ഗൃഹനിർമ്മാണത്തിൽ അടിമുടി മാറ്റങ്ങളാണ് ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്. മേൽക്കൂര നിർമ്മിക്കുന്നതിനായി ഓട് ഉപയോഗിച്ചിരുന്ന കാലത്ത് അടുക്കളയിലും മറ്റും സ്വാഭാവിക വെളിച്ചം കിട്ടത്തക്ക വിധത്തിൽ ഒന്നോ രണ്ടോ ഓടുകൾക്കു പകരം ഗ്ലാസ് ഷീറ്റുകൾ ഉൾപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. എന്നാലിപ്പോൾ കണ്ടംപററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൃഹനിർമ്മാണത്തിൽ അടിമുടി മാറ്റങ്ങളാണ് ഏതാനും വർഷങ്ങളായി  കണ്ടുവരുന്നത്. മേൽക്കൂര നിർമ്മിക്കുന്നതിനായി ഓട് ഉപയോഗിച്ചിരുന്ന കാലത്ത് അടുക്കളയിലും മറ്റും സ്വാഭാവിക വെളിച്ചം കിട്ടത്തക്ക വിധത്തിൽ ഒന്നോ രണ്ടോ ഓടുകൾക്കു പകരം ഗ്ലാസ് ഷീറ്റുകൾ ഉൾപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. എന്നാലിപ്പോൾ കന്റെംപ്രറി ശൈലിയുള്ള വീടുകളിൽ ഗ്ലാസ് റൂഫിങ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. വലിയ ഗ്ലാസുകളാണ് കൂടുതലായും ഇത്തരം വീടുകളിൽ ഉൾപ്പെടുത്തുന്നത്. സ്വാഭാവിക വെളിച്ചം ധാരാളമായി അകത്തളത്തിൽ നിറയുന്നതിനൊപ്പം വീടിന്റെ പ്രൗഢി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. എന്നാൽ ഗുണത്തോടൊപ്പം സുതാര്യമായ റൂഫിങ്ങിന് ദോഷവശങ്ങളും ഉണ്ട്. റൂഫിങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ADVERTISEMENT

സുരക്ഷ പ്രധാനം 

Shuttertock By Santiparp Wattanaporn

നടുത്തളം ഒരുക്കിയിട്ടുള്ള വീടുകളിൽ ആ ഭാഗത്തിന് മുകളിലായാണ് കൂടുതലായും ഗ്ലാസ് റൂഫിങ് കണ്ടുവരുന്നത്. ഏകദേശം വീടിന്റെ മധ്യഭാഗത്തായതുകൊണ്ടുതന്നെ  ഇവ താരതമ്യേന സുരക്ഷിതവുമാണ്. എന്നാൽ വശങ്ങളിലുള്ള മുറികളിൽ ഗ്ലാസ് റൂഫിങ് നൽകുമ്പോൾ  അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരമുള്ള വസ്തുക്കൾ ഗ്ലാസിൽ വന്ന് പതിക്കാനുള്ള സാധ്യത മനസ്സിലാക്കിയതിനു ശേഷംമാത്രം ഗ്ലാസ് റൂഫിങ് ഉൾപ്പെടുത്തുന്നതിനെപറ്റി ചിന്തിക്കാം. സമീപത്ത് വലിയ മരങ്ങളോ തെങ്ങോ ഇല്ലെന്ന് ഉറപ്പിക്കേണ്ടതുണ്ട്. റൂഫിങ്ങിന് ടെംപേർഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ ഉപയോഗിക്കുന്നതാണ് ഉചിതം. ഏതെങ്കിലും സാഹചര്യത്തിൽ തകർന്നാലും ടെംപേർഡ് ഗ്ലാസുകൾ തീരെ ചെറിയ കഷ്ണങ്ങളായി പൊടിഞ്ഞു വീഴുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവാകും. 

കാലാവസ്ഥ അറിഞ്ഞ ശേഷം മാത്രം റൂഫിങ് 

ADVERTISEMENT

ഇന്ത്യയിൽ ഒട്ടുമിക്ക ഇടങ്ങളിലും വർഷത്തിൽ ഉടനീളം മതിയായ സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. സാധാരണ ഗ്ലാസ് ഷീറ്റാണ് റൂഫിങ്ങിന് ഉപയോഗിക്കുന്നതെങ്കിൽ  പ്രകാശവും  ചൂടും നിയന്ത്രിക്കാനുള്ള കഴിവ് അവയ്ക്കുണ്ടാവില്ല. അതായത് പുറത്തെ താപനില എത്രയാണോ അതേ അളവിൽ തന്നെയായിരിക്കും ഉള്ളിലേക്കും സൂര്യപ്രകാശം കടന്നുവരുന്നത്. അകത്തളത്തിന് യോജിക്കാത്തതോ ഗുണനിലവാരം കുറഞ്ഞതോ ആയ ഗ്ലാസാണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഉള്ളിൽ ചൂട് കൂടുന്നതിനു കാരണമാകും. 

ഈ സാഹചര്യം കണക്കിലെടുത്ത് ലാമിനേറ്റഡ്  ഗ്ലാസ് ഉപയോഗിക്കുന്നതാണ് ഒരു പരിഹാരമാർഗ്ഗം. അമിത പ്രകാശവും ചൂടും ഉള്ളിലേക്ക് കടക്കാതിരിക്കാൻ ഇത്  സഹായിക്കും. ഗ്ലാസ് റൂഫിൽ ഫാബ്രിക് ഷേഡുകൾ സ്ഥാപിക്കുന്നതും ഗുണകരമാണ്.

പോളിക്കാർബണേറ്റ് റൂഫിങ് ഷീറ്റ് 

ADVERTISEMENT

താപനിലയിലെ ഉയർച്ചതാഴ്ചകൾ  ചെറുത്തു നിൽക്കാൻ കഴിവുള്ള പോളികാർബണേറ്റ് റൂഫിങ് ഷീറ്റുകൾ സുതാര്യമായ റൂഫിങ്ങിനായി ഉപയോഗിക്കാവുന്നതാണ്. പൂർണമായി സുതാര്യമായതും അല്പം മങ്ങലുള്ളതുമായ തരത്തിലുള്ള പോളികാർബണേറ്റ് ഷീറ്റുകൾ ലഭ്യമാണ്. ആവശ്യാനുസരണം ഇവ വാങ്ങി ഉപയോഗിക്കാം. ഏറെ ബലമുള്ള പോളികാർബണേറ്റ് ഷീറ്റുകൾക്ക് അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിർത്താനുള്ള കഴിവുമുണ്ട്. ഘടനയും പ്രത്യേകതകളും അനുസരിച്ച്  ചതുരശ്ര അടിക്ക് 45 മുതൽ 300 രൂപ വരെ നിരക്കിൽ ഇവ ലഭ്യമാണ്. 

അക്രിലിക് ഷീറ്റുകൾ 

പോളികാർബണേറ്റ് റൂഫിങ് ഷീറ്റുകൾ പോലെ അൾട്രാവയലറ്റ്  കിരണങ്ങൾ തടഞ്ഞുനിർത്തുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്നവയാണ് അക്രിലിക് റൂഫിങ് ഷീറ്റുകൾ. ചെലവാക്കുന്ന തുകയ്ക്ക് ഏറെ ലാഭകരമായതും കൂടിയാണ് ഇവ. വ്യത്യസ്ത നിറങ്ങളിൽ അക്രിലിക് റൂഫിങ് ഷീറ്റുകൾ ലഭ്യമാണ്. ചതുരശ്രയടിക്ക് 35 രൂപ മുതൽ ലഭിക്കുന്ന അക്രിലിക് റൂഫിങ് ഷീറ്റുകൾ സുതാര്യമായ റൂഫിങ് ഷീറ്റുകളിൽ ഏറ്റവും വിലകുറഞ്ഞവ കൂടിയാണ്.

English Summary- Glass Roofing Thing to Know