വ്യക്തിശുചിത്വത്തിനു ഏറെ പ്രാധാന്യം നല്‍കുകയാണ് കോവിഡ് 19ല്‍ നിന്നും സ്വയവും കുടുംബത്തിനും സംരക്ഷണം ഒരുക്കാന്‍ ഏറ്റവും നല്ല മാർഗം. ആള്‍കൂട്ടത്തില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുകയും മാസ്ക് ധരിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തിശുചിത്വത്തിനു ഏറെ പ്രാധാന്യം നല്‍കുകയാണ് കോവിഡ് 19ല്‍ നിന്നും സ്വയവും കുടുംബത്തിനും സംരക്ഷണം ഒരുക്കാന്‍ ഏറ്റവും നല്ല മാർഗം. ആള്‍കൂട്ടത്തില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുകയും മാസ്ക് ധരിക്കുകയും സദാ വ്യക്തിശുചിത്വം  പാലിക്കുകയും ചെയ്യുകയാണ് കൊറോണയെ പ്രതിരോധിക്കാന്‍ ചെയ്യാന്‍ കഴിയുന്നത്‌. എന്നാല്‍ ഈ കൊറോണ കാലത്ത് നിങ്ങളുടെ വീടുകളുടെ സുരക്ഷയെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ?

എപ്പോഴും തൊടുന്ന വസ്തുക്കള്‍ - പുറത്തുപോയി വന്നാല്‍ കൈകള്‍ വൃത്തിയാക്കാതെ ഇവയില്‍ ഒന്നും തൊടരുത്. എപ്പോഴും തൊടുന്ന സ്ഥലങ്ങളായ കതകിന്റെ പിടികള്‍, കാബിനറ്റ് ഹാന്‍ഡിലുകള്‍, ഫ്രിഡ്ജ് ഡോര്‍, സിങ്ക്, റിമോട്ട് കണ്‍ട്രോള്‍ എന്നിവ നന്നായി എപ്പോഴും വൃത്തിയാക്കുക. എപ്പോഴും ഇവ അണുനാശിനികള്‍ ഉപയോഗിച്ച് തുടയ്ക്കണം.

ADVERTISEMENT

സ്പ്രേ ചെയ്യാം - കൗച്ച്, സോഫ എന്നിവിടങ്ങളില്‍ അണുനാശിനി സ്പ്രേ ചെയ്യുകയാണ് ഏറ്റവും നല്ലത്. ടേബിള്‍, കൗണ്ടര്‍ടോപ്പ്‌സ്, ബെഡ് ഇവയിലും ഇത്തരം അണുനാശിനികള്‍ സ്‌പ്രേചെയ്യാം. 

ബാത്റൂം- വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുള്ള മറ്റൊരിടമാണ് ബാത്റൂം. ഇവിടം വൃത്തിയാക്കാൻ നാരങ്ങയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം അല്‍പ്പം ഡെറ്റോള്‍ തളിച്ച വെള്ളം ഉപയോഗിച്ചും കഴുകാം. 

ADVERTISEMENT

ബ്ലീച്ച് - തറ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് ബ്ലീച് ആണ്. ഒരു കപ്പ് ബ്ലീച്ച് ആവശ്യത്തിന് വെള്ളത്തില്‍ കലക്കിയാല്‍ മിശ്രിതം റെഡി. എന്നാല്‍ തടികൊണ്ടുള്ള തറയില്‍ ബ്ലീച്ച് പാടില്ല. പകരം അരക്കപ്പ് വൈറ്റ് വിനഗര്‍ നാല് ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇത് ഉപയോഗിക്കാം.

ഹൈഡ്രജന്‍ പെറോക്‌സൈഡ് -ഹൈഡ്രജന്‍ പെറോക്‌സൈഡ് നഖങ്ങള്‍ വൃത്തിയാക്കാന്‍ മാത്രമല്ല ഇത് ഒന്നാന്തരം അണുനാശിനിയാണ്. സിങ്ക്, ടോയിലറ്റ് ടോപ്പ് എന്നിവിടങ്ങളില്‍ ഇത് നേരിട്ട് ഒഴിക്കുക.

ADVERTISEMENT

English Summary- Protect House from Corona