മിക്ക വീടുകളിലെയും അടുക്കളയിലെ അരിപ്പെട്ടി തുറന്നാൽ പലതരം പ്രാണികളുടെ സംസ്ഥാനസമ്മേളനം കാണാം. അരിയിലും ആട്ടയിലുമൊക്കെ കയറിക്കൂടുന്ന ചെറുപ്രാണികൾ എപ്പോഴും തലവേദനയാണ്. എത്ര ഒഴിവാക്കാൻ നോക്കിയാലും വീണ്ടും കടന്നുകൂടുന്ന ഇവ നമ്മുടെ കണ്ണിൽപ്പെടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക വീടുകളിലെയും അടുക്കളയിലെ അരിപ്പെട്ടി തുറന്നാൽ പലതരം പ്രാണികളുടെ സംസ്ഥാനസമ്മേളനം കാണാം. അരിയിലും ആട്ടയിലുമൊക്കെ കയറിക്കൂടുന്ന ചെറുപ്രാണികൾ എപ്പോഴും തലവേദനയാണ്. എത്ര ഒഴിവാക്കാൻ നോക്കിയാലും വീണ്ടും കടന്നുകൂടുന്ന ഇവ നമ്മുടെ കണ്ണിൽപ്പെടാതെ പാകംചെയ്യുന്ന ഭക്ഷണത്തിൽവരെ എത്തും. ഇവയുടെ ലാർവയോ മുട്ടകളോ ഇത്തരത്തിൽ ഭക്ഷണത്തിലൂടെ ഉള്ളിൽ എത്തിയാൽ പല രോഗങ്ങൾക്കും വഴിവച്ചന്നും വരാം. ഈ ശല്യക്കാരെ എളുപ്പത്തിൽ തുരത്താനുള്ള ചില പൊടികൈകൾ നോക്കാം 

ADVERTISEMENT

തണുപ്പിച്ച് നശിപ്പിക്കാം 

ഫ്രിജിൽ സൂക്ഷിക്കാവുന്നതരം ഭക്ഷണസാധനങ്ങളാണെങ്കിൽ ഫ്രീസറിൽവച്ച് പ്രാണിശല്യം ഒഴിവാക്കാവുന്നതാണ്. പായ്ക്കറ്റിൽ വാങ്ങുന്ന മാവ്, ഓട്സ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ വാങ്ങിയപടി ഫ്രീസറിലേക്ക് വയ്ക്കുക. നാല് ദിവസം ഫ്രീസറിൽ ഇരുന്നാൽ പ്രാണികളുടെ ലാർവയും മുട്ടകളുമൊക്കെ നശിച്ചുപോകും. നാല് ദിവസത്തിനു ശേഷം പായ്ക്കറ്റുകൾ പുറത്തെടുത്ത് സാധാരണ രീതിയിൽ സൂക്ഷിക്കാവുന്നതാണ്. 

വെയിലു കൊള്ളിക്കാം

അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ കണ്ടെയ്നറുകളിൽ തന്നെ വയ്ക്കാതെ ഇടയ്ക്കിടെ വെയിലത്തുവച്ച് ചൂടാക്കണം. സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാനാവാതെ പ്രാണികൾ ഈർപ്പമുള്ള സ്ഥലം തേടി പായും.  

ADVERTISEMENT

ആര്യവേപ്പില 

ആര്യവേപ്പിന്റെ ഔഷധഗുണങ്ങൾ അറിയാത്തവരുണ്ടാവില്ല. പ്രാണികളെ തുരത്താനും ആര്യവേപ്പ് സഹായിക്കും. അരിയും ധാന്യങ്ങളും സൂക്ഷിക്കുന്ന അരിപ്പെട്ടിയിലും പാത്രങ്ങളിലും ആര്യവേപ്പില ഇട്ടുവച്ചാൽ ചെള്ളുകൾ പോലെയുള്ള പ്രാണികൾ പിന്നെ ആ വഴി വരില്ല. 

ഗ്രാമ്പു 

ADVERTISEMENT

പ്രാണികളെ ഓടിക്കാൻ ഏറ്റവും എളുപ്പത്തിലുള്ള മറ്റൊരു മാർഗമാണ് ഗ്രാമ്പൂ ഉപയോഗിക്കുന്നത്. ഗ്രാമ്പൂവിന്റെ മണം പല പ്രാണികൾക്കും ചെറുത്തുനിൽക്കാനാവാത്തതാണ് . അതിനാൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത്  ഗ്രാമ്പൂ  ഇട്ടുവച്ചാൽ പ്രാണികളെ തുരത്താം. 

തീപ്പെട്ടി

കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും തീപ്പെട്ടിയും ഇത്തരം പ്രാണികളെ ചെറുക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. തീപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന സൾഫർ പ്രാണികളെ തുരത്താൻ സഹായിക്കും. ഭക്ഷ്യധാന്യങ്ങൾക്ക് സമീപം തീപ്പെട്ടി തുറന്ന നിലയിൽ വയ്ക്കുക. 

ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും

അരിയും ധാന്യങ്ങളും സൂക്ഷിക്കുന്ന കണ്ടെയ്നറുകൾക്കുള്ളിൽ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, എന്നിവ മുഴുവനായോ കഷണങ്ങളായോ ഇട്ടു വയ്ക്കാം. ചെള്ള് ശല്യം പൂർണ്ണമായി  ഒഴിവാക്കുന്നതിനും അവയുടെ മുട്ടകൾ നശിക്കുന്നതിനും ഇത് സഹായിക്കും.

English Summary-Destroy Insects in Rice Food Materials- Kitchen Tips