ലോകാദ്‌ഭുതങ്ങൾ കണ്ടാസ്വദിക്കുകയല്ലാതെ അതിനുള്ളിൽ ജീവിക്കാനാവുമോ? പറ്റില്ല. എന്നാൽ ഏഴ് ലോകാദ്‌ഭുതങ്ങളിൽ ഒന്നിന്റെ അതേ ആകൃതിയിലുള്ള സ്ഥലത്തെങ്കിലും താമസിക്കാനായാലോ. അതിനുള്ള അവസരമാണ് അമേരിക്കയിലെ നോർത്ത് കരോളിനയിൽ ഒരുക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാദ്‌ഭുതങ്ങൾ കണ്ടാസ്വദിക്കുകയല്ലാതെ അതിനുള്ളിൽ ജീവിക്കാനാവുമോ? പറ്റില്ല. എന്നാൽ ഏഴ് ലോകാദ്‌ഭുതങ്ങളിൽ ഒന്നിന്റെ അതേ ആകൃതിയിലുള്ള സ്ഥലത്തെങ്കിലും താമസിക്കാനായാലോ. അതിനുള്ള അവസരമാണ് അമേരിക്കയിലെ നോർത്ത് കരോളിനയിൽ ഒരുക്കിയിരിക്കുന്നത്. ഈജിപ്തിലെ പിരമിഡുകളുടെ അതേ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന വീട് വില്പനക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ് ഉടമസ്ഥർ.

റോക്ക്വെൽ എന്ന ചെറുപട്ടണത്തിലാണ് വ്യത്യസ്തമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. മൂന്ന് കിടപ്പുമുറികളുള്ള ഈ വീട് ഒറ്റനോട്ടത്തിൽ നിറത്തിലും രൂപത്തിലും പിരമിഡുകളെ ഓർമിപ്പിക്കും. രണ്ട് പിരമിഡുകൾ അടങ്ങുന്ന വ്യത്യസ്ത ഭാഗങ്ങളായാണ് വീടിന്റെ നിർമ്മാണം.  അവയിൽ ഒന്നിന് യഥാർത്ഥ പിരമിഡുകളുടേതു പോലെ ചെങ്കൽ നിറത്തിലുള്ള മേൽക്കൂരയും മറ്റൊന്നിന് നീല നിറത്തിലുള്ള മേൽക്കൂരയുമാണ് നൽകിയിരിക്കുന്നത്. ജെയിംസ് ക്ലട്സ് എന്ന ആർക്കിടെക്ട് 1987 ൽ നിർമ്മിച്ച  വീടിന്റെ പേരും 'ദ പിരമിഡ്സ്' എന്ന് തന്നെയാണ്.

ADVERTISEMENT

കാഴ്ചയിൽ വ്യത്യസ്തതയുണ്ടെങ്കിലും ഈ ആകൃതികൊണ്ട് തന്നെ പരിമിതമായ സൗകര്യങ്ങളാണ് വീടിനുള്ളിൽ ഉള്ളത്. ചരിച്ചു വാർത്തിരിക്കുന്ന മേൽക്കൂര മൂലം മുറികളിൽ സ്ഥല വിസ്തൃതി കുറവാണ്. ഹാളിനും വലിപ്പം നന്നേ കുറവ്. ശരിയായ വിധത്തിൽ സൂര്യപ്രകാശം കിട്ടില്ല എന്ന പ്രശ്നവുമുണ്ട്. എന്നാൽ ധാരാളം ക്യാബിനുകൾ ഉൾപ്പെടുത്തിയ അടുക്കള, ലിവിങ്ങ്, ഡൈനിങ് റൂം, ബിൽറ്റ് ഇൻ സ്റ്റോറേജ് എന്നിവയെല്ലാം ഇവിടെയുണ്ട്. സൂര്യപ്രകാശമേറ്റ് വിശ്രമിക്കുന്നതിനായി സൺറൂമും ഒരുക്കിയിരിക്കുന്നു.

3687 ചതുരശ്രേടി വിസ്തീർണമുള്ള വീട്ടിൽ ഏഴ് ബാത്റൂമുകളും ഉണ്ട്. രണ്ടാമത്തെ പിരമിഡ് ഗ്യാരേജായാണ് ഉപയോഗിക്കുന്നത്. 18 ഏക്കർ വിശദമായ എസ്റ്റേറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്.  675,000 ഡോളറാണ് (അഞ്ചരക്കോടി രൂപ) വീടിന് വിലയായി ആവശ്യപ്പെടുന്നത്.  പരസ്യപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ വീട് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി കഴിഞ്ഞു. 

ADVERTISEMENT

കാഴ്ചയിൽ ഏറെ കൗതുകം തോന്നുമെങ്കിലും വീടിനുള്ളിലെ സൗകര്യങ്ങൾ ജീവിക്കാൻ അപര്യാപ്തമാണെന്ന തരത്തിലാണ് ആളുകളുടെ പ്രതികരണങ്ങൾ. വീടു കണ്ടിട്ട് ഡോക്യുമെന്ററിക്കായി സെറ്റിട്ടതുപോലെ തോന്നുന്നു എന്നും ജനാലകൾ തീരെ കുറവായതിനാൽ സ്വാഭാവിക വെളിച്ചം തീരെ എത്തില്ല എന്നുമെല്ലാം പ്രതികരണങ്ങളുണ്ട്. പിരമിഡുകൾ ശവകുടീരങ്ങളാണെന്നും അത്തരം ആകൃതിയിലുള്ള ഒന്നിൽ താമസിക്കാൻ കഴിയില്ലെന്നുമാണ് മറ്റൊരു കമന്റ്. ചിലർ മാത്രമാണ് വിചിത്രമായ ഈ വീട് ഇഷ്ടപ്പെട്ടതായി പ്രതികരിക്കുന്നത്.

English Summary- Unusual pyramid shaped home for sale; News