ഏതു വീട്ടിൽ ചെന്നാലും കാണും ഉപയോഗിച്ച ശേഷം ഒഴിവാക്കിയ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം. പണ്ടത്തെപ്പോലെ ഒരു വസ്ത്രം കീറുന്നതു വരെ ഉപയോഗിക്കാനൊന്നും ഇന്നത്തെ തലമുറ തയാറല്ല. ഫാഷൻ മാറുന്നതിനനുസരിച്ച് അവർ പുതിയതു വാങ്ങുന്നു. ഇക്കാര്യത്തിൽ ആൺപെൺ വ്യത്യാസമില്ല. ഫലമോ, പഴയത് എന്നു പറയാൻ സാധിക്കാത്തതും

ഏതു വീട്ടിൽ ചെന്നാലും കാണും ഉപയോഗിച്ച ശേഷം ഒഴിവാക്കിയ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം. പണ്ടത്തെപ്പോലെ ഒരു വസ്ത്രം കീറുന്നതു വരെ ഉപയോഗിക്കാനൊന്നും ഇന്നത്തെ തലമുറ തയാറല്ല. ഫാഷൻ മാറുന്നതിനനുസരിച്ച് അവർ പുതിയതു വാങ്ങുന്നു. ഇക്കാര്യത്തിൽ ആൺപെൺ വ്യത്യാസമില്ല. ഫലമോ, പഴയത് എന്നു പറയാൻ സാധിക്കാത്തതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു വീട്ടിൽ ചെന്നാലും കാണും ഉപയോഗിച്ച ശേഷം ഒഴിവാക്കിയ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം. പണ്ടത്തെപ്പോലെ ഒരു വസ്ത്രം കീറുന്നതു വരെ ഉപയോഗിക്കാനൊന്നും ഇന്നത്തെ തലമുറ തയാറല്ല. ഫാഷൻ മാറുന്നതിനനുസരിച്ച് അവർ പുതിയതു വാങ്ങുന്നു. ഇക്കാര്യത്തിൽ ആൺപെൺ വ്യത്യാസമില്ല. ഫലമോ, പഴയത് എന്നു പറയാൻ സാധിക്കാത്തതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു വീട്ടിൽ ചെന്നാലും കാണും ഉപയോഗിച്ച ശേഷം ഒഴിവാക്കിയ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം. പണ്ടത്തെപ്പോലെ ഒരു വസ്ത്രം കീറുന്നതു വരെ ഉപയോഗിക്കാനൊന്നും ഇന്നത്തെ തലമുറ തയാറല്ല. ഫാഷൻ മാറുന്നതിനനുസരിച്ച് അവർ പുതിയതു വാങ്ങുന്നു. ഇക്കാര്യത്തിൽ ആൺപെൺ വ്യത്യാസമില്ല. ഫലമോ, പഴയത് എന്നു പറയാൻ സാധിക്കാത്തതും എന്നാൽ ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങളുടെ വലിയൊരു ശേഖരം. കുറേക്കാലം അത് അലമാരയ്ക്കുള്ളിൽ കെട്ടിക്കിടക്കുന്നു.  പിന്നീടു മാലിന്യക്കൂമ്പാരങ്ങളിലേക്കു തള്ളപ്പെടും. എന്നാൽ മനസ്സു വച്ചാൽ, പഴയ തുണികൾകൊണ്ട് ഉപയോഗപ്രദമായ ഒട്ടേറെ സാധനങ്ങളുണ്ടാക്കാം.

 

ADVERTISEMENT

1. സാരികൊണ്ടു കർട്ടൻ

പണ്ടു സാരികൾ കർട്ടനുകളായി ഉപയോഗിക്കാറുണ്ടായിരുന്നു. വലിയ മാറ്റമൊന്നും വരുത്താതെ സാരി നീളത്തിനനുസരിച്ചു മുറിച്ചാണ് കർട്ടനുകളായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ആളുകൾ കുറേക്കൂടി ട്രെൻഡിയായി. അതോടെ വീടിനകത്തെ കാർട്ടനുകൾക്കും അത്രേ ട്രെൻഡ് വേണമെന്നു വാശിയുമായി. മുൻകാലങ്ങളിൽ പ്ലെയിൻ കർട്ടനുകളായിരുന്നു ട്രെൻഡ്. ഇപ്പോൾ പ്രിന്റഡ്, ഡിസൈൻഡ് കർട്ടൻ ഫാബ്രിക്കുകൾക്കാണ് ആവശ്യക്കാർ ഏറെ. ഇവിടെയാണു സാരികൾകൊണ്ടുള്ള കർട്ടനുകൾക്കു പ്രസക്തി. ഒരു സാരിയിൽ നിന്നു പരമാവധി മൂന്നു ഡോർ കർട്ടനുകളും ആറു വിൻഡോ കർട്ടനുകളും നിർമിക്കാം. സാരികളിൽനിന്നു നിർമിക്കുന്ന കർട്ടനുകളായതിനാൽ വീടു മുഴുവൻ ഒരേ പാറ്റേണിലുള്ള കർട്ടനുകൾ ഉപയോഗിക്കാനാവില്ല. അതിനാൽ ഏതെങ്കിലും ഒരു മുറിയിലോ സ്വീകരണ മുറിയിൽ മാത്രമോ ഇത്തരം കർട്ടനുകൾ ഉപയോഗിക്കാം. മുറിയിലെ നിറത്തോടും തീമിനോടും ഇണങ്ങുന്ന സാരികളുണ്ടെങ്കിൽ മിക്സ് ആൻഡ് മാച്ച് രൂപേണയും ഉപയോഗിക്കാം. 

 

3. പഴയ ജീൻസ് കളയല്ലേ...ബാഗുണ്ടാക്കാം

ADVERTISEMENT

വീടിനകത്തു വച്ചുതന്നെ ഏറ്റവും കൂടുതൽ  റീസൈക്കിൾ ചെയ്യാൻ കഴിയുന്ന ഉൽപന്നമാണ് ജീൻസുകൾ. ലോങ് ജീൻസുകൾ മടുക്കുമ്പോൾ അതിന്റെ ഇറക്കം വെട്ടി ഇറക്കി ത്രീ ഫോർത്തുകളും ട്രൗസറുകളുമാക്കാറുണ്ട്. എന്നാൽ അൽപം ക്ഷമയുണ്ടെങ്കിൽ ജീൻസിൽനിന്നു മനോഹരമായ ബാഗുകൾ നിർമിക്കാം; വലുപ്പമേറിയ ബാഗുകളും വലുപ്പം കുറഞ്ഞ പോക്കറ്റ് ബാഗുകളും. ജീൻസിന്റെ തുടഭാഗം ആരംഭിക്കുന്നതിന്റെ തൊട്ടു മുകളിലായി മുറിച്ച് പരസ്പരം അടിച്ചു ചേർക്കുക. പിൻവശത്തായുള്ള പോക്കറ്റുകൾ ഒഴിവാക്കാം. അതിനുശേഷം വായ്ഭാഗം അരികടിച്ചു ചേർത്ത് സിബ് പിടിപ്പിക്കാം. ഒരു തയ്യൽ മെഷീന്റെ സഹായത്തോടെ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന കാര്യമാണിത്. ബാഗിന്റെ ഹാൻഡിലായി, ആവശ്യമുള്ള നീളത്തിൽ, ജീൻസിന്റെ കാൽഭാഗത്തുള്ള തുണി വെട്ടിയടിക്കുക. ഇതിൽ തൊങ്ങലുകൾ പിടിപ്പിക്കുകയോ ചിത്രം വരയ്ക്കുകയോ ആവാം.

ജീൻസിന്റെ ഇരു കാലുകളും മുറിച്ചെടുത്തു പരസ്പരം തുന്നിച്ചേർത്തും ബാഗുകൾ നിർമിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഏത് ആകൃതിയിൽ വേണമെങ്കിലും ബാഗുകൾ നിർമിക്കാം. ഷോപ്പിങ് ആവശ്യത്തിനായി നിർമിക്കുന്ന ബാഗുകൾ ഡബിൾ സ്റ്റിച്ച് ചെയ്താൽ ഏറെക്കാലം നിലനിൽക്കും. മാത്രമല്ല, കഴുകി ഉപയോഗിക്കാം എന്നതും ഇതിന്റെ മേന്മയാണ്. 

4. പഴന്തുണിയിൽനിന്നു ചവിട്ടികൾ 

തുണികൾ ഉപയോഗിച്ചുള്ള ചവിട്ടികൾക്ക് ഇന്ന് പ്രചാരം വർധിച്ചുവരികയാണ്. വീടുകളിൽനിന്നു തുണികൾ ശേഖരിച്ച് അനവധി സംഘടനകൾപോലും ചവിട്ടി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. വൃത്താകൃതിയിലും ചതുരാകൃതിയിലും ഉണ്ടാക്കാൻ കഴിയുന്ന ഈ ചവിട്ടികൾ ഏറെക്കാലം നിലനിൽക്കുകയും കഴുകാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.  പഴയ സാരി, ഷാൾ,  ഉപയോഗ ശൂന്യമായ വെട്ടുകഷണങ്ങൾ എന്നിവ കൊണ്ടാണ് ആകർഷകങ്ങളായ ചവിട്ടികൾ നിർമിക്കുന്നത്. കോട്ടൺ തുണികളാണു നല്ലത്. തുണികൾ പല നീളത്തിൽ മുറിച്ചെടുത്ത് തലമുടി പിന്നുന്നതുപോലെ പിന്നുന്നു. അതിനുശേഷം  വൃത്താകൃതിയിലോ ചതുരാകൃതിയിലോ ക്രമീകരിക്കുന്നു. ഉണ്ടാക്കാൻ എളുപ്പം വൃത്താകൃതിയാണ്. ഇത്തരത്തിൽ സാമാന്യം വലുപ്പം വരുമ്പോൾ, ഓരോ ഇഴയും പരസ്പരം സൂചിയും നൂലുമുപയോഗിച്ച് തുന്നിപ്പിടിപ്പിക്കുന്നു. ഇതേ രീതിയിൽ തന്നെ പോളിസ്റ്റർ, ഷിഫോൺ തുടങ്ങിയ തുണിത്തരങ്ങൾകൊണ്ട് മാറ്റുകൾ, ഫോൺ മാറ്റുകൾ എന്നിവയും നിർമിക്കാം. 

ADVERTISEMENT

5. പൊട്ടിയ ബക്കറ്റും കുറച്ചു തുണിയും 

പ്ലാസ്റ്റിക് ബക്കറ്റുകൾ പൊട്ടുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ പൊട്ടിപ്പോയ ബക്കറ്റിൽ വെള്ളം നിറയ്ക്കാനാകില്ല എന്നേയുള്ളൂ, അത്യാവശ്യം വേസ്റ്റ് ഇടാനാകും. പൊട്ടിയ ബക്കറ്റും കുറച്ച് തുണിയുമുണ്ടെങ്കിൽ ബെഡ്‌റൂമിനുള്ളിൽ പേപ്പർ വേസ്റ്റ് പോലുള്ള മാലിന്യങ്ങൾ ഇടുന്നതിനാവശ്യമായ വേസ്റ്റ് ബിൻ നിർമിക്കാം. ബക്കറ്റിന്റെ പൊട്ടൽ പുറത്തു കാണാത്ത രീതിയിൽ അടുക്കടുക്കായി തുണി ചുരുട്ടി വരിയുക. വലിയ സ്ഥാനചലനമൊന്നും ഇല്ലാത്തതിനാൽ ഏറെക്കാലം വേണമെങ്കിലും നിലനിൽക്കും. ഇടയ്ക്കൊരു മാറ്റം വേണമെന്നു തോന്നുമ്പോൾ, മറ്റൊരു തുണിയിൽ പരീക്ഷണമാകാം.

6. ജീൻസിൽനിന്നു പെൻസ്റ്റാൻഡ്, പൗച്ച് 

ജീൻസ് ഉപയോഗിച്ചുള്ള പെൻസ്റ്റാൻഡും പൗച്ചുകളും എളുപ്പത്തിൽ നിർമിക്കാം.  ജീൻസിന്റെ കാൽഭാഗം മുട്ടിനു താഴേക്കു വെട്ടിയെടുത്ത്, മുകൾ കൂട്ടിയടിക്കുകയോ, കട്ടിയുള്ള കാർഡ്ബോർഡ് പ്രതലത്തിൽ ഒട്ടിക്കുകയോ ചെയ്യുക. തുന്നൽ വരുന്ന വശം രണ്ടോ മൂന്നോ തവണ മടക്കി ഉൾഭാഗത്തെ ഷെയ്ഡ് കാണത്തക്ക രീതിയിൽ വയ്ക്കുക. ഇതിനുള്ളിൽ പേനയോ, പെൻസിലോ, മേക്കപ്പ് വസ്തുക്കളോ ഇടുന്നതിനു മേശപ്പുറത്തു വയ്ക്കാം. ഇത്തരത്തിൽ മുറിച്ചെടുത്ത ജീൻസിനുള്ളിൽ ഗ്ലാസ് വച്ചും ഉപയോഗിക്കാം. 

7. വളർത്തു മൃഗങ്ങൾക്കു കിടക്ക 

പഴയ തുണിത്തരങ്ങളിൽനിന്ന് വളർത്തുമൃഗങ്ങൾക്കായുള്ള കിടക്കകൾ എളുപ്പത്തിൽ നിർമിക്കാം. തണുപ്പിൽനിന്നു രക്ഷ നേടുന്നതിനും തറയിൽ രോമം വീഴാതിരിക്കുന്നതിനും ഇത് സഹായിക്കും. കോട്ടൺ സാരിയോ ചുരിദാറിന്റെ ഭാഗമോ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് അതിൽ സ്പോഞ്ചോ മറ്റു തുണികളുടെ വെട്ടുകഷണങ്ങളോ വയ്ക്കുക. പഴയ തുണികൾ മൂലം സ്ഥലം നഷ്ടപ്പെടുകയുമില്ല, നിങ്ങളുടെ അരുമ മൃഗങ്ങൾക്ക് കിടക്കാൻ സുഖകരമായ ഒരിടം ലഭിക്കുകയും ചെയ്യും 

8. ഷർട്ട്, ടീ ഷർട്ട് ബാഗുകൾ

മിനിറ്റുകൾക്കുള്ളിൽ ഒരു ബാഗ് തയാറാകണമെങ്കിൽ ഒരു ഷർട്ടോ ടീ ഷർട്ടോ എടുക്കുക. അടിഭാഗം ആവശ്യത്തിനുള്ള വലുപ്പം കണക്കാക്കിയശേഷം മുറിച്ചെടുത്ത് അടിക്കുക. വീതി കുറവു മതിയെങ്കിൽ വശങ്ങൾ വെട്ടിയടിക്കാം. കൈകൾ നീളമുള്ളവയാണെങ്കിൽ മുറിച്ചു മാറ്റി ശേഷമുള്ള ഭാഗം അകത്തേക്കുവച്ചു തുന്നാം. ഭംഗിയുള്ള ഒരു ക്ലോത്ത് ഹാൻഡിൽ കൂടി ആയാൽ സംഗതി ഉഷാർ. കീറിപ്പോയ പഴയ തുണികൾ കൂട്ടിക്കെട്ടി തറ തുടയ്ക്കുന്ന ഉപകരണം, ഡസ്റ്റർ, ടേബിൾ ക്ലോത്ത്, സർഫസ് ക്ലീനർ തുടങ്ങി അനവധി ഉൽപന്നങ്ങളും നിർമിക്കാം. ക്ഷമയും ക്രിയേറ്റിവിറ്റിയുമാണ് ഇതിനെല്ലാം പ്രധാനം.    

തയാറാക്കിയത്

ലക്ഷ്മി നാരായണൻ

English Summary- Reusing Old Clothes in Home Tips