ഇന്ത്യയിൽ നിരോധിച്ചുവെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള സമൂഹമാധ്യമങ്ങളിൽ ഒന്നായി തുടരുകയാണ് ടിക്- ടോക്. ഏറ്റവും കൂടുതല്‍ ടിക്ക് ടോക്കേഴ്സ് വെറുക്കുന്ന കെട്ടിടം ഏതാണെന്ന് അറിയാമോ ? അതാണ്‌ 432 പാര്‍ക്ക് ആവേ. മന്‍ഹട്ടനിലെ 1,396 അടി പൊക്കമുള്ള ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട കെട്ടിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിരോധിച്ചുവെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള സമൂഹമാധ്യമങ്ങളിൽ ഒന്നായി തുടരുകയാണ് ടിക്- ടോക്. ഏറ്റവും കൂടുതല്‍ ടിക്ക് ടോക്കേഴ്സ് വെറുക്കുന്ന കെട്ടിടം ഏതാണെന്ന് അറിയാമോ ? അതാണ്‌ 432 പാര്‍ക്ക് ആവേ. മന്‍ഹട്ടനിലെ 1,396 അടി പൊക്കമുള്ള ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട കെട്ടിടം എന്നാണ് ഒരു സംഘം ടിക്-ടോക് അനുഭാവികൾ വിളിക്കുന്നത്‌.

ഇതിനെല്ലാം തുടക്കമിട്ടത് പതിനാറു വയസ്സുള്ള ഒരു കനേഡിയന്‍ പെണ്‍കുട്ടിയാണ്. ലൂസിയ  എന്ന ഈ പെണ്‍കുട്ടിയാണ് 2018 ല്‍ 432 പാര്‍ക്ക് അവെയെ 'സ്കിന്നി ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് ടിക്-ടോക് വിഡിയോ ചെയ്തത്. ഈ വിഡിയോ ഹിറ്റായതോടെ 228,000 ഫോളോവേഴ്സ് ആണ് ഇവരെ തേടിയെത്തിയത്. ഒപ്പം 5.7 മില്യന്‍ ഹേറ്റെഴ്സും ഈ കെട്ടിടത്തിനുണ്ടായി. ഇതോടെ കെട്ടിടം ലോകശ്രദ്ധയില്‍ വരികയും കെട്ടിടത്തിന്റെ നിര്‍മ്മാണത്തെ കുറിച്ച് പോലും പല പരാതികളും വന്നും തുടങ്ങി.

ADVERTISEMENT

തീരെ സ്കിന്നി ലുക്ക് ആണീ കെട്ടിടത്തിനു എന്നാണ് എല്ലാവരുടെയും അഭിപ്രായം. ദൂരെ നിന്നും കണ്ടാല്‍ ഒരു ടൂത്ത് പിക്ക് പോലെയാണ് ഇത് തോന്നിപ്പിക്കുക എന്ന് വരെ പറയുന്നവരുണ്ട്. കെട്ടിടത്തിന്റെ ബ്ലൂ ഗ്ലാസ്‌ മാത്രമാണ് ആകെയുള്ള ആകര്‍ഷണം എന്നും ലൂസിയ പറയുന്നു. ഓരോ പന്ത്രണ്ടുനിലകളിലും ഈ കെട്ടിടത്തില്‍ ഒരു എന്‍ക്ളോസ്ഡ്  ഫ്ലോര്‍ കൂടിയുണ്ട്.

മൊത്തം 96 നിലയാണ് ഈ കെട്ടിടം. 5.2 മില്യന്‍ മുതല്‍  90 മില്യന്‍ വരെയാണ് ഈ കെട്ടിടത്തിലെ  ഫ്ലാറ്റുകളുടെ വില. 35,000 ഡോളര്‍ മുതലാണ്‌ വാടകനിരക്ക്. 2015 ലാണ് ഈ കെട്ടിടം ന്യൂയോര്‍ക്കില്‍ പണിതത്. 584,500 ചതുരശ്രയടിയാണ് വിസ്തീർണം. രണ്ടുവര്‍ഷം മുന്‍പ് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി ഇതിലെ ഏറ്റവും മുകളില്‍ നിലകളില്‍ ഒന്ന് 91.12 മില്യന്‍ ഡോളര്‍ മുടക്കി വാങ്ങിയിരുന്നു. ടിക് ടോക്കേഴ്സിന്റെ അഭിപ്രായത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നതിൽ പല വാദങ്ങളുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ വെറുക്കുന്ന കെട്ടിടത്തിന്റെ ലിസ്റ്റില്‍ ആണ് 432  പാര്‍ക്ക്‌ അവേയുടെ സ്ഥാനം.

ADVERTISEMENT

English Summary- 432 Park Ave- Most Hated Building By Tik-Tok