വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ്. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. പെയിന്റിങ്. അതിനാൽത്തന്നെ പെയിന്റിങ് നടത്തുന്നതിനു മുൻപായി പല കാര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ്. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. പെയിന്റിങ്. അതിനാൽത്തന്നെ പെയിന്റിങ് നടത്തുന്നതിനു മുൻപായി പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. 

ADVERTISEMENT

1. പെയിന്റിങ് തുടങ്ങുന്നതിനു മുമ്പ് ഭിത്തി നന്നായി കഴുകണം. പറ്റിപ്പിടിച്ച കറകളോ മറ്റ് അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ സ്ക്രാപ്പർ ഉപയോഗിച്ച് നീക്കം ചെയ്യുക.

2. പെയിന്റിങ് ആരംഭിക്കുന്നതിനു മുമ്പു തന്നെ ഭിത്തിയിൽ വിള്ളലോ ചോർച്ചയോ പൊള്ളപ്പോ ഉണ്ടോ എന്നു പരിശോധിച്ച് അറ്റകുറ്റപ്പണികൾ തീർത്തിരിക്കണം.

ADVERTISEMENT

3. ചുമരിലെ വിള്ളലുകൾ പ്ലാസ്റ്റർ ഓഫ് പാരീസോ സിമെന്റോ ഉപയോഗിച്ച് അടയ്ക്കുക.

Lighter shades of hues always find takers as they are the most popular choices when it comes to painting houses.

4. ഓരോ മുറിയുടെയും ഇന്റീരിയറുമായി മാച്ച് ചെയ്തു പോവുന്ന രീതിയിൽ വേണം പെയിന്റ് സിലക്ട് ചെയ്യാൻ. അതുകൊണ്ട് പെയിന്റിങ്ങിനു മുമ്പു തന്നെ ഇന്റീരിയർ മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കണം.

ADVERTISEMENT

5. ആവശ്യമുള്ള മുഴുവൻ പെയിന്റും ഒന്നിച്ച് വാങ്ങുക. അല്ലാത്തപക്ഷം ഷോർട്ടേജ് വന്നാൽ പിന്നെ അതേ കളർ ഷേഡിലുള്ള പെയിന്റ് കിട്ടാൻ ബുദ്ധിമുട്ടു നേരിടും.

6. പെയിന്റ് ഫ്ളോറിൽ വീണ് കറ പിടിക്കാതിരിക്കാൻ ഫ്ളോറിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിൽ പ്ലാസ്റ്റർ ഓഫ് പാരീസ് മിശ്രിതം കൊണ്ട് കവചം തീർക്കുക.

7. ഭിത്തി വൃത്തിയാക്കിയതിനു ശേഷം പ്രൈമർ അടിക്കുക, ചുമരിലെ പൊട്ടലും പാടുമൊക്കെ ഇതുവഴി മനസ്സിലാക്കാം.

8. എമൽഷൻ ഭിത്തിയിൽ നേരിട്ട് അടിക്കരുത്. ഇതിലെ ജലാംശം ഭിത്തി വലിച്ചെടുക്കും. പ്രൈമർ അടിച്ചതിനുശേഷം വേണം എമൽഷൻ അടിക്കുക.

9. പ്രൈമർ അടിച്ചതിനുശേഷം പുട്ടിയിടുക. നല്ല ഫിനിഷിങ് കിട്ടാനാണ് ഇത്.

10. പെയിന്റിങ് കോൺട്രാക്ടിനു കൊടുക്കുന്നവർ രണ്ടു കോട്ട് പ്രൈമറും അടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.