സിനിമ ചിലർക്ക് വിനോദത്തിനുള്ള ഉപാധിയാണെങ്കിൽ മറ്റു ചിലർക്ക് അത് ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. സിനിമയുമായി ബന്ധപ്പെട്ട ഓരോന്നും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ അവർ കരുതും. അത്തരത്തിൽ തന്റെ ഇഷ്ട സിനിമയിൽ കണ്ട വീട് വൻതുക കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ആരാധകൻ. 1985 ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ ചിലർക്ക് വിനോദത്തിനുള്ള ഉപാധിയാണെങ്കിൽ മറ്റു ചിലർക്ക് അത് ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്.  സിനിമയുമായി ബന്ധപ്പെട്ട ഓരോന്നും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ അവർ കരുതും. അത്തരത്തിൽ തന്റെ ഇഷ്ട സിനിമയിൽ കണ്ട വീട് വൻതുക കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ആരാധകൻ. 1985 ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗിന്റെ 'ദ 'ഗൂണീസ്' എന്ന ചലച്ചിത്രത്തിലെ വീടാണ് ഒരു ആരാധകൻ സ്വന്തമാക്കിയത്.

അമേരിക്കയിലെ ഒറിഗണിലാണ് ചലച്ചിത്ര ലോകത്ത് ഏറെ പ്രശസ്തമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്‌ച മുൻപാണ് വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തിയത്. ദ ഗൂണീസിന്റെ ആരാധാകർക്കിടയിൽ ഈ പരസ്യം ഏറെ പ്രചാരവും നേടി. പരസ്യത്തിൽ ആവശ്യപ്പെട്ട തുകയേക്കാൾ അധികം നൽകാമെന്ന തരത്തിൽ വരെ ധാരാളം ഓഫറുകൾ ലഭിച്ചു. ഇവർക്കിടയിൽ നിന്നും പുതിയ ഉടമയെ കണ്ടെത്തിയതിനു പിന്നിൽ ഒരു കാരണമുണ്ട്.

ADVERTISEMENT

ഒരു ലാൻഡ്മാർക്കായി മാറിയ ഈ കെട്ടിടം അതിന്റെ പ്രാധാന്യവും ഭംഗിയും നഷ്ടപ്പെടാതെ സംരക്ഷിക്കാം എന്ന് പുതിയ ഉടമ നൽകിയ ഉറപ്പാണ് അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കാൻ കാരണം. ചലച്ചിത്രം പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും ആ സിനിമയോട് അങ്ങേയറ്റം സ്നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് പുതിയ ഉടമ. 1.65 മില്യൺ ഡോളർ (13 കോടി രൂപ) നൽകിയാണ് അദ്ദേഹം വീട് സ്വന്തമാക്കിയത്. വിൽപന നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അദ്ദേഹത്തിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന് പരസ്യ കമ്പനി അറിയിക്കുന്നു. അദ്ദേഹം ഒരു സംരംഭകനാണെന്ന വിവരം മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. 

രണ്ടു നിലകളുള്ള വീടിന്റെ വിസ്തീർണ്ണം 2000 ചതുരശ്ര അടിയാണ്. നാല് കിടപ്പുമുറികളും രണ്ട് ബാത്ത്റൂമുകളുമാണ് ഇവിടെയുള്ളത്. വീടിനുള്ളിൽ സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി അത് മനോഹരമാക്കാനാണ് പുതിയ ഉടമയുടെ പദ്ധതി. സിനിമ പുറത്തിറങ്ങിയതിനുശേഷം  നൂറുകണക്കിനാളുകൾ ഓരോ വർഷവും ഈ വീട് സന്ദർശിക്കാനായി മാത്രം എത്തിയിരുന്നു. ചലച്ചിത്രത്തിന്റെ മുപ്പതാം വാർഷികത്തിൽ സന്ദർശകരുടെ എണ്ണം അധികമായതോടെ  നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

ADVERTISEMENT

English Summary- Steven SpielBerg Film Fan Bougth House; News