വമ്പൻ ആഡംബരസൗകര്യങ്ങളുമായി കെട്ടിപ്പൊക്കിയ പല സൗധങ്ങളും പലവിധ കാരണങ്ങളാൽ ഭാർഗ്ഗവീനിലയമായി മാറിയ കഥകൾ ലോകമെങ്ങുമുണ്ട്. കെല്ലോഗ്ഗ്സ് ബംഗ്ലാവിന്റെ കഥയും വ്യത്യസ്തമല്ല. കൊട്ടാരങ്ങൾക്ക് സമാനമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ബംഗ്ലാവ് ഇന്നതിന്റെ അവസാന നാളുകൾ എണ്ണി കഴിയുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വമ്പൻ ആഡംബരസൗകര്യങ്ങളുമായി കെട്ടിപ്പൊക്കിയ പല സൗധങ്ങളും പലവിധ കാരണങ്ങളാൽ ഭാർഗ്ഗവീനിലയമായി മാറിയ കഥകൾ ലോകമെങ്ങുമുണ്ട്. കെല്ലോഗ്ഗ്സ് ബംഗ്ലാവിന്റെ കഥയും വ്യത്യസ്തമല്ല. കൊട്ടാരങ്ങൾക്ക് സമാനമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ബംഗ്ലാവ് ഇന്നതിന്റെ അവസാനനാളുകൾ എണ്ണി കഴിയുകയാണ്. 

കെല്ലോഗ്ഗ്സ് എന്ന ഭക്ഷ്യഉത്പന്ന കമ്പനിയുടെ ഉടമയായ ഡബ്ല്യു. കെ കെല്ലോഗ്ഗ് 1934 ൽ ഒരു ബ്രഹ്മാണ്ഡവീട് സ്വന്തമാക്കി. 1925 ൽ പണികഴിപ്പിച്ച ആ ബംഗ്ലാവ് അതിനുശേഷം കെല്ലോഗ്സ് ബംഗ്ലാവ് എന്നറിയപ്പെടാൻ തുടങ്ങി. പുറത്തുനിന്ന് നോക്കിയാൽ വലിയ ഒരു വീട് എന്നതിലുപരി അസാധാരണമായി ഒന്നും തോന്നില്ലെങ്കിലും ബംഗ്ലാവിനുള്ളിലെ കാഴ്ചകൾ ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതാണ്. 

ADVERTISEMENT

ശീതകാല വസതി എന്ന നിലയ്ക്കാണ് അദ്ദേഹം ബംഗ്ലാവ് വാങ്ങിയത്. ആറു കിടപ്പുമുറികളും ആറു ബാത്റൂമുകളുമാണ് ഇവിടെയുള്ളത്.  ചിത്രപ്പണികൾ ചെയ്ത ജനാലകളാണ് ബംഗ്ലാവിലെ അലങ്കാരങ്ങളിൽ പ്രധാനം. എല്ലാ മുറികളുടെയും മേൽക്കൂരകളിലും ഭിത്തികളിലും മനോഹരമായ ചിത്രങ്ങളും കൊത്തുപണികളും ഇടംപിടിച്ചിട്ടുണ്ട്. താജ്മഹൽ അടക്കം പല പ്രധാന സ്ഥലങ്ങളുടെയും ചിത്രങ്ങൾ ചുമരുകളിൽ വരച്ചു ചേർത്തിട്ടുണ്ട്. 

മറ്റു ചില കൗതുകങ്ങളും ബംഗ്ലാവിലുണ്ട്. കൃത്യമായ ഒരു ലക്ഷ്യസ്ഥാനം ഇല്ലാതെ നിർമ്മിച്ചിരിക്കുന്ന സ്റ്റെയർകെയ്സാണ് അതിൽ ഒന്നാമത്തേത്. പ്രവേശനകവാടത്തിനരികിലായാണ് വെറും കാഴ്ച എന്ന രീതിയിൽ സ്റ്റെയർകെയ്സ് നിർമ്മിച്ചിരിക്കുന്നത്.

ADVERTISEMENT

ബംഗ്ലാവിന് സമീപമുള്ള ജലാശയത്തിലേക്ക് നീളുന്ന നടവഴിയാണ് മറ്റൊന്ന്. തൊട്ടടുത്തുള്ള ദ്വീപിലേക്ക് എത്തുന്നതിനുവേണ്ടിയാണ് ഈ പാത ഒരുക്കിയിരിക്കുന്നത്. 

പിന്നീട് പലതലമുറ കൈമാറി വന്നപ്പോഴേക്കും ബംഗ്ലാവ് ക്ഷയിച്ചു. ഉടമസ്ഥർക്ക് ബംഗ്ലാവ് വലിയ ബാധ്യതയായി മാറി. കാലങ്ങളായി വാസയോഗ്യമല്ലാത്ത നിലയിലായിട്ടും ഏതാനും മാസങ്ങൾക്ക് മുൻപ് നാല് മില്യൺ ഡോളറിനാണ് (29 കോടി രൂപ) ബംഗ്ലാവിന്റെ വിൽപന നടന്നത്. ക്രിസ്റ്റ കാർപെന്റർ എന്ന വ്യക്തിയാണ് നിലവിൽ ബംഗ്ലാവിന്റെ ഉടമ.

ADVERTISEMENT

മേൽക്കൂരയും ഭിത്തികളും തറയും അടക്കം പുതുക്കിപ്പണിതാൽ മാത്രമേ ബംഗ്ലാവ് വാസയോഗ്യമാക്കിയെടുക്കാൻ സാധിക്കൂ. നവീകരണത്തിനും മാത്രമായി 15 കോടിയോളം രൂപയെങ്കിലും ചെലവാക്കേണ്ടി വന്നേക്കാം. ഇത് കണക്കിലെടുത്താണ് വീട് പൊളിച്ചു നീക്കാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റ പറയുന്നു. അതേസമയം ബംഗ്ലാവിലെ അമൂല്യമായ പലതും മ്യൂസിയത്തിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

English Summay- Haunted Kellogs Mansion; Architecture News