അന്തരീക്ഷമലിനീകരണം എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ വീടിനു പുറത്തല്ലേ എന്ന് പറയാന്‍ വരട്ടെ. നമ്മുടെ വീടുകള്‍ക്ക് ഉള്ളിലും വലിയ തോതില്‍ അന്തരീക്ഷമലിനീകരണം ഉണ്ട് എന്നതാണ് വാസ്തവം. പൊടി, ഈര്‍പ്പം , പുക . പ്രാണികള്‍ അങ്ങനെ പലതരത്തിലെ മലിനീകരണം നമ്മുടെ വീടുകള്‍ക്കുള്ളില്‍ തന്നെയുണ്ട്‌. വിരികള്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷമലിനീകരണം എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ വീടിനു പുറത്തല്ലേ എന്ന് പറയാന്‍ വരട്ടെ. നമ്മുടെ വീടുകള്‍ക്ക് ഉള്ളിലും വലിയ തോതില്‍ അന്തരീക്ഷമലിനീകരണം ഉണ്ട് എന്നതാണ് വാസ്തവം. പൊടി, ഈര്‍പ്പം, പുക, പ്രാണികള്‍ അങ്ങനെ പലതരത്തിലെ മലിനീകരണം നമ്മുടെ വീടുകള്‍ക്കുള്ളില്‍ തന്നെയുണ്ട്‌. 

വിരികള്‍, കര്‍ട്ടന്‍, മാറ്റ് ഇവയെല്ലാം പൊടിയുടെ ഇരിപ്പിടങ്ങളാണ്. ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന പേരില്‍ പൊടിയിലുള്ള അതിസൂക്ഷ്മ ജീവിയാണ് വില്ലന്‍. ഇതാണ് രോഗകാരിയാവുന്ന ആന്റിജന്‍ ഉണ്ടാക്കുന്നത്. ഈ ആന്റിജന്‍ അകത്തെത്തുമ്പോള്‍ ശരീരം ആന്റിബോഡി ഉണ്ടാക്കും. ഇതാണ് ചുമ, തുമ്മല്‍ , ശ്വാസംമുട്ടല്‍ , ചൊറിച്ചില്‍ എന്നിവ ഉണ്ടാക്കുക. വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്ന  വില്ലന്മാരെ കുറിച്ച് അറിയാം.

ADVERTISEMENT

പുക - പാചകം ചെയ്യുമ്പോള്‍ മാത്രമല്ല പുക ഉണ്ടാകുന്നത്. വീട്ടില്‍ കത്തിക്കുന്ന ചന്ദനതിരിയില്‍ നിന്ന് തുടങ്ങി സിഗരറ്റില്‍ നിന്ന് വരെയുള്ള പുക വീട്ടിനുള്ളിലുണ്ട്. ഇതിനുപുറമേ കത്തിത്തീരാത്ത വിറകുകഷണങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവ വേറെയും.

ഭക്ഷണം - ചിലരില്‍ അലര്‍ജിയുണ്ടാക്കാന്‍ ഭക്ഷണസാധനങ്ങളിലുള്ള ആന്റിജന്‍ മതി. കേക്കില്‍, ബിരിയാണിയില്‍ എന്തിന് ചപ്പാത്തിയില്‍ നിന്ന് പോലും അലര്‍ജി ഉണ്ടാകുന്നവരുണ്ട്.

ADVERTISEMENT

മൃഗങ്ങള്‍ - മൃഗങ്ങളുടെ രോമം മാത്രമല്ല അവയുടെ തുപ്പലും അലര്‍ജി ഉണ്ടാക്കും. ദേഹത്ത് പുരളുന്ന തുപ്പല്‍ കുറച്ചുകഴിയുമ്പോള്‍ അവിടെത്തന്നെ ഉണങ്ങിപ്പിടിക്കും. അത് കാറ്റില്‍പ്പറന്ന് നമുക്കെല്ലാം കിട്ടും. നിറയെ പ്രോട്ടീനാണ് ഈ തുപ്പലില്‍ , അലര്‍ജി ഉണ്ടാക്കാന്‍ ഇതിനു സാധിക്കും.

പാറ്റ- അലര്‍ജിയുണ്ടാക്കാന്‍ പാറ്റകള്‍ മിടുക്കരാണ്. പാറ്റകളുടെ വിസര്‍ജ്ജ്യമാണ് ഇവിടെ ആന്റിജനായി പ്രവര്‍ത്തിക്കുന്നത്.

ADVERTISEMENT

സോപ്പ് - പാത്രം കഴുകാനും കുളിക്കാനും തുണികഴുകാനും എല്ലാം ഉപയോഗിക്കുന്ന സോപ്പ് പലപ്പോഴും നിങ്ങളുടെ ചർമത്തിനു ദോഷം ചെയ്യും. 

കീടനാശിനി -വീട്ടിനുള്ളില്‍ പ്രാണികളെ തുരത്താന്‍ ഉപയോഗിക്കുന്ന കീടനാശിനി മതി പലര്‍ക്കും അലര്‍ജി ഉണ്ടാകാന്‍.

English Summary- Allergants inside Home create Disease