പുതിയതായി ഒരു വീട് വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ അതിന്റെ സുരക്ഷിതത്വവും ഏറെ പ്രധാനമാണ്. എന്നാൽ ആണവായുധ ആക്രമണത്തെവരെ ചെറുത്തു നിൽക്കാൻ സാധിക്കുന്ന ഒരു വീട് ആയാലോ? അത്തരം ഒരു വീട് സ്വന്തമാക്കാനുള്ള അവസരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയതായി ഒരു വീട് വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ അതിന്റെ സുരക്ഷിതത്വവും ഏറെ പ്രധാനമാണ്. എന്നാൽ ആണവായുധ ആക്രമണത്തെവരെ ചെറുത്തു നിൽക്കാൻ സാധിക്കുന്ന ഒരു വീട് ആയാലോ? അത്തരം ഒരു വീട് സ്വന്തമാക്കാനുള്ള അവസരമാണ് അമേരിക്കയിലെ കാൻസാസിൽ ഒരുക്കിയിരിക്കുന്നത്. ഇതൊരു സാധാരണ വീടല്ല. മിസൈലുകൾ സൂക്ഷിക്കാനും വിക്ഷേപിക്കാനുമായി  നിർമ്മിച്ച ഭൂഗർഭ നിലവറയാണ്. 

കാൻസാസിലെ എബിലീനിൽ 11 ഏക്കർ വിസ്തൃതമായ സ്ഥലത്താണ് ഈ അമൂല്യവീട് സ്ഥിതി ചെയ്യുന്നത്. 1960-കളിൽ ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിക്കാനും വിക്ഷേപിക്കാനുമായി നിർമ്മിച്ച ഇടമാണ് ഇത്. പുറമേ നിന്നു നോക്കിയാൽ അത്ര വിശാലമല്ലാത്ത ഒരു പ്രവേശന കവാടം മാത്രമേ ഭൂമിക്കു മുകളിൽ കാണാൻ സാധിക്കു. ആണവ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ നിലവറയ്ക്ക് സാധിക്കുമെന്ന്  വിൽപ്പന പരസ്യത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. 

ADVERTISEMENT

ഭൂഗർഭ നിലവറ എന്ന് പറയുമ്പോൾ വെള്ളവും വെളിച്ചവും എങ്ങനെ ലഭിക്കും എന്നതാവും ആദ്യത്തെ ചിന്ത. എന്നാൽ  ഇതിനുള്ളിൽ കൃത്യമായി വെള്ളവും വൈദ്യുതിയും ലഭിക്കാനും മലിനജലം പുറത്തുകളയാനുമുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രവേശനകവാടം അടക്കം മൂന്ന് പ്രധാന ഭാഗങ്ങളാണ് ഈ നിലവറ വീടിനുള്ളത്. താഴേക്കിറങ്ങുമ്പോൾ ആദ്യം കാണുന്ന രണ്ട് നിലകളുള്ള ഭാഗം വിക്ഷേപണം നിയന്ത്രിക്കുന്ന കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്. മിസൈൽ വിക്ഷേപണ സംഘത്തിലുണ്ടായിരുന്നവരുടെ ക്വാർട്ടേഴ്സും ഇതുതന്നെയായിരുന്നു. 1200 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ ഭാഗം നിർമ്മിച്ചിരിക്കുന്നത്. 

170 അടി താഴ്ചയിലാണ് പ്രധാന മിസൈൽ നിലവറ നിർമ്മിച്ചിരിക്കുന്നത്. മുകൾനിലയും നിലവറയുമായി ടണൽ വഴി ബന്ധിപ്പിച്ചിരിക്കുന്നു. നിലവറയ്ക്കുള്ളിൽ 6900 ചതുരശ്ര അടി വിസ്തൃതിയിലാണ് താമസത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വാങ്ങാൻ എത്തുന്നവർക്ക് താമസിക്കാനുള്ള വീടായോ വ്യത്യസ്തതയുള്ള ഹോട്ടലായോ ഒക്കെ ഇവിടം  ഉപയോഗിക്കാനാവും. ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ ഒരേയൊരു ബാത്റൂം മാത്രമേ മിസൈൽ നിലവറയിൽ ഉള്ളു. 

ADVERTISEMENT

ഭൂഗർഭ നിലവറയ്ക്ക് പുറത്തായി 4000 ചതുരശ്രഅടി വിസ്തീർണത്തിൽ അർദ്ധ വൃത്താകൃതിയിലുള്ള ഒരു കെട്ടിടവും, ഓഫിസായോ സംഭരണ കേന്ദ്രമായോ ഉപയോഗിക്കാവുന്ന ഒരു മുറി മാത്രമുള്ള മറ്റൊരു കെട്ടിടവും ഉണ്ട്. 2020 മാർച്ചിലാണ് മിസൈൽ നിലവറ പുതിയ ഉടമസ്ഥരെ തേടി ആദ്യമായി വിപണിയിലെത്തിയത്. 4,20,000 ഡോളർ ആയിരുന്നു (3കോടി 16 ലക്ഷം രൂപ)  അന്നത്തെ വില. എന്നാൽ വിൽപന നടക്കാത്തത് മൂലം വില 3,80,000 ഡോളറായി(2 കോടി 86 ലക്ഷം രൂപ) കുറച്ചിട്ടുണ്ട്.

English summary- Missile Silo for Sale