വീടായാലും ഓഫിസായാലും കടയായാലും തറ വൃത്തിയാക്കൽ എല്ലാ ദിവസത്തെയും മുഖ്യ അധ്വാനങ്ങളിൽപ്പെടും. കോവിഡ് പ്രതിരോധത്തിന്റെ സാമൂഹിക അകലവ്യവസ്ഥ വന്നതോടെ വീടുകളിലും ഫ്ലാറ്റുകളിലുമൊക്കെ ക്ലീനിങ്–സ്വീപ്പിങ് ജോലിക്കാർക്കു പ്രവേശനം പണ്ടത്തെയത്ര ഇല്ല. സാധാരണ വാക്വം ക്ലീനറുകൾ എല്ലാ ദിവസവും പ്രയോഗിക്കുക എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടായാലും ഓഫിസായാലും കടയായാലും തറ വൃത്തിയാക്കൽ എല്ലാ ദിവസത്തെയും മുഖ്യ അധ്വാനങ്ങളിൽപ്പെടും. കോവിഡ് പ്രതിരോധത്തിന്റെ സാമൂഹിക അകലവ്യവസ്ഥ വന്നതോടെ വീടുകളിലും ഫ്ലാറ്റുകളിലുമൊക്കെ ക്ലീനിങ്–സ്വീപ്പിങ് ജോലിക്കാർക്കു പ്രവേശനം പണ്ടത്തെയത്ര ഇല്ല. സാധാരണ വാക്വം ക്ലീനറുകൾ എല്ലാ ദിവസവും പ്രയോഗിക്കുക എന്നു പറഞ്ഞാൽ, അത് അധ്വാനത്തിനുപകരം കഠിനാധ്വാനത്തിന്റെ ‘ഗുണമേ’ ചെയ്യൂ. അതുകൊണ്ടൊക്കെയാണ്, തറയിൽ ഓടിനടന്ന് വൃത്തിയാക്കുന്ന റോബട്ടിക് വാക്വം ക്ലീനറുകൾക്കു കച്ചവടം കൂടിയത്.

വാക്വം ക്ലീനർ പോലെ ശബ്ദവും ബഹളവുമൊന്നുമില്ല. മുറിയിലിരുന്നു പഠിക്കുകയോ ‘വർക് ഫ്രം ഹോം’ നടത്തുകയോ ചെയ്യുന്നവർക്കുപോലും തടസ്സമുണ്ടാക്കാതെ ഇവ തറ ക്ലീൻ ചെയ്തോളും. പവർ ബാങ്ക്, ചാർജിങ് ഉൽപന്നരംഗത്തെ പ്രമുഖ ബ്രാൻഡായ ആൻകെറിന്റെ യൂഫൈ റോബോവാക് ജി10 ഹൈബ്രിഡ് ഇത്തരമൊന്നാണ്. വാക്വം ക്ലീനിങ് നടത്തുമ്പോൾത്തന്നെ തുടയ്ക്കുകയും ചെയ്യാൻ ഇതിനാകും. ഇതിനായി ഉള്ളിൽ വാട്ടർ ടാങ്കും മോപ്പിങ് സൗകര്യവുമുണ്ട്.

ADVERTISEMENT

സ്മാർട് ഡൈനമിക് നാവിഗേഷൻ ഉള്ള റോബോവാക് മുറിയുടെ ഓരോ ഇഞ്ചിലുമെത്തി ക്ലീൻ ചെയ്തശേഷമേ ജോലി നിർത്തൂ. മികച്ച സക്‌ഷൻ പവർ. ചാർജ് തീർന്നാൽ സ്വയം ചാർജിങ് പോയിന്റിലെത്തും. മുകളിലത്തെ നിലയിൽനിന്നു താഴേക്കു വീഴുമെന്നോ പടികളിൽ വീഴുമെന്നോ പേടി വേണ്ട. അതൊക്കെ മനസ്സിലാക്കി തിരിച്ചുപോകാൻ ഈ റോബട്ടിനാകും. വൈഫൈ കണക്ടിവിറ്റി, ആപ് വഴിയും ആമസോൺ അലക്സ വഴിയും ഗൂഗിൾ അസിസ്റ്റന്റ് വഴിയും വോയ്സ് കമാൻഡ് വഴി നിയന്ത്രിക്കാനുമുള്ള സൗകര്യം എന്നിങ്ങനെ കൂടുതൽ സൗകര്യമേകുന്ന സംവിധാനങ്ങളുണ്ട്. ആപ് വഴി ജോലി ഷെഡ്യൂൾ ചെയ്യാനുമാകും. ക്ലീനിങ് തുടങ്ങി, ചാർജ് തീർന്നു തുടങ്ങിയ വോയ്സ് അലെർട്ടുകൾ റോബോവാക് നൽകും. 2600 എംഎഎച്ച് ലിഥിയം അയോൺ ബാറ്ററിയാണ്. ഫു‌ൾ ചാർജിൽ 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ജോലി ചെയ്യാനാകും. 16,999 രൂപയാണു വില. info@femtechsolutions.in

English SUmmary- Robot House cleaner