'സോപ്പുമേടിച്ചാൽ ചീപ്പ് ഫ്രീ, മെഴുകുതിരി മേടിച്ചാൽ തീപ്പെട്ടി ഫ്രീ' തുടങ്ങിയ കച്ചവടക്കാരുടെ വിപണനതന്ത്രങ്ങൾ ഏവർക്കും സുപരിചമാണല്ലോ.. എന്നാൽ ഒട്ടും ചേർച്ചയില്ലാത്ത വിചിത്രമായ ഒരു വിപണനതന്ത്രമാണ് ഇംഗ്ലണ്ടിലെ പഴയ ഒരു വീടിന്റെ ഉടമസ്ഥർ സ്വീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'സോപ്പുമേടിച്ചാൽ ചീപ്പ് ഫ്രീ, മെഴുകുതിരി മേടിച്ചാൽ തീപ്പെട്ടി ഫ്രീ' തുടങ്ങിയ കച്ചവടക്കാരുടെ വിപണനതന്ത്രങ്ങൾ ഏവർക്കും സുപരിചമാണല്ലോ.. എന്നാൽ ഒട്ടും ചേർച്ചയില്ലാത്ത വിചിത്രമായ ഒരു വിപണനതന്ത്രമാണ് ഇംഗ്ലണ്ടിലെ പഴയ ഒരു വീടിന്റെ ഉടമസ്ഥർ സ്വീകരിച്ചത്. വീട്ടിലുള്ള 94 വയസ്സുള്ള ആമയെ വാങ്ങിയാൽ വീട് ഫ്രീ! പക്ഷേ ആമയുടെ വില 8 കോടി രൂപ (8.2 ലക്ഷം പൗണ്ട്)യാണെന്ന് മാത്രം!

ഇംഗ്ലണ്ടിലെ ബോക്സ് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന' ദ ഓൾഡ് ഡയറി' എന്ന  വീട്ടിലാണ് ഹെർക്കുലീസ് എന്ന ആമയുടെ വാസം. ലോകമഹായുദ്ധവും നാല് രാജാക്കന്മാരുടെ ഭരണകാലവും കണ്ട കക്ഷിയാണ് ഹെർക്കുലീസ്. 14 വർഷങ്ങൾക്കു മുൻപാണ് ഹെർക്കുലീസ് ഈ വീട്ടിൽ എത്തുന്നത്. ബോക്സ് ഗ്രാമത്തിന്റെ വളർച്ചയുടെ പല കാലഘട്ടങ്ങൾ കണ്ടുകഴിഞ്ഞ ഈ ആമ മുത്തശ്ശി ഗ്രാമത്തിലെ ഒരു കുഞ്ഞു സെലിബ്രിറ്റി കൂടിയാണ്.

ADVERTISEMENT

പഴമയുടെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന വീട്ടിലെ പ്രധാനസവിശേഷത ഹെർക്കുലീസിന്റെ സാന്നിധ്യം തന്നെയാണ്. മൂന്നു നിലകളിലായി 2600 ചതുരശ്രയടി വിസ്തീർണമാണുള്ളത്. ഏറ്റവും താഴത്തെ നിലയിൽ ടൈൽ വിരിച്ച വിശാലമായ ഹാളും അടുക്കളയുമാണ് ഉള്ളത്. ഭൂമിക്കടിയിൽ ഒരു നിലവറയുമുണ്ട്. രണ്ടാം നിലയിൽ ഡൈനിങ് റൂം, സ്വീകരണമുറി, ഫയർ പ്ലേസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ട് വലിയ പൂന്തോട്ടങ്ങളാണ് വീടിന്റെ മറ്റൊരാകർഷണം. ഇവയിൽ ഒന്നാണ് ഹെർക്കുലീസിന്റെ വാസസ്ഥലം. തോട്ടത്തിൽ നിന്നും ലെറ്റ്യൂസും കുക്കുമ്പറും തക്കാളിയുമൊക്കെ കഴിച്ചാണ് ഹെർക്കുലീസ് ഓരോ ദിവസവും ചെലവിടുന്നത്. ഏതായാലും വ്യത്യസ്തമായ ഈ പരസ്യത്തിലൂടെ ശ്രദ്ധ നേടുകയാണ് ഹെർക്കുലീസും ഈ വീടും.

ADVERTISEMENT

English Summary- Buy a Tortoise for 8 crore & House for Free; House News Around the World