ഉത്സവപ്രതീതിയാണ് ഡിസംബറിന്റെ മുഖമുദ്ര. ക്രിസ്മസ് മാത്രമല്ല, മഞ്ഞും, തണുപ്പും ഇളം വെയിലുമെല്ലാം പ്രകൃതിയിൽത്തന്നെ ഉത്സവമൊരുക്കുന്നു. അതിമനോഹരമായ ഈ അന്തരീക്ഷത്തിൽ ഇന്റീരിയറിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മറക്കാനാവാത്ത ഒരു ഡിസംബർ ആഘോഷിക്കാം. വാതിലിന് ക്രിസ്മസ് റീത്ത് റെഡിമെയ്ഡ് ക്രിസ്മസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവപ്രതീതിയാണ് ഡിസംബറിന്റെ മുഖമുദ്ര. ക്രിസ്മസ് മാത്രമല്ല, മഞ്ഞും, തണുപ്പും ഇളം വെയിലുമെല്ലാം പ്രകൃതിയിൽത്തന്നെ ഉത്സവമൊരുക്കുന്നു. അതിമനോഹരമായ ഈ അന്തരീക്ഷത്തിൽ ഇന്റീരിയറിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മറക്കാനാവാത്ത ഒരു ഡിസംബർ ആഘോഷിക്കാം.

ADVERTISEMENT

വാതിലിന് ക്രിസ്മസ് റീത്ത്

റെഡിമെയ്ഡ് ക്രിസ്മസ് റീത്തുകൾ വാങ്ങി വാതിലുകൾ അലങ്കരിക്കുന്നതിനു പകരം വുഡൺ റീത്ത് വാങ്ങി സിൽവർ റിബൺ ചുറ്റി തയ്യാറാക്കൂ. ഇന്റീരിയറിൽ നമ്മുടെ ക്രിയേറ്റിവിറ്റിയുടെ സ്പർശം ലഭിക്കുന്നതോടൊപ്പം വ്യത്യസ്തമായ അലങ്കാരം ആകുകയും ചെയ്യും. ഡ്രൈഡ് വുഡൺ ടിഗ്സ് റീത്തുകൾ വാതിലുകൾക്ക് ഇണങ്ങും. ഇല്ലെങ്കിൽ വലിയൊരു സ്റ്റോക്കിങ്സ് ഗിഫ്റ്റ് നിറച്ച് വാതിലിൽ തൂക്കിയിടാം

ട്വിങ്ക്ളിങ് ക്രിസ്മസ് സ്റ്റാർ

ADVERTISEMENT

സിറ്റൗട്ടിലും മരങ്ങളിലും മറ്റും ലൈറ്റ് ഇടുമ്പോൾ നീല, പച്ച, ചുവപ്പ് നിറങ്ങളിലെ ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നത് പഴയഞ്ചനായി. ഇത്തവണ പഴയ ബൾബിന്റെ വെളിച്ചത്തെ ഒാർമിപ്പിക്കുന്ന വാം മഞ്ഞ നിറത്തിലുള്ള ലൈറ്റിങ് ആകാം. പേപ്പർ കൊണ്ടുള്ള ക്രിസ്മസ് സ്റ്റാറിനു പകരം തടികൊണ്ടോ ചൂരൽ കൊണ്ടോ സ്റ്റാർ ഉണ്ടാക്കി അതിൽ മാല ബൾബു ചുറ്റാം. നൂൽക്കമ്പി കൊണ്ട് ഭംഗിയുള്ള വാൽ നക്ഷത്രം നിർമിക്കാം. മറ്റാർക്കുമില്ലാത്ത അലങ്കാരങ്ങളുടെ ക്രിസ്മസ് ആകട്ടെ ഇത്തവണ.

ഹാർട്ട് ഓഫ് ക്രിസ്മസ്

മുറിയുടെ കോർണറിലെ ക്രിസ്മസ് ട്രീ, ക്രിസ്മസ് ഇന്റീരിയറിലെ പ്രധാന ആകർഷണമാണ്. പച്ച പുതച്ച ക്രിസ്മസ് മരം പഴയതായില്ലേ?. ക്ലാസി ലുക്ക് നൽകുന്ന സിൽവർ ക്രിസ്മസ് ട്രീ ആയിരിക്കും സ്റ്റൈലിഷ് ഇന്റീരിയറിന് ഇണങ്ങുക. ഗോൾഡ്, സിൽവർ, കളേർഡ് ബോൾസ്, കളേർ‍ഡ് ക്രിസ്മസ് ഓർണമെന്റ്സ് ഇവ ട്രീയിൽ നിറയെ തൂക്കല്ലേ. ഒരുപാട് നിറങ്ങളിലുള്ള ക്രിസ്മസ് ഓർണമെന്റ്സ് ഇടകലർത്തി ഇടാതെ ഒരൊറ്റ നിറം മാത്രമുള്ളവ നൽകാം.  ക്രിസ്മസ് ട്രീയ്ക്ക് താഴെ വെള്ള ട്രീ സ്കർട്ട്സ് വിരിച്ച് ഗിഫ്റ്റ് പായ്ക്കറ്റുകൾ വയ്ക്കാം. ഹോളിഡേ ടേബിളിലെ ഗിഫ്റ്റ് പായ്ക്കറ്റിന്റെ കളർ തീം തന്നെ നൽകണം.

ADVERTISEMENT

കാൻഡ്രേലയെന്ന സുന്ദരി

അതിമനോഹരമായ കാൻഡിൽ സ്റ്റാൻഡ് ആണ് കാൻഡ്രേല. ചിത്രപ്പണികളുള്ള മനോഹരമായ കാൻഡ്രേല മുറികളുടെ മൂലകൾക്ക് അലങ്കാരമാണ്. ക്രിസ്മസ് മൂഡ് പകരാനായി ഇവ ചിത്രപ്പണികൾ ചെയ്ത വെളുത്ത വിരിയിട്ട ചെറിയ ടേബിളുകളിലും മറ്റും ഒരുക്കി വയ്ക്കാം. ബെഡ് ടേബിളുകളുടെയും ഡ്രസിങ് ടേബിളുകളുടെയും കോർണറുകളിൽ വയ്ക്കുന്ന കാൻഡ്രേല നല്ല ഷോ പീസ് ആയിരിക്കും..

English Summary- Decorating House for Xmas