അന്തരിച്ച ലോകപ്രശസ്ത ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ ഫാഷൻ ലോകത്തെ മാറ്റിമറിച്ച വ്യക്തിയാണ്. കോടികളുടെ സ്വത്തുക്കള്‍ ലോകത്താകമാനം സ്വന്തമായുണ്ടായിരുന്ന പിയറിയുടെ ഏറ്റവും പ്രശസ്തമായ ആസ്തിയായിരുന്നു ഫ്രാന്‍സിലെ കാന്‍സ്‌ മലനിരകളെ അഭിമുഖീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ലോകപ്രശസ്ത ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ ഫാഷൻ ലോകത്തെ മാറ്റിമറിച്ച വ്യക്തിയാണ്.  കോടികളുടെ സ്വത്തുക്കള്‍ ലോകത്താകമാനം സ്വന്തമായുണ്ടായിരുന്ന പിയറിയുടെ ഏറ്റവും പ്രശസ്തമായ ആസ്തിയായിരുന്നു  ഫ്രാന്‍സിലെ കാന്‍സ്‌ മലനിരകളെ അഭിമുഖീകരിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ബബിള്‍ ഹൗസ്. ശരിക്കും കുറെയേറെ കുമിളകള്‍ ചേര്‍ത്തു വച്ചത് പോലെയാണ് വിചിത്രമായ ഈ  വീട്. 1,200 ചതുരശ്രയടി വീതം വിസ്താരമുള്ള പത്തോളം ചെറുകുമിളവീടുകള്‍ ആണിത്. എല്ലാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപെട്ടും കിടക്കുന്ന തരത്തിലാണ് നിര്‍മ്മാണം. 

300 മില്യന്‍ ഡോളറാണ് ഈ വീടിന്റെ ഇന്നത്തെ വിപണി മൂല്യം. എന്നാല്‍ ഈ വീട്ടില്‍ ഒരൊറ്റ രാത്രി വേണമെങ്കില്‍ നിങ്ങള്‍ക്ക് തങ്ങാം. അതിനു ചെലവിടെണ്ടത് 730 ഡോളര്‍ ആണ്.  ഒരു പ്രി ഹിസ്റ്റോറിക്ക് കേവ് കാലത്തിന്റെ പുതിയ വേര്‍ഷനാണീ വീട് എന്ന് കണ്ടാല്‍ തോന്നും. പത്തോളം മുറികള്‍ , മൂന്നു നീന്തല്‍ കുളങ്ങള്‍ , വലിയ പൂന്തോട്ടങ്ങള്‍ , 500 പേര്‍ക്കുള്ള ആംഫിതിയറ്റര്‍ അങ്ങനെ എല്ലാം ഇവിടെയുണ്ട്. മെഡിറ്ററെനിയന്‍ കടലിനെ അഭിമുഖീകരിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. ഹംഗേറിയന്‍ ആര്‍ക്കിടെക്റ്റ് ആന്റി ലോവാന്ഗ് ആണ് വീടിന്റെ ശില്‍പി.

ADVERTISEMENT

പാരിസിലെ വസതിയിൽ ഡിസംബർ 29ന് ആണ് പിയറി അന്തരിച്ചത്‌. ഫാഷൻ ലോകത്ത് നിരവധി തരംഗങ്ങൾക്ക് തുടക്കമിട്ട ഡിസൈനറാണ് പിയറി കാ‍ർഡിൻ. കുമിളകളും ഗണിതശാസ്ത്ര രൂപങ്ങളുമുള്ള ഡിസൈനുകൾ പിയറിയുടെ വസ്ത്രങ്ങളുടെ പ്രത്യകതയായിരുന്നു. ഈ ഒരിഷ്ടം തന്നെയാകാം ഈ ബബിള്‍ വീട് നിര്‍മ്മിക്കാന്‍ പിയറിയ്ക്ക് പ്രചോദനമായതും. 

English Summary- Pierre Cardin Bubbe House France; Architecture Wonders Malayalam