നിർമാണ വിസ്മയങ്ങൾ നിർമിക്കുന്നതിൽ ദുബായ് നഗരത്തിന് ശക്തമായ വെല്ലുവിളി തീർക്കുകയാണ് ചൈന. അടുത്ത കാലത്ത് നിരവധി നിർമാണ വിസ്മയങ്ങളാണ് ചൈനയിൽ തുറന്നത്, ഇനി തുറക്കാനിരിക്കുന്നത്. ആകാശം തൊട്ടുനിൽക്കുന്ന കെട്ടിടങ്ങൾ നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായ ഷാങ്ഹായ് മറ്റൊരു നേട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണ വിസ്മയങ്ങൾ നിർമിക്കുന്നതിൽ ദുബായ് നഗരത്തിന് ശക്തമായ വെല്ലുവിളി തീർക്കുകയാണ് ചൈന. അടുത്ത കാലത്ത് നിരവധി നിർമാണ വിസ്മയങ്ങളാണ് ചൈനയിൽ തുറന്നത്, ഇനി തുറക്കാനിരിക്കുന്നത്. ആകാശം തൊട്ടുനിൽക്കുന്ന കെട്ടിടങ്ങൾ നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായ ഷാങ്ഹായ് മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര മ്യൂസിയമാണ് ഷാങ്ഹായിൽ ഒരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17 നായിരുന്നു ഉദ്‌ഘാടനം.

നേർരേഖകളോ സമകോണുകളോ ഇല്ല എന്നതാണ് ഈ നിർമിതിയുടെ പ്രധാനസവിശേഷത. പ്രപഞ്ചത്തിന്റെ ജ്യാമിതിയുടെ പ്രതീകമായാണ് കർവിലീനിയർ രൂപത്തിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. 4,20,000 ചതുരശ്രഅടിയാണ് ജ്യോതിശാസ്ത്ര മ്യൂസിയത്തിന്റെ വിസ്തീർണ്ണം. ഒന്നിന്റെ തുടർച്ചയെന്നോണം തോന്നിപ്പിക്കുന്ന മൂന്ന് ആർക്കുകൾ ചേർന്നതാണ് കെട്ടിടത്തിന്റെ ഘടന. പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെ ഭ്രമണപഥത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 

ADVERTISEMENT

ഷാങ്ഹായ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ ഒരു ശാഖയാണ് ജ്യോതിശാസ്ത്ര മ്യൂസിയം. പ്രദർശനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന ഇടം, പ്ലാനറ്റേറിയം, നിരീക്ഷണാലയം എന്നിവയ്ക്കുപുറമേ 78 അടി ഉയരമുള്ള സോളാർ ടെലിസ്കോപ്പും മ്യൂസിയത്തിലുണ്ട് . അമേരിക്കൻ കമ്പനിയായ എൻനീട് ആർക്കിടെക്റ്റ്സാണ് കെട്ടിടത്തിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്. 

ജ്യോതിശാസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട വാസ്തുവിദ്യ എന്ന രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് എന്ന് പ്രധാന ഡിസൈനറായ തോമസ് ജെ വോങ്ങ് പറയുന്നു. കൃഷ്ണമണിക്ക് സമാനമായ രീതിയിൽ വൃത്താകൃതിയിലുള്ള ഭാഗം, വലിയ ഗോളാകൃതിയിലുള്ള ഭാഗം, തലകീഴായി തിരിഞ്ഞ നിലയിൽ അർദ്ധവൃത്താകൃതിയിലുള്ള ഭാഗം എന്നിങ്ങനെയാണ് കെട്ടിടത്തിനുള്ളിലെ  ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ സൂചകങ്ങളാണിവ എന്ന് വോങ്ങ് പറയുന്നു. 

ADVERTISEMENT

കൃഷ്ണമണിയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഭാഗമാണ് പ്രവേശനകവാടം. ഗോളാകൃതിയിലുള്ള നിർമ്മിതിയിലാണ് പ്ലാനറ്റേറിയം തിയേറ്റർ ഒരുക്കിയിരിക്കുന്നത്. ചന്ദ്രോദയത്തെ സൂചിപ്പിക്കുന്ന തരത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും  ഉയർന്നു വരുന്ന ആകൃതിയിലാണ് ഈ ഭാഗത്തിന്റെ നിർമ്മാണം. തലകീഴായി തിരിഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള ഭാഗമാകട്ടെ രാത്രികാലങ്ങളിൽ  ആകാശകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നു.

ADVERTISEMENT

English Summary- Worlds Largest Astronomy Museum Open in Shanghai