ഇറ്റലിയിലെ ബ്രിയൻസയിൽ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശമായിരുന്നു കൊൺസൊന്നോ എന്ന ചെറുപട്ടണം. 1962 വരെ ചെസ്റ്റ്നട്ടുകളും പച്ചക്കറികളുമൊക്കെ കൃഷിചെയ്ത് മുന്നൂറിൽ താഴെ മാത്രം ആളുകൾ ഏറെ സമാധാനത്തോടെ ജീവിച്ചിരുന്ന പട്ടണം ഇന്ന് മനുഷ്യവാസമില്ലാത്ത ഒരു പ്രേതനഗരമാണ്. അതിന് കാരണമായതാകട്ടെ ഒരു ധനിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലിയിലെ ബ്രിയൻസയിൽ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശമായിരുന്നു കൊൺസൊന്നോ എന്ന ചെറുപട്ടണം. 1962 വരെ ചെസ്റ്റ്നട്ടുകളും പച്ചക്കറികളുമൊക്കെ കൃഷിചെയ്ത് മുന്നൂറിൽ താഴെ മാത്രം ആളുകൾ ഏറെ സമാധാനത്തോടെ ജീവിച്ചിരുന്ന പട്ടണം  ഇന്ന് മനുഷ്യവാസമില്ലാത്ത ഒരു പ്രേതനഗരമാണ്. അതിന് കാരണമായതാകട്ടെ ഒരു ധനിക പ്രഭുവും. 

1962 ലാണ്  ധനികനും വ്യവസായമായിരുന്ന മാരിയോ ബാഗ്നോ കൊൺസോന്നോ കാണുന്നത്. കണ്ടമാത്രയിൽ ഈ പ്രദേശത്തെ ലാസ് വേഗാസിന് സമാനമായ ഒരു നഗരമാക്കി മാറ്റണം എന്ന ആഗ്രഹമാണ് അദ്ദേഹത്തിന് ഉണ്ടായത്. അതിനായി ചെയ്തതോ? അക്കാലത്തെ 22.5 മില്യൺ ലീറയ്ക്ക് പട്ടണം ആകെ ബാഗ്നോ സ്വന്തമാക്കി. ആഡംബര സൗകര്യങ്ങളും ചൂതാട്ട കേന്ദ്രങ്ങളും ബാറുകളും ക്ലബ്ബുകളും ഹോട്ടലുകളും ഷോപ്പിങ് കേന്ദ്രങ്ങളുമെല്ലാമുള്ള സിറ്റി ഓഫ് ടോയ്സ് എന്നൊരു നഗരം നിർമ്മിച്ചെടുക്കാനായിരുന്നു ബാഗ്നോയുടെ പദ്ധതി. 

shutterstock By maxbrux
ADVERTISEMENT

എന്നാൽ വികസനം നടത്തുന്നതിനായി അവിടെയുണ്ടായിരുന്ന വീടുകളെല്ലാം ബുൾഡോസർ ഉപയോഗിച്ച് അപ്പാടെ തകർക്കുകയാണ് ബാഗ്നോ ആദ്യം ചെയ്തത്. അങ്ങനെ കൊൺസോന്നോയിൽ ഉണ്ടായിരുന്ന പള്ളിയും ശ്മശാനവും പുരോഹിതന്റെ താമസസ്ഥലവും ഒഴികെ ബാക്കിയെല്ലാം തകർത്തു തരിപ്പണമാക്കി. 

shutterstok By Emm.Bal

സിറ്റി ഓഫ് ടോയ്സ് രൂപംകൊള്ളുമ്പോൾ  നഗരത്തിന്റെ കാഴ്ചയാകെ മാറ്റണമെന്ന് ആഗ്രഹിച്ച ബാഗ്നോ അവിടെയുണ്ടായിരുന്ന പാറക്കെട്ടുകൾ ഡൈനാമെറ്റ് ഉപയോഗിച്ച് തകർക്കുകയും ചില പ്രദേശങ്ങൾ പുതിയ കുന്നുകളുടെ രൂപത്തിലാക്കിയെടുക്കുകയും ചെയ്തു. എന്നാൽ പ്രകൃതിയിൽ ഉണ്ടാക്കിയ  വലിയ മാറ്റങ്ങൾക്ക് അധികം വൈകാതെ തന്നെ തിരിച്ചടിയും കിട്ടിത്തുടങ്ങി. 1966 ലും 67 ലും  പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. എന്നിട്ടും അത് വകവയ്ക്കാതെ നിർമാണപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. 

ADVERTISEMENT

നഗരത്തെക്കുറിച്ചുള്ള ബാഗ്നോയുടെ സങ്കല്പങ്ങൾ അടിക്കടി മാറി കൊണ്ടിരുന്നതിനാൽ അതിനനുസരിച്ച് ഓരോ കെട്ടിടങ്ങൾ നിർമ്മിക്കുകയും അവ  പൊളിച്ചു മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. മൃഗശാലയും ഗോൾഫ് കേന്ദ്രവുമടക്കം നഗരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ 1976 മറ്റൊരു വലിയ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് നഗരത്തിലേക്കുള്ള ഗതാഗതവും വൈദ്യുതിയും എല്ലാം പൂർണമായും തടസ്സപ്പെട്ടു. അന്നു മുതൽ ഇങ്ങോട്ട് പണിതീരാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രേതനഗരമായി തുടരുകയാണ് കോൺസൊന്നോ. ഇടയ്ക്ക് അവസാനവട്ട ശ്രമമെന്നോണം  ഇവിടെ വൃദ്ധസദനം നിർമിക്കാനും ബാഗ്നോ മുതിർന്നെങ്കിലും അതും പരാജയപ്പെട്ടു. 1995ലാണ് ബാഗ്നോ  മരണപ്പെട്ടത്. 

ബാഗ്നോ നിർമ്മിച്ച ഒരു ചൈനീസ് പഗോഡയും മധ്യകാലഘട്ടത്തിലേതുപോലെയുള്ള താരതമ്യേന ചെറിയ കൊട്ടാരവും പള്ളികൾക്കു സമാനമായ മിനാരമുള്ള ഒരു ഗ്യാലറിയും മാത്രമാണ് നിർമ്മിതികളിൽ അവശേഷിക്കുന്നവ. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കെട്ടിടങ്ങളിൽ ഇടക്കാലത്ത് സന്ദർശകർ കയറി വൻ നാശനഷ്ടങ്ങൾ വരുത്തിയതോടെ 2007 മുതൽ ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ശ്മശാനത്തിൽ അടക്കം ചെയ്തിരിക്കുന്ന ബന്ധുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് മാത്രമാണ് ഇവിടേക്ക് കയറാൻ നിലവിൽ അനുമതിയുള്ളത്. 

ADVERTISEMENT

English Summary- Haunted city of Consonno Story Architecture