വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്തെ കയറ്റിറക്കങ്ങളോടുകൂടിയും അല്ലാതെയും പുല്ലുവച്ചു പിടിപ്പിച്ചും ചെടികളും മറ്റൊരിടത്തുനിന്ന് ഇളക്കിക്കൊണ്ടു വന്ന മരങ്ങൾ വീണ്ടും നട്ടുമൊക്കെ മോടിയാക്കുന്നത് ചിലർക്ക് ലഹരിയാണ്. ഈ ലഹരിയെ പ്രഫഷനാക്കി മാറ്റി പുതുതരംഗം തീർക്കുന്ന ഒട്ടേറെ വിദഗ്ധർ ഇന്നുണ്ട്. വിദേശത്തു

വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്തെ കയറ്റിറക്കങ്ങളോടുകൂടിയും അല്ലാതെയും പുല്ലുവച്ചു പിടിപ്പിച്ചും ചെടികളും മറ്റൊരിടത്തുനിന്ന് ഇളക്കിക്കൊണ്ടു വന്ന മരങ്ങൾ വീണ്ടും നട്ടുമൊക്കെ മോടിയാക്കുന്നത് ചിലർക്ക് ലഹരിയാണ്. ഈ ലഹരിയെ പ്രഫഷനാക്കി മാറ്റി പുതുതരംഗം തീർക്കുന്ന ഒട്ടേറെ വിദഗ്ധർ ഇന്നുണ്ട്. വിദേശത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്തെ കയറ്റിറക്കങ്ങളോടുകൂടിയും അല്ലാതെയും പുല്ലുവച്ചു പിടിപ്പിച്ചും ചെടികളും മറ്റൊരിടത്തുനിന്ന് ഇളക്കിക്കൊണ്ടു വന്ന മരങ്ങൾ വീണ്ടും നട്ടുമൊക്കെ മോടിയാക്കുന്നത് ചിലർക്ക് ലഹരിയാണ്. ഈ ലഹരിയെ പ്രഫഷനാക്കി മാറ്റി പുതുതരംഗം തീർക്കുന്ന ഒട്ടേറെ വിദഗ്ധർ ഇന്നുണ്ട്. വിദേശത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്തെ കയറ്റിറക്കങ്ങളോടുകൂടിയും അല്ലാതെയും പുല്ലുവച്ചു പിടിപ്പിച്ചും ചെടികളും മറ്റൊരിടത്തുനിന്ന് ഇളക്കിക്കൊണ്ടു വന്ന മരങ്ങൾ വീണ്ടും നട്ടുമൊക്കെ മോടിയാക്കുന്നത് ചിലർക്ക് ലഹരിയാണ്. ഈ ലഹരിയെ പ്രഫഷനാക്കി മാറ്റി പുതുതരംഗം തീർക്കുന്ന ഒട്ടേറെ വിദഗ്ധർ ഇന്നുണ്ട്. വിദേശത്തു നിന്ന് പറിച്ചെടുത്തു കൊണ്ടു വരുന്ന ഈന്തപ്പനകളും ഇലപൊഴിയാ മരങ്ങളുമൊക്കെ ഇന്നാട്ടിലും വച്ചു പിടിപ്പിക്കുന്നത് പുതുമയല്ലാതായി മാറിയിരിക്കുന്നു.

 

ADVERTISEMENT

ലാൻഡ്സ്കേപ്പിങ് മാജിക്

Shutterstock by aimful

ലാൻഡ്സ്കേപ്പിങ് ഒരു കലയാണ്. ഭംഗിയായി ചെയ്യാൻ കഴിയുന്നവർക്ക് ലാഭകരമായ ബിസിനസും. വലിയ വീടുകൾ നിർമിക്കുന്നവർ ഇന്ന് വീടിനു പുറത്തേയ്ക്കും ശ്രദ്ധകൊടുത്തുതുടങ്ങി. വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കുക. ലളിതമായ അർഥത്തിൽ ഇതാണ് ലാൻഡ്സ്കേപ്പിങ്. പലതരം ശൈലികൾ, രൂപഭാവങ്ങൾ എന്നിവയെല്ലാമായി അതിവിശാലമാണ് ലാൻഡ്സ്കേപ്പിന്റെ ലോകം.

എല്ലാക്കാര്യത്തിലുമെന്നപോലെ വീടുപണിയുടെ തുടക്കത്തിൽ തന്നെയുള്ള ആസൂത്രണം ലാൻഡ്സ്കേപ്പിങ്ങിന്റെയും മികവ് കൂട്ടും. വീടിനോടു ചേർന്ന് ലാൻഡ്സ്കേപ്പിങ് ചെയ്യേണ്ട സ്ഥലത്തിന്റെ ‘സൈറ്റ് പ്ലാൻ’ തയാറാക്കുകയാണ് ആദ്യപടി. 

അതിനുശേഷം വീട്ടുകാരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും സംയോജിപ്പിച്ച് ലാൻഡ്സ്കേപ് ഡിസൈൻ രൂപപ്പെടുത്തണം. സ്ഥലത്തിന്റെ സ്വാഭാവികമായ പ്രത്യേകതകൾ, അവിടെയുള്ള മരങ്ങൾ, സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങളും ഇക്കാര്യത്തിൽ സജീവമായി പരിഗണിക്കണം. വഴി, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, ഇരിപ്പിടങ്ങൾ, തണൽ മരങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ആദ്യമേ തന്നെ സ്ഥലം നിശ്ചയിച്ച് ക്രമീകരണങ്ങൾ ചെയ്താൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് ഉദ്യാനങ്ങളും ലാൻഡ് സ്കേപ്പിങ്ങും ഒക്കെ തയാറാക്കി നൽകുന്ന പൊന്നാനി വെളിയങ്കോട്ടെ  നെല്ലിക്കൽ നഴ്സറി ഉടമ അനീഷ് പറഞ്ഞു.

ADVERTISEMENT

 

സോഫ്ട് സ്കേപ്പിങ്, ഹാർഡ് സ്കേപ്പിങ് 

ലാൻഡ്സ്കേപ്പിങ്ങിൽ സോഫ്ട് സ്കേപ്പിങ്, ഹാർഡ് സ്കേപ്പിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. നിർമാണപ്രവർത്തനങ്ങളൊന്നും ഇല്ലാതെ സ്ഥലം അതേപോലെ നിലനിർത്തുന്നതാണ് സോഫ്ട് സ്കേപ്പിങ്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, അലങ്കാരക്കുളം, ശിൽപങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഹാർഡ് സ്കേപ്പിങ്.

 

ADVERTISEMENT

മികച്ച ലാൻഡ്സ്കേപ്പ് ഒരുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

∙ സ്ഥലത്തിന്റെ സവിശേഷതകൾ കഴിവതും നിലനിർത്തുക. നിരപ്പാക്കുകയോ മണ്ണിട്ട് ഉയർത്തുകയോ ചെയ്യാതെ ലാൻഡ്സ്കേപ്പ് സജ്ജീകരിക്കുക. കുളങ്ങളും കിണറുകളും മൂടാതെ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കുക.

∙ ലാൻഡ്സ്കേപ്പിൽ സൗരോർജ വിളക്കുകൾ ഉപയോഗിക്കുക. രാത്രിയിൽ തനിയെ പ്രകാശിക്കുകയും സൂര്യനുദിക്കുമ്പോൾ അണയുകയും ചെയ്യുന്ന സെൻസർ പിടിപ്പിച്ച ലൈറ്റുകൾ ലഭ്യമാണ്.

∙ മുറ്റത്തും പരിസരത്തും പേവ്മെന്റ് ടൈൽ വിരിക്കുന്നത് കഴിവതും ഒഴിവാക്കുക. ടൈൽ വിരിക്കുന്നത് ചൂട് കൂട്ടും. ക്രമേണ ഭൂഗർഭജലനിരപ്പ് കുറയും. കിണറ്റിൽ വെള്ളം ഇല്ലാതാകും. ഒഴിവാക്കാനാകില്ലെങ്കിൽ മഴവെള്ളം ഭൂമിയിലേക്ക് താഴാൻ സൗകര്യമുള്ള രീതിയിൽ മാത്രം ടൈൽ വിരിക്കുക. ടൈലിനു പകരം പ്രകൃതിദത്ത കല്ലുകളുടെ പാളികളും വിരിക്കാം.

∙ നിലവിലുള്ള മരങ്ങൾ, സസ്യജാലങ്ങൾ എന്നിവ പരമാവധി നിലനിർത്തുക. പുതിയ മരങ്ങളും ചെടികളും വയ്ക്കുമ്പോഴും നാടൻ ഇനങ്ങൾക്ക് മുൻഗണന നൽകുക.

∙ ചെടികളും മറ്റും നനയ്ക്കാൻ ഉപയോഗിക്കത്തക്ക രീതിയിൽ മഴവെള്ള സംഭരണി നിർമിക്കാം. അതിനു കഴി‍ഞ്ഞില്ലെങ്കിൽ മഴവെള്ളം ഒഴുക്കിക്കളയാതെ ഭൂമിയിൽ താഴ്ത്താനുള്ള ചരിവുകളും മഴക്കുഴികളുമെങ്കിലും ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കുക.

∙ ലാൻഡ്സ്കേപ് വെറുതേ കണ്ടാസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന് തിരിച്ചറിയണം. നടക്കാനും കളിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഇടങ്ങൾ ഇവിടെയുണ്ടാകണം. ലാൻഡ്സ്കേപ്പിനെ അകറ്റിനിർത്തി കാണിക്കുന്നതല്ലാതെ അതുമായി ഇഴചേരുന്ന തരത്തിലുള്ള ഡിസൈൻ ആണ് വീടിന് എങ്കിൽ വളരെ നന്നാകും.

English Summary- Landscaping Trends in Kerala; House Garden Lanscaping Tips