ഇന്ന് പ്ലാന്റ് നഴ്സറികളിൽ ഏറ്റവും ഡിമാന്റുള്ളത് അകത്തളചെടികൾക്കാണ്. പലയിടത്തും ഇവയുടെ ലഭ്യത കുറവാണെന്നതാണ് പരമാർത്ഥം. അത്രകണ്ട് ശ്രദ്ധയും പരിപാലനവും വേണ്ടാത്ത ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. 1 - 2 ദിവസം നനക്കുവാൻ മറന്നുപോയാലും കേടുവരാത്തവയാണെങ്കിൽ പിന്നെ എപ്പോൾ വാങ്ങിയെന്നു ചോദിച്ചാൽ മതി.

ഇന്ന് പ്ലാന്റ് നഴ്സറികളിൽ ഏറ്റവും ഡിമാന്റുള്ളത് അകത്തളചെടികൾക്കാണ്. പലയിടത്തും ഇവയുടെ ലഭ്യത കുറവാണെന്നതാണ് പരമാർത്ഥം. അത്രകണ്ട് ശ്രദ്ധയും പരിപാലനവും വേണ്ടാത്ത ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. 1 - 2 ദിവസം നനക്കുവാൻ മറന്നുപോയാലും കേടുവരാത്തവയാണെങ്കിൽ പിന്നെ എപ്പോൾ വാങ്ങിയെന്നു ചോദിച്ചാൽ മതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പ്ലാന്റ് നഴ്സറികളിൽ ഏറ്റവും ഡിമാന്റുള്ളത് അകത്തളചെടികൾക്കാണ്. പലയിടത്തും ഇവയുടെ ലഭ്യത കുറവാണെന്നതാണ് പരമാർത്ഥം. അത്രകണ്ട് ശ്രദ്ധയും പരിപാലനവും വേണ്ടാത്ത ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. 1 - 2 ദിവസം നനക്കുവാൻ മറന്നുപോയാലും കേടുവരാത്തവയാണെങ്കിൽ പിന്നെ എപ്പോൾ വാങ്ങിയെന്നു ചോദിച്ചാൽ മതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പ്ലാന്റ് നഴ്സറികളിൽ ഏറ്റവും ഡിമാന്റുള്ളത് അകത്തളചെടികൾക്കാണ്. പലയിടത്തും ഇവയുടെ ലഭ്യത കുറവാണെന്നതാണ് പരമാർത്ഥം. അത്രകണ്ട് ശ്രദ്ധയും പരിപാലനവും വേണ്ടാത്ത ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. 1 - 2 ദിവസം നനക്കുവാൻ മറന്നുപോയാലും കേടുവരാത്തവയാണെങ്കിൽ പിന്നെ എപ്പോൾ വാങ്ങിയെന്നു ചോദിച്ചാൽ മതി. ഫിലോഡെൻഡ്രോൺ, സീ. സീ പ്ലാന്റ്,  മണി പ്ലാന്റ്,  സ്പൈഡർ പ്ലാന്റ്, പീസ് ലില്ലി  ഇവയെല്ലാം ലളിതമായ പരിചരണത്തിൽ വീടിനുള്ളിലെ ഭാഗികമായി പ്രകാശം കിട്ടുന്നിടങ്ങളിൽ ഇലച്ചെടികളായി വളർത്തുവാൻ പറ്റിയ ഇനങ്ങളാണ്.

ചേമ്പിന്റെ കുടുംബത്തിൽപ്പെടുന്ന ഫിലോഡെൻഡ്രോൺ ചെടിയുടെ, അകത്തളത്തിൽ വളർത്തുവാൻ പറ്റിയ ധാരാളം അലങ്കാരയിനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുൻപ് ലഭ്യമായിരുന്ന ഏതാനും ചില പരമ്പരാഗത ഇനങ്ങൾക്കൊപ്പം കുറ്റിച്ചെടിയായും, താങ്ങിൽ പടർന്നു വളരുന്ന ചെടിയായും, തൂക്കുചട്ടിയിൽ താഴേക്കു ഞാന്നു വളരുന്ന ചെടിയായും പരിപാലിക്കുവാൻ യോജിച്ച നൂതന സങ്കരയിനങ്ങൾ ഇന്ന് സുലഭമാണ്. മിക്ക ഇനങ്ങളിലും ഹൃദയാകൃതിയിലുള്ള ഇലകളാണുള്ളത്. ഇലകൾ ചെടിയിൽ ഒരു മാസത്തിനുമേൽ കൊഴിയാതെ നിൽക്കും. ഈ സവിശേഷത കൊണ്ടാണ് ഫിലോഡെൻഡോൺ സാനഡു ഇനം കട്ട് ഫോളിയേജ് ആയി പുഷപാലങ്കാരത്തിൽ നല്ല ഡിമാൻഡ് ഉള്ളത്. ഫിലോഡെൻഡ്രോണിന്റെ വലിയ ഇലകൾ ഉള്ള ഇനങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ചു മുറിക്കുള്ളിലെ ദുഷിച്ച വായൂ ശുദ്ധീകരിക്കുവാനുള്ള കഴിവുകൂടിയുണ്ട്.

ADVERTISEMENT

പണ്ടുമുതലേ നമ്മുടെ വീടിന്റെ വരാന്തയിലും പാതി തണൽ കിട്ടുന്ന മറ്റിടങ്ങളിലും ഫിലോഡെൻഡ്രോൺ ഒരു ഇലച്ചെടിയായി സ്ഥാനം പിടിച്ചിരുന്നെങ്കിലും അടുത്ത കാലത്താണ് ഇത്രയേറെ സങ്കരയിനങ്ങൾ നട്ടുവളർത്തുവാനായി ലഭ്യമായത്. വീടിനുള്ളിലെ സ്ഥലസൗകര്യമനുസരിച്ചു വളർത്തുവാൻ യോജിച്ച  ഫിലോഡെൻഡ്രോൺ ഇനങ്ങൾ തിരഞ്ഞെടുക്കുവാൻ സാധിക്കും. 

എല്ലാത്തരം ഫിലോഡെൻഡ്രോൺ ഇനങ്ങളും തണ്ടിന്റെ മുട്ടുകളിൽനിന്നും പല വലുപ്പത്തിലുള്ള വേരുകൾ ഉൽപാദിപ്പിക്കും. താങ്ങിൽ പടർന്നു കയറുവാനായി വള്ളിയിനങ്ങളിൽ നല്ല നീളത്തിലുള്ള വേരുകൾ തണ്ടിൽ കാണുവാൻ സാധിക്കും. ഈ വേരുകൾ ഉപയോഗിച്ച് താങ്ങിൽ പറ്റിപിടിച്ചാണ് ചെടി മുകളിലേക്ക് വളരുക. പലർക്കും ഫിലോഡെൻഡ്രോണും മണി പ്ലാന്റും തമ്മിൽ തെറ്റിപോകാറുണ്ട്. ഇവയുടെ ഇലയുടെ ആകൃതിയും നിറവുമെല്ലാം പല ഇനങ്ങളിലും ഒരുപോലെ ആണ്. ഫിലോഡെൻഡ്രോണിന്റെ കൂമ്പിലയെ മുഴുവനായി ഒരു ആവരണം കൊണ്ട് പൊതിഞ്ഞിരിക്കും. ഇല വിരിഞ്ഞു വരുമ്പോൾ ഈ ആവരണം കൊഴിഞ്ഞു പോകും അല്ലെങ്കിൽ ഉണങ്ങി പോകും. ഈ പ്രത്യേകത മണി പ്ലാന്റിനില്ല.    

ADVERTISEMENT

 

നടീൽ രീതി, പരിപാലനം:

ADVERTISEMENT

ഫിലോഡെൻഡ്രോണിന്റെ എല്ലാ ഇനങ്ങളും തലപ്പും വേരുകളോടുകൂടിയ തണ്ടിന്റെ മുട്ടും മുറിച്ചു നട്ടു വളർത്തിയെടുക്കുവാൻ സാധിക്കും. ചകിരിച്ചോറും ആറ്റുമണലും ഒരേ അളവിൽ കലർത്തി കുതിർത്തെടുത്ത മിശ്രിതത്തിലാണ് തലപ്പൊ, തണ്ടിന്റെ ഭാഗമോ നടേണ്ടത്.  പരമ്പരാഗത ഇനങ്ങൾ നട്ടാൽ വേഗത്തിൽ വളർന്നു വരും. എന്നാൽ  ഏറ്റവും പുതിയ ഇനങ്ങൾ നട്ടാലാവട്ടെ വളരെ സാവധാനമേ വളരൂ. അതുകൊണ്ട് ഇവക്കു വിപണിയിൽ മുന്തിയ വിലയുമുണ്ട്. നന്നായി വളർച്ചയായ ചെടിയാണ് വാങ്ങുന്നതെങ്കിൽ ആ ചെടി നഴ്സറിയിൽ ഏതു പരിസ്ഥിതിയിൽ ആണോ വളർത്തിയിരുന്നത് അതേ പരിസ്ഥിതിയിൽ വീട്ടിലും വളർത്തുവാൻ ശ്രദ്ധിക്കുക. ഭാഗികമായി പ്രകാശം കിട്ടുന്ന പോളിഹൗസിനുള്ളിൽ വളർത്തിയിരുന്ന ചെടി വരാന്തയിൽ, നേരിട്ട് വെയിൽ കിട്ടാത്തിടത്തു വേണം  പരിപാലിക്കുവാൻ.       

ഫിലോഡെൻഡ്രോണിന്റെ ആദ്യകാല ഇനങ്ങൾ, പ്രത്യേകിച്ച് വള്ളി ചെടികൾ എല്ലാം വേഗത്തിൽ വളരുന്ന  പ്രകൃതമുള്ളവയാണ്. വളർച്ച നിയന്ത്രിക്കുവാൻ വല്ലപ്പോഴും ഇളം കൂമ്പ് നുള്ളുന്നതു പ്രയോജനം ചെയ്യും. ഇലകളാണ് ഫിലോഡ്‌നേഡോർണിന്റെ ഭംഗി. പൊടിയും മറ്റും തങ്ങി ഇലകളുടെ ഭംഗിക്ക് മാറ്റ് കുറയുവാൻ കാരണമാകും. മാസത്തിലൊരിക്കൽ നനഞ്ഞ തുണി ഉപയോഗിച്ച് ഇലകൾ തുടച്ചു വൃത്തിയാക്കുന്നത് ഇലകൾക്ക് ഭംഗി വീണ്ടുകിട്ടുവാനും ഒപ്പം ഇലയുടെ ഉപരിതലത്തിലുള്ള നേർത്ത സുഷിരങ്ങൾ തുറക്കുവാൻ ഉപകരിക്കും. ഈ സുഷിരങ്ങൾ വഴിയാണ് ചെടിക്കു ആവശ്യമായ പ്രാണവായു വലിച്ചെടുക്കുക. ചാഞ്ഞു വെയിൽ കിട്ടുന്നിടത്തു വളർത്തുന്ന ചെടി കാലക്രമേണ ആ വശത്തേക്ക് ചെരിഞ്ഞു വളരും. ഇതിന് പരിഹാരമായി  ചെടി നട്ട ചട്ടി ആവശ്യാനുസരണം തിരിച്ചു കൊടുക്കണം.   

English Summary- Philodendron Indoor Plant Kerala Home Garden