മാനത്ത് മാത്രം കണ്ടിട്ടുള്ള ചന്ദ്രഗോളത്തെ ഇങ്ങ് ഭൂമിയിൽ കാണാനായാലോ. കാണാൻ മാത്രമല്ല ചന്ദ്രോപരിതലത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. അമേരിക്കയിലെ ലാസ്‌വേഗസിലാണ് ഈ വിസ്മയ കാഴ്ച ഒരുങ്ങുന്നത്. ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിക്കപ്പെടുന്ന ഒരു റിസോർട്ടാണ് സംഭവം. ഭൂമിയിൽ തന്നെ നിർമ്മിക്കപ്പെട്ടിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനത്ത് മാത്രം കണ്ടിട്ടുള്ള ചന്ദ്രഗോളത്തെ ഇങ്ങ് ഭൂമിയിൽ കാണാനായാലോ? കാണാൻ മാത്രമല്ല ചന്ദ്രോപരിതലത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. അമേരിക്കയിലെ ലാസ്‌വേഗസിലാണ് ഈ വിസ്മയകാഴ്ച ഒരുങ്ങുന്നത്. ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിക്കപ്പെടുന്ന ഒരു റിസോർട്ടാണ് സംഭവം. ഭൂമിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഗോളം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കെട്ടിടത്തിന്റെ പേരും 'മൂൺ' എന്നുതന്നെയാണ്.

അഞ്ച് ബില്യൻ ഡോളറാണ് (37,000 കോടി രൂപ) കെട്ടിടത്തിന്റെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത് എന്ന് നിർമാതാക്കളായ കനേഡിയൻ സംരംഭകർ പറയുന്നു. 224 മീറ്ററായിരിക്കും മൂണിന്റെ ഏറ്റവും ഏറ്റവും മുകൾഭാഗം വരെയുള്ള ഉയരം. 4000 ഹോട്ടൽ മുറികളാണ്  ഇതിനുള്ളിൽ നിർമ്മിക്കപ്പെടുന്നത്. 5.5 മില്യൻ ചതുരശ്രഅടി ആയിരിക്കും വിസ്തീർണ്ണം. 

ADVERTISEMENT

മൂന്നു നിലകളിൽ വൃത്താകൃതിയിൽ നിർമിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലായാവും ഗോളാകൃതിയിലുള്ള ഭാഗം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 2,92,011 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു നീല ചന്ദ്രോപരിതലത്തിന്റെ അതേ മാതൃകയിലാണ് നിർമ്മിക്കുന്നത്. ഇത് ഇവിടെയെത്തുന്നവർക്ക് ബഹിരാകാശത്ത് പോയതിനു സമാനമായ വ്യത്യസ്തമായ ഒരു അനുഭവമാവും സമ്മാനിക്കുക. 

650 അടി ആയിരിക്കും ഗോളത്തിന് ആകെ വ്യാസം. കോൺക്രീറ്റ് , സ്റ്റീൽ,  ഗ്ലാസ്, അലുമിനിയം, കാർബൺ ഫൈബർ കോമ്പോസിറ്റ് എന്നിവയെല്ലാം നിർമ്മാണത്തിനായി ഉപയോഗിക്കും. ഏറെ അത്ഭുതങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ നാലുവർഷമെടുക്കുമെന്നാണ് നിർമാതാക്കളുടെ കണക്കുകൂട്ടൽ.

ADVERTISEMENT

English Summary- Moon Shaped Hotel Plan Revealed