ടിവിയോ കാറോ മൊബൈലോ എന്തുമാകട്ടെ ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പുതിയത് വാങ്ങാനാകും ഏവരും ആഗ്രഹിക്കുക. ഇതൊന്നുമില്ലാത്ത പഴയകാലത്ത് ആളുകൾ എങ്ങനെ കഴിഞ്ഞു എന്ന് ചിലരെങ്കിലും ചിന്തിക്കുകയും ചെയ്യും. എന്നാൽ ഈ ആധുനിക സൗകര്യങ്ങളെല്ലാം വേണ്ടെന്നുവച്ച് ഒരു നൂറ്റാണ്ടിനു മുൻപുള്ള ജീവിതം ജീവിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിവിയോ കാറോ മൊബൈലോ എന്തുമാകട്ടെ ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പുതിയത് വാങ്ങാനാകും ഏവരും ആഗ്രഹിക്കുക. ഇതൊന്നുമില്ലാത്ത പഴയകാലത്ത് ആളുകൾ എങ്ങനെ കഴിഞ്ഞു എന്ന് ചിലരെങ്കിലും ചിന്തിക്കുകയും ചെയ്യും. എന്നാൽ ഈ ആധുനിക സൗകര്യങ്ങളെല്ലാം വേണ്ടെന്നുവച്ച് ഒരു നൂറ്റാണ്ടിനു മുൻപുള്ള ജീവിതം ജീവിച്ച് വ്യത്യസ്തരാവുകയാണ് ഇംഗ്ലണ്ട് സ്വദേശികളായ നീൽ - ലിസ ദമ്പതികൾ. 58കാരിയായ ലിസയും 55 കാരനായ നീലും 1930കളിലാണ് ഇപ്പോഴും ജീവിക്കുന്നത്.

ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുൻപ് ലഭ്യമായിരുന്ന വസ്തുക്കൾ മാത്രമാണ് ഇവർ വീട്ടിൽ വാങ്ങി നിറച്ചിരിക്കുന്നത്. ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും അലങ്കാരവസ്തുക്കളും എല്ലാം അക്കാലത്തെ ശൈലിയിൽ ഉള്ളവയാണ്. പതിറ്റാണ്ടുകൾക്ക് മുൻപത്തെ അലക്ക് ഉപകരണമായ മാംഗിൾ അല്ലാതെ ഒരു വാഷിങ് മെഷീൻ പോലും ഇവിടെയില്ല. 

ADVERTISEMENT

ചരിത്രവിഷയങ്ങളോടുള്ള ലിസയുടെ പ്രണയമാണ് ഇത്തരമൊരു ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള കാരണം. ആധുനിക സൗകര്യങ്ങളെല്ലാം വേണ്ടെന്നുവച്ച് 1930കളിലേതു പോലെ ജീവിക്കണമെന്നതായിരുന്നു ലിസയുടെ ആഗ്രഹം. നീലിനെ വിവാഹം ചെയ്തശേഷം ഈ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തുടക്കത്തിൽ അദ്ദേഹത്തിന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് നീലും വീടലങ്കരിക്കാനായി പഴയ വസ്തുക്കൾ വാങ്ങാൻ താല്പര്യപ്പെട്ടു തുടങ്ങി. അങ്ങനെ ഏതാനും വർഷങ്ങൾകൊണ്ട്  വീടിനുള്ളിലാകെ പഴമ നിറഞ്ഞു.

വിനോദത്തിനായി ഗ്രാമഫോണുകളും ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയുമാണ് ഇരുവരും ഉപയോഗിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റൗവും പുൽത്തകടി വെട്ടിമിനുക്കാൻ ഉപയോഗിക്കുന്ന യന്ത്രവുംവരെ 1930കളിലേതാണ്. ഇതുകൊണ്ടും തീർന്നില്ല. 1930കളിലെ ഫാഷനിലുള്ള വസ്ത്രങ്ങൾ മാത്രമാണ് ഇരുവരും ധരിക്കുന്നത്. വിവാഹശേഷം ഇരുവരും മൂന്നു വീടുകളിൽ മാറിമാറി താമസിച്ചിട്ടുണ്ട്. വാതിൽപ്പിടികളും കാർപെറ്റുമടക്കം വീടിന്റെ അകത്തളം പതിറ്റാണ്ടുകൾക്ക് മുൻപത്തെ രീതിയിലാക്കാനും ഇവർ മറന്നില്ല.

ADVERTISEMENT

വീട് നിറയെ സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങളാണെങ്കിലും  അവ ഓരോന്നും ഓരോ കഥകളുറങ്ങുന്നവയാണെന്ന് ലിസ പറയുന്നു. പുറത്തിറങ്ങിയാൽ കാലത്തിന് യോജിക്കാത്ത വസ്ത്രധാരണരീതികണ്ട് പലരും കൗതുകത്തോടെ നോക്കാറുണ്ട്. എന്നാൽ തങ്ങൾ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് ഇവരുടെ പക്ഷം.

മൊബൈൽ ഫോൺ ഉപയോഗിക്കാതെയും ഓൺലൈൻ ബാങ്കിങ് പരമാവധി ഒഴിവാക്കിയും 1930കളിലെ ജീവിതശൈലി അതേപോലെ പിന്തുടരുകയാണ് ഇവർ. കാണുന്നവർക്ക് ഏറെ വിചിത്രമെന്ന് തോന്നുമെങ്കിലും ഈ ജീവിത ശൈലിയിൽ ഏറെ സന്തോഷിക്കുന്നുണ്ടെന്നും  ഇതിൽനിന്നും ആധുനിക ലോകത്തേക്ക് മടങ്ങിയെത്താൻ തീരെ ആഗ്രഹിക്കുന്നില്ലെന്നും ലിസയും നീലും ഒരേസ്വരത്തിൽ പറയുന്നു.

ADVERTISEMENT

English Summary- Couple Living in 1930 Lifetyle- Retro House, Home Decor; News