഫീറ്റ്‌ ഉയരമുള്ള ടവര്‍ , മാര്‍ക്കറ്റ് സ്‌പേസ്...പറഞ്ഞു വരുന്നത് ആമസോണിന്റെ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്സ് വിശേഷങ്ങളാണ്. 2.5 ബില്യന്‍ ഡോളറിന്റെ ഈ മന്ദിരം ഉയരാന്‍ പോകുന്നത് വിര്‍ഗീനിയയിലെ ആര്‍ലിംഗ്ടണ്‍  കൗണ്ടിയിലാണ്. 22 നിലകളിലായാണ് ആമസോണിന്റെ ഹെഡ് ഓഫിസ് ഉയരാന്‍ പോകുന്നത്. 'ദി ഹെലിക്സ് ' എന്നാണു ഇതിന്റെ പ്രധാനമന്ദിരത്തിന്റെ പേര്.

സിയാറ്റിലെ ഹെഡ് ഓഫിസിനൊപ്പം മറ്റൊരു ഹെഡ് ഓഫിസ് കൂടി തങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന് ആമസോണ്‍ ഉദ്യോഗികമായി പ്രഖ്യാപിച്ചത് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മരങ്ങളാല്‍ ചുറ്റപെട്ട ഗ്ലാസ് സ്ട്രച്ചര്‍ ആണിത്. ഹോട്ടികള്‍ച്ചര്‍ വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കുന്ന ഇന്‍ഡോര്‍ ഗാര്‍ഡനും ഇതിനുള്ളില്‍ ഉണ്ടാകും. മറ്റു ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി മാസത്തില്‍ രണ്ടു തവണ ആമസോണ്‍ ഈ ഓഫിസ് പബ്ലിക്കിനായി തുറന്നും കൊടുക്കാന്‍ പദ്ധതിയുണ്ട്. രണ്ടര എക്കര്‍ വരുന്ന പബ്ലിക്‌ സ്‌പേസിൽ ആര്‍ട്ട്‌ ഇന്‍സ്റ്റലേഷനുകള്‍, ആംഫി തിയറ്റര്‍ എന്നിവയും ഉണ്ടാകും. ഔട്ട്‌ഡോര്‍ പ്ലാസകളില്‍ മൊബൈല്‍ ഫുഡ്‌ ഏരിയകള്‍, ഫാര്‍മഴ്സ് മാര്‍ക്കറ്റ് എന്നിവയും ഉണ്ടാകും.

ADVERTISEMENT

ഒരു കമ്പനി ഹെഡ് ഓഫിസ് എന്ന് പറയുമ്പോള്‍ തന്നെ അവിടെ സാധാരണക്കാര്‍ക്ക് പ്രവേശനം ഇല്ലാത്ത ഒരിടം എന്ന ധാരണ മാറ്റുക എന്നതാണ് ഈ ഓഫിസ് കൊണ്ട് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് ആമസോണ്‍ പറയുന്നു. 

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ പുതിയ വീട്ടില്‍ നിന്നും വെറും പതിനഞ്ചു മിനിറ്റ് ദൂരമേയുള്ളൂ ഇവിടേക്ക് എന്നതും ഈ ഓഫിസിന്റെ പ്രത്യകതയാണ്. ഇവിടെ നിന്നും 200  മൈല്‍ അകലെയുള്ള സോളര്‍ പാടങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇവിടെ ഉപയോഗിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നത്. അതുപോലെ മഴവെള്ളസംഭരണി, നാച്ചുറല്‍ വെന്റിലേഷൻ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.  25,000 ആളുകളാകും ഒരേ സമയം ഇവിടെ ജോലി ചെയ്യുക എന്ന് ആമസോണ്‍ പറയുന്നു. 2025 ഓടെ ഈ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കും എന്നാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ADVERTISEMENT

English Summary- Amazon New Helix Office