തെക്കുകിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ മിനസ് ജെറായിസിലുണ്ടായ മണ്ണിടിച്ചിൽ ചരിത്രപ്രാധാന്യമുള്ള ബംഗ്ലാവ് നിലംപൊത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഔറോ പെട്രോ എന്ന നഗരത്തിൽ നിലനിന്നിരുന്ന ബംഗ്ലാവാണ് തകർന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ഇതേതുടർന്നാവാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കുകിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ മിനസ് ജെറായിസിലുണ്ടായ മണ്ണിടിച്ചിലിൽ ചരിത്രപ്രാധാന്യമുള്ള ബംഗ്ലാവ് നിലംപൊത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഔറോ പെട്രോ എന്ന നഗരത്തിൽ നിലനിന്നിരുന്ന  ബംഗ്ലാവാണ് തകർന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്ത് ശക്തമായ മഴ  ഉണ്ടായിരുന്നു. ഇതേതുടർന്നാവാം ബംഗ്ലാവിന്റെ  പിൻഭാഗത്തുണ്ടായിരുന്ന കുന്ന് ഇടിഞ്ഞുവീണത് എന്നാണ് നിഗമനം. മണ്ണിടിഞ്ഞുവീണ് കെട്ടിടം പൂർണമായി. തകരുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ബെയ്റ്റ നെവെസ് എന്ന പേരിൽ അറിയപ്പെടുന്ന ഇരുനില ബംഗ്ലാവ് 1892 നിർമ്മിക്കപ്പെട്ടതാണ്. നാഷണൽ ഹിസ്റ്റോറിക് ആൻഡ് ആർട്ടിസ്റ്റിക് ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിവരപ്രകാരം ഔറോ പെട്രോ നഗരത്തിലെ തന്നെ ആദ്യ നിയോ കൊളോണിയൽ കെട്ടിടമാണ് ബെയ്റ്റ നെവെസ്. കാലപ്പഴക്കം ചെന്നിരുന്നുവെങ്കിലും നിയോകൊളോണിയൽ വാസ്തുവിദ്യാ ശൈലിയുടെ പ്രൗഢമായ ഉദാഹരണമായാണ് ബംഗ്ലാവ് കരുതിപ്പോന്നത്. 1890 ൽ ഇവിടെ സ്ഥലം സ്വന്തമാക്കിയ ഒരു കുടുംബമാണ് ബംഗ്ലാവ് നിർമിച്ചത്. 

ADVERTISEMENT

നഗരത്തിന് ലോക പൈതൃക പട്ടികയിൽ ഇടം നേടിക്കൊടുത്തതിൽ സുപ്രധാനമായ പങ്കാണ് ബെയ്റ്റ നെവെസ് വഹിച്ചിരുന്നത്. ബംഗ്ലാവിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് 2009-10 വർഷങ്ങളിൽ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് 2012 മുതൽ ഇവിടേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടാകുമെന്ന്  മുന്നറിയിപ്പ് ലഭിച്ചതോടെ സുരക്ഷാസംഘം പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. അതിനാൽ ആളപായമൊന്നും ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബംഗ്ലാവിന് സമീപം സ്ഥിതി ചെയ്തിരുന്ന ഒരു സംഭരണശാലയും മണ്ണിടിച്ചിലിൽ പൂർണമായി തകർന്നിരുന്നു.

English Summary- Old Bungalow destroyed in Landslide; Architect News