മക്കൾ എത്ര മുതിർന്നാലും തങ്ങൾക്കൊപ്പം ഒരേവീട്ടിൽ കഴിയുന്നതിൽ സന്തോഷിക്കുന്നവരാണ് നമ്മുടെ നാട്ടിലെ മാതാപിതാക്കൾ. എന്നാൽ ലോകത്തെല്ലായിടത്തും കാര്യങ്ങൾ അങ്ങനെയല്ല. പ്രായപൂർത്തിയായാൽ അവരെ മാറിത്താമസിക്കാനും സ്വന്തം കാലിൽ നിൽക്കാനും പ്രേരിപ്പിക്കുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾ എത്ര മുതിർന്നാലും തങ്ങൾക്കൊപ്പം ഒരേവീട്ടിൽ കഴിയുന്നതിൽ സന്തോഷിക്കുന്നവരാണ് നമ്മുടെ നാട്ടിലെ മാതാപിതാക്കൾ. എന്നാൽ ലോകത്തെല്ലായിടത്തും കാര്യങ്ങൾ അങ്ങനെയല്ല. പ്രായപൂർത്തിയായാൽ അവരെ മാറിത്താമസിക്കാനും സ്വന്തം കാലിൽ നിൽക്കാനും പ്രേരിപ്പിക്കുന്നതാണ് പല വിദേശരാജ്യങ്ങളിലെയും രീതി.

അത്തരമൊരു കൗതുകമുള്ള വാർത്തയാണ് ഇത്. പ്രായപൂർത്തിയായ ശേഷവും ഒപ്പം താമസിക്കുന്ന മകൾ തങ്ങൾക്ക് വാടക നൽകുന്നില്ല എന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയ സ്വദേശികളായ മാതാപിതാക്കൾ. 22 വയസ്സ് പ്രായമായ മകൾക്കെതിരെയാണ് മാതാപിതാക്കളുടെ പരാതി. കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. പ്രായപൂർത്തിയെത്തിയ ശേഷവും മകൾ മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ കൂട്ടാക്കിയിട്ടില്ല. അതിനാൽ വാടകയുടെ ഒരു പങ്ക് മകൾ നൽകണമെന്നതാണ് മാതാപിതാക്കളുടെ ആവശ്യം. ഇതിന് മകൾ കൂട്ടാക്കാത്തതിനെത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.  

ADVERTISEMENT

എന്നാൽ പരാതി പരിഗണിച്ച കോടതി കേസ് തള്ളിക്കളയുകയായിരുന്നു. ഇരുകക്ഷികളും തമ്മിൽ ഔദ്യോഗികമായി വാടക കരാർ ഉണ്ടാക്കിയിട്ടില്ല എന്നതാണ് കേസ് തള്ളിക്കളയാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന മക്കൾ നിർബന്ധമായും വാടക നൽകിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മക്കളെ ഒപ്പം പാർപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ഇല്ല എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

കാരണത്തോടെയും അല്ലാതെയും ഏതുസമയത്തും പ്രായപൂർത്തിയായ മക്കളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള അവകാശവും മാതാപിതാക്കൾക്ക് ഉണ്ടെന്നാണ് വിധിച്ചിരിക്കുന്നത്. കോടതിവിധി വന്നതോടെ ഇനിയും മകൾ വാടക നൽകാൻ കൂട്ടാക്കുന്നില്ലെങ്കിൽ വീട്ടിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലാണ് മാതാപിതാക്കൾ. അതേസമയം പുറത്താക്കലിൽ നിന്നും രക്ഷപെടാൻ യുവതിക്ക് ഒത്തുതീർപ്പല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധനായ റിചാർഡ് സാവിൽ അഭിപ്രായപ്പെടുന്നത്.

ADVERTISEMENT

വാടക സംബന്ധിച്ചും വീട്ടിലെ പെരുമാറ്റം സംബന്ധിച്ചും പരസ്പര ധാരണയിൽ എത്തുകയോ അല്ലാത്തപക്ഷം വീട്ടിൽ നിന്നും മാറുന്നതിനായി ഇരുകൂട്ടരും ചേർന്ന് ഒരു തീയതി നിശ്ചയിക്കുകയോ ചെയ്യുന്നതാണ് ഉചിതം. ജീവിതച്ചിലവ് മുൻപത്തേതിനേക്കാൾ ഉയർന്നിരിക്കുന്ന സാഹചര്യമായതിനാൽ ഈ മാതാപിതാക്കളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

English Summary- Parents file case against Adult daugher who refuse to pay rent; News