കൊതുക് ശല്യം നിസ്സാരപ്രശ്നമല്ല. അപകടകരമായ ഒരുപിടി രോഗങ്ങളുടെ കാരണക്കാരന്‍ കൂടിയാണ് കൊതുക് . ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്‌. എങ്ങനെയാണ് ഈ ശല്യത്തില്‍ നിന്നും രക്ഷനേടേണ്ടത് എന്ന് നോക്കാം. ചെറുനാരങ്ങ ഗ്രാമ്പൂ പ്രയോഗം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊതുക് ശല്യം നിസ്സാരപ്രശ്നമല്ല. അപകടകരമായ ഒരുപിടി രോഗങ്ങളുടെ കാരണക്കാരന്‍ കൂടിയാണ് കൊതുക്. ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്‌. എങ്ങനെയാണ് ഈ ശല്യത്തില്‍ നിന്നും രക്ഷനേടേണ്ടത് എന്ന് നോക്കാം.

ചെറുനാരങ്ങ ഗ്രാമ്പൂ പ്രയോഗം - ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്.

ADVERTISEMENT

ഇഞ്ചപുല്ല്- കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഡങ്കിപനി വരുത്തുന്ന കൊതുകളെ നശിപ്പിക്കാന്‍ ഇഞ്ചപുല്ലു നല്ലതാണ്.

കാപ്പിപ്പൊടി, കുരുമുളക് പൊടി- കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യാം.

ADVERTISEMENT

വേപ്പെണ്ണ പ്രയോഗം - കൊതുകിന്റെ ശത്രു ആണ് വേപ്പെണ്ണ. ഇത് നന്നായി നേര്‍പ്പിച്ചു വീടിനുള്ളില്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്.

കര്‍പൂര വള്ളി - കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുകിനെ തുരത്താന്‍ നല്ലതാണ്.

ADVERTISEMENT

ചെടികൾ- പല ജീവജാലങ്ങള്‍ക്കും ഇഷ്ടം ഇല്ലാത്ത മണമാണ് ബന്തിയുടെത്. ഇവ കൊതുകുകളെയും മുഞ്ഞ പോലെയുള്ള കീടങ്ങളെയും നശിപ്പിക്കാന്‍ സഹായിക്കും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. അതുപോലെ വേപ്പ്, പപ്പായ  ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്. 

സാഹചര്യം ഒഴിവാക്കാം - എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം , മലിനജലം , പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല.

English Summary- Prevent Mosquito Menace at House; Tips