ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്കൈ പൂൾ ലണ്ടനിൽ ഒരുങ്ങുന്നു. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ലക്ഷ്വറി അപ്പാർട്ട്മെന്റായ എംബസി ഗാർഡൻസിൽ 115 അടി ഉയരത്തിലാണ് ഫ്ലോട്ടിംഗ് പൂൾ ഒരുങ്ങുന്നത്. അപ്പാർട്ട്മെന്റിലെ രണ്ടു ടവറുകളെ ബന്ധിപ്പിക്കുന്ന പൂളിന്റെ നീളം 82 അടിയാണ്. മെയ് 19 നാണ് പൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്കൈ പൂൾ ലണ്ടനിൽ ഒരുങ്ങുന്നു. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ലക്ഷ്വറി അപ്പാർട്ട്മെന്റായ എംബസി ഗാർഡൻസിൽ 115 അടി ഉയരത്തിലാണ് ഫ്ലോട്ടിംഗ് പൂൾ ഒരുങ്ങുന്നത്. അപ്പാർട്ട്മെന്റിലെ രണ്ടു ടവറുകളെ ബന്ധിപ്പിക്കുന്ന പൂളിന്റെ നീളം 82 അടിയാണ്.

മെയ് 19 നാണ് പൂൾ അപ്പാർട്ട്മെന്റിലുള്ളവർക്കായി തുറന്നുകൊടുക്കുന്നത്. പൂർണ്ണമായും സുതാര്യമായ പൂൾ അക്രിലിക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അക്രിലിക് പാളികൾ ഉറപ്പിക്കുന്നതിനായി സ്റ്റീൽ ഫ്രെയിമുകൾ ഉപയോഗിച്ചിരിക്കുന്നു. 50 ടൺ ഭാരം വഹിക്കാവുന്ന ക്രെയിൻ ഉപയോഗിച്ചാണ് പൂൾ ഇത്രയും ഉയരത്തിലേക്ക് എത്തിച്ചത്. താഴെയുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പൂളിലിറങ്ങി നീന്തുന്നത് അപ്പാർട്ട്മെന്റിലെ താമസക്കാർക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക എന്ന് നിർമ്മാതാക്കളായ ബാലിമോർ അവകാശപ്പെടുന്നു.

ADVERTISEMENT

ഭാരം വഹിക്കുന്ന അക്രിലിക് ഷീറ്റുകളിൽ ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ളതാവും പൂളിലേത്. ഏറെ വർഷങ്ങളെടുത്ത് കൊളറാഡോ ഫാക്ടറിയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. കൊളറാഡോയിൽ നിന്നും ടെക്സസിലേക്ക് ട്രക്കിൽ എത്തിച്ച അക്രിലിക് മൂന്നാഴ്ച നീണ്ട കപ്പൽയാത്രയ്ക്കൊടുവിലാണ് യൂറോപ്പിൽ എത്തിച്ചത്. സ്കൈ പൂളിന് പുറമേ ഒരു സ്പായും സമ്മർ ബാറും ഓറഞ്ച് മരങ്ങൾ വളർത്തുന്ന ഒരു ഗ്രീൻ ഹൗസും അപ്പാർട്ട്മെന്റിന് മുകളിൽ ഒരുക്കിയിട്ടുണ്ട്. 

English summary- Floating sky pool in london