പിക്സാർ ആനിമേഷൻ സ്റ്റുഡിയോസ് നിർമ്മിച്ച അമേരിക്കൻ ത്രീഡി ആനിമേഷൻ ചലച്ചിത്രമായ 'അപ്പ് ' കണ്ടവരാരും അതിലെ പറക്കും വീട് മറക്കാനിടയില്ല. ആയിരക്കണക്കിന് ബലൂണുകൾ ബന്ധിപ്പിച്ച് ആകാശത്തിലൂടെ പറന്നു നടന്ന ആ സുന്ദരൻ വീട് അതേപടി പുനർനിർമ്മിച്ചിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിക്സാർ ആനിമേഷൻ സ്റ്റുഡിയോസ് നിർമ്മിച്ച അമേരിക്കൻ ത്രീഡി ആനിമേഷൻ ചലച്ചിത്രമായ 'അപ്പ് ' കണ്ടവരാരും അതിലെ പറക്കും വീട് മറക്കാനിടയില്ല. ആയിരക്കണക്കിന് ബലൂണുകൾ ബന്ധിപ്പിച്ച് ആകാശത്തിലൂടെ പറന്നു നടന്ന ആ സുന്ദരൻ വീട് അതേപടി പുനർനിർമ്മിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ കാൻബറ സ്വദേശിയായ സ്കോട്ട് ഫിഞ്ചർ എന്ന വ്യക്തി. അനിമേഷൻ ചലച്ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന മകന് വേണ്ടിയാണ് ലക്ഷങ്ങൾ ചെലവിട്ട് സ്കോട്ട് കളിവീട് നിർമിച്ചിരിക്കുന്നത്.

15 മാസങ്ങൾ ചിലവിട്ടാണ് കളിവീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സാധാരണ വീടുകൾ പണിയാനുപയോഗിക്കുന്ന ഉൽപന്നങ്ങൾ  ഉപയോഗിച്ച് തന്നെയായിരുന്നു നിർമ്മാണം.ഏകദേശം നാല് ടണ്ണോളം ഭാരമുള്ള വീട് ഏറെ ഉറപ്പുള്ളതാണെന്ന് സ്കോട്ട് പറയുന്നു. രണ്ടു നിലകളാണ് വീടിനുള്ളത്.

ADVERTISEMENT

വീടിന്റെ തറ ഒരുക്കുന്നതിന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിട്ടുണ്ട്. പെയിന്റിങ്ങിനും ഇലക്ട്രിക്കൽ വർക്കുകൾക്കുമായി ഒന്നരലക്ഷത്തോളമാണ് ചെലവിട്ടത്. മുകൾനിലയിലാണ് കളിവീടിന്റെ കിടപ്പുമുറി. കുട്ടികൾക്ക് വീടിനുള്ളിൽ ഇരുന്ന് സിനിമ കാണുന്നതിനു വേണ്ടി വൈഫൈ അടക്കമുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. മുറ്റത്ത് ചെറിയ പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. ഏഴു ലക്ഷത്തിൽ പരം രൂപയാണ് കളിവീടിന്റെ നിർമ്മാണത്തിനായി ആകെ ചെലവായത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാലാണ് വീട് നിർമ്മിക്കുന്നതിനായി സ്കോട്ടിന് സമയം ലഭിച്ചത്. ചലച്ചിത്രം പലതവണ കണ്ടിട്ടുണ്ടെന്നും വീടിന്റെ രൂപഭംഗി ഏറെ ഇഷ്ടപ്പട്ടിരുന്നു എന്നും സ്കോട്ട് പറയുന്നു. അനിമേഷൻ ചലച്ചിത്രത്തിലെ വീടുപോലെ പറക്കാനാവില്ലെങ്കിലും താൻ നിർമ്മിച്ച വീടിന്റെ ചിമ്മിനിയിലും സ്കോട്ട് ഏതാനും ബലൂണുകൾ കെട്ടിവച്ചിട്ടുണ്ട്.

ADVERTISEMENT

English Summary- Father Recreate Pixar Movie House for Son