വീട് അലങ്കരിക്കാൻ ടെറാക്കോട്ട കൊണ്ട് പുതുമയുള്ള കരകൗശല വസ്തുക്കൾ തീർക്കുകയാണ് കോഴിക്കോട് എലത്തൂർ സ്വദേശി ബിദുല. ശിൽപങ്ങൾ, ക്യൂരിയോസ്, ലാംപ് ഷേഡ് എന്നിങ്ങനെ വീടിനകം അലങ്കരിക്കാനുള്ള ഉൽപന്നങ്ങൾ ബിദുലയുടെ കലവിരുതിൽ വിരിയുന്നു. കർണാടകയിൽ നിന്ന് പോട്ടറി കോഴ്സ് കഴിഞ്ഞ ശേഷമാണ് വ്യാവസായികാടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് അലങ്കരിക്കാൻ ടെറാക്കോട്ട കൊണ്ട് പുതുമയുള്ള കരകൗശല വസ്തുക്കൾ തീർക്കുകയാണ് കോഴിക്കോട് എലത്തൂർ സ്വദേശി ബിദുല. ശിൽപങ്ങൾ, ക്യൂരിയോസ്, ലാംപ് ഷേഡ് എന്നിങ്ങനെ വീടിനകം അലങ്കരിക്കാനുള്ള ഉൽപന്നങ്ങൾ ബിദുലയുടെ കലാവിരുതിൽ വിരിയുന്നു. 

കർണാടകയിൽ നിന്ന് പോട്ടറി കോഴ്സ് കഴിഞ്ഞ ശേഷമാണ് വ്യാവസായികാടിസ്ഥാനത്തിൽ ടെറാക്കോട്ട ഉൽപന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചത്. വീട്ടിൽ തന്നെ നിർമാണ യൂണിറ്റ് ഒരുക്കി. കേരളത്തിനകത്തും പുറത്തും നിന്നും ആവശ്യക്കാർ എത്തുന്നു. റിസോർട്ടുകളും ആർക്കിടെക്ടുമാരും ഡിസൈനർമാരും ആണ് പ്രധാന ആവശ്യക്കാർ. പലരും ഇഷ്ടമുള്ള രൂപത്തിന്റെ ചിത്രങ്ങൾ അയച്ചു തരും. അതിനനുസരിച്ച് ഡിസൈൻ ചെയ്തുനൽകും.

ADVERTISEMENT

ബെംഗളൂരുവിൽ നിന്നാണ് നിർമാണത്തിനാവശ്യമായ മണ്ണ് കൊണ്ടു വരുന്നത്. ഉൽപന്നങ്ങൾ നല്ല പോലെ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കും. അതിനു ശേഷം 24 മണിക്കൂർ ചൂളയിൽ വച്ചാണ് കരകൗശല വസ്തുക്കൾ പൂർത്തിയാക്കുന്നത്.

വീടിനകം അലങ്കരിക്കുന്നതിനൊപ്പം വീടിനകം തണുപ്പിക്കാനും ടെറാക്കോട്ട വസ്തുക്കൾ സഹായിക്കുന്നു. ഈർപ്പം വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവാണ് ഇതിന് കാരണം. തരക്കേടില്ലാത്ത വരുമാനവും ഇതിലൂടെ ലഭിക്കുന്നുണ്ട്. അൽപം കലാഭിരുചിയുള്ള വീട്ടമ്മമാർക്ക് തുടങ്ങാൻ പറ്റിയ സംരംഭമാണിത്. ബിദുല പറയുന്നു.

ADVERTISEMENT

English Summary- Teracotta Murals for Home Decor