പരസ്യങ്ങളാൽ ചുറ്റപ്പെട്ട ഡിജിറ്റൽ കാലത്താണ് നാം ജീവിക്കുന്നത്. ഒരുകാര്യം എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കുന്നു എന്നതിലാണ് പരസ്യങ്ങളുടെ വിജയം. അതിനായി വേറിട്ട വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്നവരുണ്ട്. വീട് വിൽക്കുന്നത് പരസ്യപ്പെടുത്താൻ തങ്ങളെ സമീപിക്കുന്ന കസ്റ്റമേഴ്സിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്യങ്ങളാൽ ചുറ്റപ്പെട്ട ഡിജിറ്റൽ കാലത്താണ് നാം ജീവിക്കുന്നത്. ഒരുകാര്യം എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കുന്നു എന്നതിലാണ് പരസ്യങ്ങളുടെ  വിജയം. അതിനായി വേറിട്ട വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്നവരുണ്ട്. വീട് വിൽക്കുന്നത് പരസ്യപ്പെടുത്താൻ തങ്ങളെ സമീപിക്കുന്ന കസ്റ്റമേഴ്സിനെ സഹായിക്കാൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരാണ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ. ലൊസാഞ്ചലസ് സ്വദേശിയായ ഡേവിഡ് ഫെറുഗിയോ എന്ന റിയൽഎസ്റ്റേറ്റ് ഏജന്റ് ഇവരിൽ ഒരുപടി മുന്നിലാണ്. 

അങ്ങനെ ഒരു വീട് വിൽക്കാനുള്ള ചുമതല ഡേവിഡിന്റെ ചുമലിലായി. സുന്ദരികളായ മോഡലുകളെ വച്ചുള്ള പതിവ് വീട് വിൽപന പരസ്യങ്ങൾ ഒക്കെ ബോറായിത്തുടങ്ങി എന്നുമനസിലാക്കിയ ഡേവിഡ്, ഇത്തവണ ഒരു വെറൈറ്റി പിടിച്ചു. സ്വയം മോഡലായി. പക്ഷേ ചെറിയൊരു മാറ്റമുണ്ട്- പൂർണനഗ്നനായാണ് ആശാൻ വീടിന്റെ പരസ്യമോഡലായത്.

ADVERTISEMENT

ഏറെ 'ക്രിയാത്മകമായ' മാർഗ്ഗം എന്ന നിലയിലാണ് ഡേവിഡ് ഈ വിചിത്രപരസ്യം പ്ലാൻ ചെയ്തത്. മോണ്ടറി ഹിൽസിൽ സ്ഥിതി ചെയ്യുന്ന മൂന്നു കിടപ്പുമുറികളുള്ള വീടിനുവേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. വീടിന്റെ മുൻഭാഗത്തിന്റെ ചിത്രം പകർത്തുന്നതിനായി തുറന്ന നിലയിലുള്ള മേലങ്കിയും ചെരുപ്പും മാത്രം ധരിച്ചാണ് ഡേവിഡ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിവസ്ത്രനായി അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെയും  കിടപ്പുമുറിയിൽ ഉറങ്ങുന്നതിന്റെയും പിൻഭാഗത്തെ പുൽത്തകിടിയിലിരുന്ന് സൺസ്ക്രീൻ പുരട്ടുന്നതിന്റെയും എന്തിനേറെ കുളിമുറിയിൽ കുളിക്കുന്നതിന്റെവരെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കുന്ന സമയത്ത് പൂർണ നഗ്നനായിരുന്നെങ്കിലും ചിത്രങ്ങൾ പരസ്യപ്പെടുത്തിയപ്പോൾ ഗുഹ്യഭാഗങ്ങൾ എഡിറ്റിങ്ങിലൂടെ മറച്ചിരുന്നു. 

മാർക്കറ്റിങ് രീതിയിൽ വ്യത്യസ്തതകൾ പരീക്ഷിക്കുന്നയാളാണ് താനെന്ന് അറിഞ്ഞുകൊണ്ടാണ് വീടിന്റെ ഉടമസ്ഥർ സമീപിച്ചത് എന്ന് ഡേവിഡ് പറയുന്നു. എങ്കിലും ഈ ഫോട്ടോഷൂട്ടിനെപ്പറ്റി അറിഞ്ഞപ്പോൾ ആദ്യം അവർക്കും അമ്പരപ്പായിരുന്നു. വീട് വിൽപനയ്ക്കുള്ള   വിവരം ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കുന്നതിനും ചിത്രങ്ങൾ ശ്രദ്ധ നേടുന്നതിനും ഈ മാർഗ്ഗം ഉപകാരപ്രദമാകുമെന്ന് കണ്ടതോടെ ഉടമസ്ഥരും സമ്മതം നൽകി. ഇങ്ങനെയൊക്കെയാണെങ്കിലും വീട് പരസ്യപ്പെടുത്തുന്ന പ്രധാന സൈറ്റിൽ ഈ ചിത്രങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. 

ADVERTISEMENT

എല്ലാവർക്കും ഇത്തരമൊരു മാർക്കറ്റിങ് രീതി ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇതിന് പിന്നിലുള്ള തന്റെ ഉദ്ദേശ്യം നല്ലതാണെന്ന പൂർണബോധ്യമുള്ളതിനാലാണ്‌ ഈ സാഹസത്തിനു മുതിർന്നതെന്ന് ഡേവിഡ് പറയുന്നു. എന്തായാലും ഡേവിഡിന്റെ ആഗ്രഹം പോലെ 'പരസ്യ' ചിത്രങ്ങൾ പെട്ടെന്നുതന്നെ ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. 'മാർക്കറ്റിങ് ജീനിയസ്' എന്നാണ് പലരും ഡേവിഡിനെ വിശേഷിപ്പിക്കുന്നത്. പരസ്യം ഹിറ്റായതോടെ എത്രയും പെട്ടെന്ന് വീടിനു ആവശ്യക്കാരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡേവിഡും ഉടമസ്ഥരും . 

English Summary- Real Estate Agent Goes Naked Photoshoot to Sell House; Viral