ഉപ്പു മുതല്‍ വീട്ടിലെ സകലമാന വസ്തുക്കളും പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇപ്പോള്‍ പലരും സൂക്ഷിക്കുക. വില കുറവും ഉപയോഗിക്കാന്‍ ഉള്ള എളുപ്പവും ആണ് ഇതിന്റെ കാരണം. പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗവും അനാരോഗ്യകരമായ പ്ലാസ്റ്റിക്കുകളും പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇക്കാര്യങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പു മുതല്‍ വീട്ടിലെ സകലമാന വസ്തുക്കളും പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇപ്പോള്‍ പലരും സൂക്ഷിക്കുക. വില കുറവും ഉപയോഗിക്കാന്‍ ഉള്ള എളുപ്പവും ആണ് ഇതിന്റെ കാരണം. പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗവും അനാരോഗ്യകരമായ പ്ലാസ്റ്റിക്കുകളും പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇക്കാര്യങ്ങളിൽ ബോധവാന്മാരുണ്ടെങ്കിലും നമ്മളില്‍ ഏറെപ്പേരും പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കുന്നവരാണ്.

പ്ലാസ്റ്റിക് പാത്രങ്ങളില്‍ സാധനങ്ങള്‍ സൂക്ഷിച്ചുവച്ചശേഷം പിന്നീടു എന്താണോ ഉള്ളില്‍ സൂക്ഷിച്ചിരുന്നത് അതെ വസ്തുവിന്റെ മണം പാത്രങ്ങളില്‍ തങ്ങി നില്‍ക്കാറുണ്ട്. അതുപോലെ എത്ര കഴുകി വൃത്തിയാക്കിയാലും പ്ലാസ്റ്റിക് പാത്രത്തിലെ എണ്ണമയം കളയുക അത്ര എളുപ്പമല്ല. എണ്ണയോ മസാല വിഭവങ്ങളോ ആണെങ്കില്‍ പറയുകയും വേണ്ട. എന്താണ് ഇതിനുള്ള പരിഹാരം ?

ADVERTISEMENT

നാരങ്ങ - നാരങ്ങയില്‍ സിട്രിക് ആസിഡ് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. പ്ലാസ്റിക് പത്രങ്ങള്‍ ഉപയോഗശേഷം അവയ്ക്കുള്ളില്‍ ഒരു കഷ്ണം നാരങ്ങ മുറിച്ചു വയ്ക്കുകയോ അല്‍പ്പം നാരങ്ങനീര് ഒഴിച്ച് കഴുകി വൃത്തിയാക്കുകയോ ചെയ്യാം. 

ബേക്കിങ് സോഡാ - ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ മറ്റൊരു പൊടികൈയാണ് ബേക്കിങ് സോഡ. ഒന്നോ രണ്ടോ സ്പൂണ്‍ ബേക്കിങ് സോഡ അൽപം ചൂട് വെള്ളം ചേര്‍ത്തു പാത്രത്തില്‍ ഒഴിച്ച് കഴുകുക. ശേഷം നല്ല വെള്ളത്തില്‍ പാത്രം കഴുകി ഉണക്കി സൂക്ഷിക്കുക.

ADVERTISEMENT

വിനാഗിരി -  ദുര്‍ഗന്ധം അകറ്റാന്‍ പറ്റിയ ഒന്നാണ് വിനാഗിരി. പാത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാന്‍ അല്‍പ്പം വെള്ളത്തില്‍ വിനാഗിരി ചേര്‍ത്തു അഞ്ചു മണിക്കൂര്‍ എങ്കിലും വയ്ക്കുക. ശേഷം പലവട്ടം കുലുക്കി കഴുകി കളയുക. ദുര്‍ഗന്ധം അകലും. അതുപോലെ ടിഫിന്‍ (ലഞ്ച്) ബോക്സിലെ ദുർഗന്ധം പോവാന്‍ ഒരു കഷണം ബ്രെഡ്‌ വിനാഗിരിയില്‍ കുതിര്‍ത്തു രാത്രി പാത്രത്തില്‍ സൂക്ഷിക്കുക. രാവിലെ കഴുകി കളയുക

ചാര്‍കോള്‍ - ഒരു കഷ്ണം ചാര്‍ക്കോള്‍ (കരി) പാത്രത്തില്‍ ഇട്ട ശേഷം പാത്രം അടച്ചുവയ്ക്കുക. ഉള്ളിലെ ദുര്‍ഗന്ധത്തെ ചാര്‍ക്കോള്‍ നന്നായി അബ്സോര്‍ബ് ചെയ്തെടുക്കും. 

ADVERTISEMENT

സൂര്യപ്രകാശം - മറ്റൊരു വിദ്യയും പരീക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും സൂര്യപ്രകാശം മാത്രം മതിയാകും പാത്രങ്ങളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍. നല്ല സൂര്യവെളിച്ചത്തില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ വച്ചാൽത്തന്നെ അവയ്ക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാകും. 

English Summary- Avoid bad odour in Plastic containers; Kitchen Tips