ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന നിർമ്മിതിയാണ് താജ്മഹൽ. എന്നാൽ ഈ ലോകാത്ഭുതത്തിന്റെ നിർമ്മാണച്ചിലവ് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ചരിത്രപ്രാധാന്യംകൊണ്ടു വിലമതിക്കാനാവാത്ത ഒന്നാണ് താജ്മഹൽ എങ്കിലും നിർമ്മാണ സമയത്ത് ഏകദേശം എത്ര പണമാവും ചിലവായത് എന്നതിനെ കുറിച്ച് വ്യത്യസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന നിർമ്മിതിയാണ് താജ്മഹൽ. എന്നാൽ ഈ ലോകാത്ഭുതത്തിന്റെ നിർമ്മാണച്ചെലവ് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനെക്കുറിച്ച് വ്യത്യസ്ത നിഗമനങ്ങളാണ് നിലവിലുള്ളത്. 

പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ പ്രണയസ്മാരകത്തെ പേർഷ്യൻ - മുഗൾ വാസ്തുവിദ്യാ ശൈലികളുടെ സങ്കലനം എന്നു  വിശേഷിപ്പിക്കാം. പലയിടങ്ങളിൽ നിന്നായി കൊണ്ടുവന്ന  അമൂല്യ രത്നങ്ങളും കല്ലുകളും ഉൾപ്പെടുത്തിയാണ്  താജ്മഹൽ നിർമ്മിച്ചിരിക്കുന്നത്. 20000 പണിക്കാരും ആയിരം ആനകളും താജ്മഹലിന്റെ  നിർമ്മാണത്തിനായി രണ്ടു പതിറ്റാണ്ടിലേറെ ജോലി ചെയ്തതായും  ചരിത്രരേഖകൾ പറയുന്നു.

ADVERTISEMENT

ഇരുപതാം വയസ്സിൽ  ഷാജഹാൻ മുംതാസിനെ ഭാര്യയാക്കിയ ശേഷം ഇരുവരും പത്തൊമ്പത് വർഷം ഒരുമിച്ചു ജീവിച്ചതായാണ് ചരിത്രം.  മരണക്കിടക്കയിൽവച്ച് മുംതാസ് തനിക്കായി ഒരു സ്മാരകം പണിയണമെന്ന് ഷാജഹാനോട് ആവശ്യപ്പെട്ടിരുന്നതായും ചരിത്രമുണ്ട്. അത്തരമൊരു സ്മാരകം ലോകത്തിൽ മറ്റെവിടെയും ഉണ്ടാവരുത് എന്ന മുംതാസിന്റെ ആഗ്രഹം പൂർത്തീകരിക്കാനായി ചക്രവർത്തി താജ്മഹൽ പണികഴിക്കുകയായിരുന്നു.  സമാനമായ മറ്റൊരു നിർമാണം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിൽ, താജ്മഹൽ പണിത ശിൽപിയുടെ കരങ്ങൾ വെട്ടിക്കളഞ്ഞു എന്നൊരു കഥയും നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്.

ഗ്രന്ഥകാരനായ ജദുനാഥ് സർക്കാർ ' 'സ്റ്റഡീസ് ഇൻ മുഗൾ ഇന്ത്യ' എന്ന തന്റെ പുസ്തകത്തിൽ താജ്മഹലിന്റെ നിർമാണം 1643ൽ  അന്നത്തെ 50 ലക്ഷം രൂപ മുതൽമുടക്കിലാണ് പൂർത്തിയായത് എന്ന് പറയുന്നുണ്ട്. എന്നാൽ മറ്റു ചില കണക്കുകൾ പ്രകാരം  9 കോടി രൂപയ്ക്കു മുകളിൽ താജ്മഹലിനായി  അക്കാലത്ത് ചിലവഴിച്ചിട്ടുണ്ടാവാം എന്നും പറയപ്പെടുന്നു. നിർമാണച്ചെലവ് സംബന്ധിച്ച് ഇത്തരം വ്യത്യസ്ത കണക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നത്തെ മൂല്യം അനുസരിച്ചുള്ള 916 മില്യൻ അമേരിക്കൻ ഡോളറിനു (6900 കോടി) സമാനമായ തുക ഷാജഹാൻ ചക്രവർത്തി താജ്മഹലിനായി മുടക്കിയിട്ടുണ്ടാവും എന്നാണ് ഏകദേശ കണക്ക്. ഇത്രയും തുക മുടക്കി ഇതുപോലെ മറ്റൊന്ന് നിർമ്മിച്ചാലും ഷാജഹാന്റെ താജ്മഹലിനോളം വാസ്തുവിദ്യയിൽ മികവുപുലർത്തുന്ന ഒന്ന് നിർമ്മിച്ചെടുക്കുക അസാധ്യമാണെന്നു തന്നെ പറയാം. 

ADVERTISEMENT

മുംതാസ് മരണമടഞ്ഞ മധ്യപ്രദേശിലെ ബർഹൻപൂരിൽ താജ്മഹൽ നിർമ്മിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ബർഹൻപൂരിൽ വെളുത്ത മാർബിൾ അത്ര സുലഭമല്ലാത്തതിനാൽ ആഗ്ര തിരഞ്ഞെടുക്കുകയായിരുന്നു. താജ്മഹൽ നിർമ്മിച്ച ശേഷം മുംതാസിന്റെ ശവകുടീരം സ്മാരകത്തിന് സമീപത്തായി തന്നെ ഒരുക്കി. സൂര്യപ്രകാശമേൽക്കുന്നതനുസരിച്ച്  പകൽസമയങ്ങളിൽ വ്യത്യസ്ത നിറങ്ങളിലാണ് താജ്മഹൽ കാണപ്പെടുന്നത്. ചാരനിറത്തിലും ഇളം പിങ്ക് നിറത്തിലും രാത്രികാലങ്ങളിൽ അർദ്ധസുതാര്യമായ നീല നിറത്തിലും  നിർമ്മിതി കാണപ്പെടും. മരണശേഷം  ഷാജഹാന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി താജ്മഹലിനു സമാനമായ മറ്റൊരു നിർമ്മിതികൂടി  പണികഴിക്കണമെന്ന് പദ്ധതിയിട്ടിരുന്നതായും  ചരിത്രമുണ്ട്.

English Summary- Taj Mahal Curious Facts- Architecture Marvel