വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മൂന്നു മരണം. ചെന്നൈയിലെ വാണ്ടല്ലൂരിൽ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മുറിക്കുള്ളിൽ ഗ്യാസും പുകയും നിറയുകയായിരുന്നു. നാലംഗ കുടുംബം ദുബായിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മൂന്നു മരണം. ചെന്നൈയിലെ വാണ്ടല്ലൂരിൽ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മുറിക്കുള്ളിൽ ഗ്യാസും പുകയും നിറയുകയായിരുന്നു. നാലംഗ കുടുംബം ദുബായിൽനിന്ന് വ്യാഴാഴ്ചയാണ് ചെന്നൈയിലെ വീട്ടിലെത്തിയത്.

ഗിരിജ, രാധ, രാജ്കുമാർ എന്നിവരുടെ മരണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗിരിജയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത്. കംപ്രസ്സർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഇത് ഷോർട്ട് സർക്യൂട്ട് മൂലമാണോ വയറുകളുടെ തകരാർ മൂലമാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ സമയത്ത് ഗിരിജയും സഹോദരങ്ങളും വീടിന്റെ ലിവിങ് റൂമിലും ഭാർഗവിയും മകളും കിടപ്പുമുറിയിലും ഉറങ്ങുകയായിരുന്നു. സഹോദരങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കുന്നതിനു മുൻപ് തന്നെ മുറിക്കുള്ളിൽ വാതകം നിറഞ്ഞു. ശ്വാസം കിട്ടാതെയാണ് മൂന്നുപേരും മരണമടഞ്ഞത്.

Representative Image. Photo Credit: Andrey_Popov/ Shutterstock.com
ADVERTISEMENT

കേരളത്തിൽ ധാരാളം പൂട്ടിക്കിടക്കുന്ന വീടുകളുണ്ട്. അതിനാൽ ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട വിഷയമാണ്. പ്രവാസികൾ നീണ്ട ഇടവേളയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്വയം പ്രവർത്തിപ്പിക്കും മുൻപ് ഒരു ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ADVERTISEMENT

∙ ദീർഘകാലത്തേക്ക് താമസം മാറി പോകുന്നവർ മടങ്ങിയെത്തുമ്പോൾ റഫ്രിജറേറ്ററും എയർകണ്ടീഷനും ഉൾപ്പെടെയുള്ള വൈദ്യുത ഉപകരണങ്ങൾ പ്രവർത്തനസജ്ജമാണോ (ഷോർട് സർക്യൂട് ഉണ്ടോ, വയറുകൾ എലിയോ മറ്റോ മുറിച്ചുവച്ചിട്ടുണ്ടോ..) എന്ന് ഇലക്ട്രീഷ്യന്റെ സഹായത്തോടെ ഉറപ്പുവരുത്തണം. 

∙ റഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.

ADVERTISEMENT

∙റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബർ ബീഡിങ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.

∙കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.

∙റഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റഫ്രിജറേറ്ററിനകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാരസാധനങ്ങൾ കേടാകുകയും ചെയ്യും.

English Summary- Three Killed after Refrigerator Burst; Things to Enusre