'സ്വർണ'ത്തിൽ കുളിച്ചു നിൽക്കുന്ന ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം. പ്ലാസ്റ്റിക് കുപ്പികളിൽ സ്വർണനിറമടിച്ച് തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടിലെ തറമേക്കാവ് കിണർ റോഡിൽ സഞ്ചാരികളുടെ കണ്ണിന് മഞ്ഞളിപ്പേകുകയാണ് ഈ വെയിറ്റിങ് ഷെൽറ്റർ. ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'സ്വർണ'ത്തിൽ കുളിച്ചു നിൽക്കുന്ന ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം. പ്ലാസ്റ്റിക് കുപ്പികളിൽ സ്വർണനിറമടിച്ച് തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടിലെ തറമേക്കാവ് കിണർ റോഡിൽ സഞ്ചാരികളുടെ കണ്ണിന് മഞ്ഞളിപ്പേകുകയാണ് ഈ വെയിറ്റിങ് ഷെൽറ്റർ. ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നാടു മുഴുക്കെ നടന്നു ശേഖരിച്ച് പാവംകുളങ്ങര ബിഎസ്ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളാണ് ഇത് നിർമിച്ചത്.

700 കുപ്പികൾ ഉപയോഗിച്ചു. ഇരുമ്പ് ചട്ടക്കൂടിൽ ചൂണ്ട വള്ളി ഉപയോഗിച്ചാണ് ഇവ ഉറപ്പിച്ചിരിക്കുന്നത്. 14,000 രൂപയോളം ഇതിന് ചെലവഴിക്കേണ്ടി വന്നതായി ഭാരവാഹികൾ പറഞ്ഞു. മഴ പെയ്താൽ യാത്രക്കാർ നനയാതിരിക്കാൻ മുകളിൽ മാത്രം ഷീറ്റ് മേഞ്ഞിട്ടുണ്ട്. ടയറുകൾ ഉപയോഗിച്ചാണ് ജനാലയും ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

പ്രകൃതി സംരക്ഷണ സന്ദേശങ്ങളും കോവിഡ് ബോധവൽക്കരണ വാചകങ്ങളും അകത്ത് എഴുതിവച്ചിട്ടുണ്ട്. ആദ്യകാലത്ത് കുപ്പിയിൽ നിറമടിക്കാതെയായിരുന്നു നിർമാണം. കൂടുതൽ ആകർഷകമാക്കാൻ അടുത്തിടെയാണ് നിറമടിച്ചു നവീകരിച്ചത്.

English Summary- Bus Shelter Made of Plastic Bottles