ചുവപ്പുനാടകളിൽ കുരുങ്ങിയോ പ്രകൃതിക്ഷോഭങ്ങൾ മൂലമോ വമ്പൻ കെട്ടിടങ്ങൾ കാടുമൂടിക്കിടക്കുന്ന കാഴ്ച ചില ചലച്ചിത്രങ്ങളിൽ എങ്കിലും കണ്ടിട്ടുണ്ടാവും. ചൈനയിലെ ചങ്ങ്ടു നഗരത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന ഖിയി സിറ്റി ഫോറസ്റ്റ് ഗാർഡൻ എന്ന കെട്ടിടസമുച്ചയം കണ്ടാൽ ഒറ്റനോട്ടത്തിൽ സമാനമായ കാഴ്ചയാണന്നേ തോന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുവപ്പുനാടകളിൽ കുരുങ്ങിയോ പ്രകൃതിക്ഷോഭങ്ങൾ മൂലമോ വമ്പൻ കെട്ടിടങ്ങൾ കാടുമൂടിക്കിടക്കുന്ന കാഴ്ച ചില ചലച്ചിത്രങ്ങളിൽ എങ്കിലും കണ്ടിട്ടുണ്ടാവും. ചൈനയിലെ ചങ്ങ്ടു നഗരത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന ഖിയി സിറ്റി ഫോറസ്റ്റ് ഗാർഡൻ എന്ന കെട്ടിടസമുച്ചയം കണ്ടാൽ ഒറ്റനോട്ടത്തിൽ സമാനമായ കാഴ്ചയാണന്നേ തോന്നു. 15 നിലകളിൽ തീർത്ത എട്ട് വമ്പൻ കെട്ടിടങ്ങൾ അടിമുടി കാടുമൂടിയ നിലയിലാണ്. 

പരീക്ഷണ അടിസ്ഥാനത്തിൽ ഗ്രീൻ ഹൗസിങ് നടപ്പാക്കാൻ പദ്ധതിയിട്ടാണ് 2018ൽ വെർട്ടിക്കൽ ഫോറസ്റ്റിന് രൂപം നൽകിയത്.  കോൺക്രീറ്റ് വനത്തിന് നടുവിൽ ഒരു ഹരിത സ്വർഗ്ഗം തീർക്കുക എന്നതായിരുന്നു നിർമ്മാതാക്കളുടെ പദ്ധതി. പക്ഷേ എല്ലാ കെട്ടിടങ്ങളിലുമായി 826 അപ്പാർട്ട്മെന്റുകൾ ഉണ്ടെങ്കിലും വിരലിലെണ്ണാവുന്നവയിൽ മാത്രമേ ഇപ്പോൾ താമസക്കാർ ഉള്ളൂ.  കാരണമെന്തെന്നല്ലേ? കൊതുക് ശല്യം മൂലം ഇവിടെ ജീവിക്കാനാവാത്ത സ്ഥിതിയാണ്...

ADVERTISEMENT

ഓരോ വീടിനും  നിറയെ ചെടികൾ വളർത്താൻ സാധിക്കുന്ന വിധത്തിൽ  ബാൽക്കണികൾ ഉൾപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമിച്ചത്.  നിർമ്മാണം പൂർത്തിയായപ്പോഴേക്കും എല്ലാ വീടുകൾക്കും ആവശ്യക്കാർ എത്തുകയും ചെയ്തിരുന്നു. എന്നാൽ തിരക്കിട്ട നഗരത്തിനു നടുവിൽ സ്വൈര്യവിഹാരം നടത്താൻ നിറയെ ചെടികൾ കിട്ടിയതോടെ കൊതുകുകളും വിട്ടുകൊടുത്തില്ല. വാടകക്കാർ എത്തുംമുമ്പ് അവ ബാൽക്കണികൾ കയ്യടക്കി. ഒടുവിൽ കൊതുകുശല്യം കാരണം  താമസക്കാരിൽ പലരും ഇവിടേക്ക് മാറാൻ തയ്യാറാകാത്ത നിലയിലായി .. ഇതോടെ പരിപാലിക്കാൻ ആളില്ലാതെ ബാൽക്കണികളിൽ നട്ടുപിടിപ്പിച്ച ചെടികൾ അത്രയും കാടുപോലെ വളർന്ന് കെട്ടിടങ്ങളാകെ മൂടുകയായിരുന്നു. 

മറ്റു നിവൃത്തിയില്ലാതെ  ഇവിടെ ജീവിക്കേണ്ടി വരുന്നവരുടെ കാര്യമാണ് ഏറ്റവും കഷ്ടം. കൊതുകിൽ നിന്നും രക്ഷ നേടാൻ അറിയാവുന്ന തന്ത്രങ്ങളെല്ലാം പയറ്റിയാണ് ഇവർ പിടിച്ചു നിൽക്കുന്നത്. കൊതുകുകൾ  അകത്തേക്ക് കയറാതിരിക്കാൻ ബാൽക്കണികൾക്ക് സമീപമുള്ള ജനാലകൾ പേപ്പർ ഉപയോഗിച്ച് മറച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്.

ADVERTISEMENT

English Summary- Vertical Forest China Gone Wromg; Viral News