മഴക്കാലമെത്തിയാൽ വസ്ത്രങ്ങളെങ്ങനെ അലക്കി ഉണക്കിയെടുക്കും എന്നതാവും ഏവരെയും കുഴയ്ക്കുന്ന പ്രധാന പ്രശ്നം. പലരും വീടിനുള്ളിൽതന്നെ തുണികൾ വിരിച്ചിടാനുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്യുന്നത്. എന്നാൽ മുറികൾക്കുള്ളിൽ തുണികൾ ഉണക്കാൻ ഇടുന്നത് അത്ര നല്ലതല്ല. അത് എന്തുകൊണ്ടാണെന്ന് നോക്കാം. രോഗകാരികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലമെത്തിയാൽ വസ്ത്രങ്ങളെങ്ങനെ അലക്കി ഉണക്കിയെടുക്കും എന്നതാവും ഏവരെയും കുഴയ്ക്കുന്ന പ്രധാന പ്രശ്നം. പലരും വീടിനുള്ളിൽതന്നെ തുണികൾ വിരിച്ചിടാനുള്ള  സംവിധാനം ഒരുക്കുകയാണ് ചെയ്യുന്നത്. എന്നാൽ മുറികൾക്കുള്ളിൽ തുണികൾ  ഉണക്കാൻ ഇടുന്നത് അത്ര നല്ലതല്ല. അത് എന്തുകൊണ്ടാണെന്ന് നോക്കാം. 

നനവുമൂലം പൂപ്പൽ 

ADVERTISEMENT

നനവുള്ള തുണികൾ മുറിക്കുള്ളിൽ ഉണ്ടെങ്കിൽ ഈർപ്പം തങ്ങി നിൽക്കുന്നതു മൂലം ഫംഗസിന്റെ സാന്നിധ്യം ഉണ്ടാവാൻ ഇടയുണ്ട്. അലർജി ഉള്ളവർക്ക് രോഗം മൂർച്ഛിക്കുന്നതിന് ഇത് കാരണമാകും. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ  ഇത്തരത്തിൽ ഈർപ്പം തങ്ങിനിൽക്കാനുള്ള സാഹചര്യം  ഒഴിവാക്കുന്നതാണ് ഉചിതം. 

നിശ്ചിതസമയത്തിനു ശേഷവും ഈർപ്പം മുറിക്കുള്ളിൽ തങ്ങിനിൽക്കുകയാണെങ്കിൽ പൂപ്പൽബാധ കൂടുതൽ അപകടകരമായേക്കും. മുറിക്കുള്ളിൽ നനവ് പടരുന്നതനുസരിച്ച് ടൈലുകൾക്കിടയിലും കട്ടിള പടികളിലും ഭിത്തികളിലുമൊക്കെ പൂപ്പൽ സ്ഥാനം പിടിക്കും. ഇവയുടെ സാന്നിധ്യം ഗുരുതര രോഗങ്ങൾക്ക് കാരണമായെന്നു വരാം. 

ADVERTISEMENT

രോഗകാരികളായ രാസവസ്തുക്കൾ 

Shutterstock By ChiccoDodiFC

വസ്ത്രങ്ങളുടെ നിറവും പുതുമയും നിലനിർത്താൻ വേണ്ടി അവയിൽ കണ്ടീഷണറുകൾ ഉപയോഗിക്കാറുണ്ട്. അടച്ചിട്ട മുറിക്കുള്ളിൽ തുണികൾ ഉണങ്ങിയാൽ കൃത്യമായി ബാഷ്പീകരണം സംഭവിക്കാത്തതു മൂലം ഇവ വായുവിൽ കലർന്നെന്നു വരാം. ഈ വായു ശ്വസിക്കുന്നത് വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് തികച്ചും ദോഷകരമാണ്. 

ADVERTISEMENT

പരിഹാരമാർഗ്ഗങ്ങൾ 

മഴക്കാലത്ത് തുണികൾ ഉണക്കിയെടുക്കാൻ വീടിനുള്ളിൽ വിരിച്ചിടുകയല്ലാതെ മറ്റു മാർഗം ഇല്ലെങ്കിൽ ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നതാണ്  പോംവഴി. ഒരു കാരണവശാലും അടച്ചിട്ട നിലയിലുള്ള മുറിക്കുള്ളിൽ നനഞ്ഞ വസ്ത്രങ്ങൾ  സൂക്ഷിക്കുവാൻ പാടുള്ളതല്ല. 

എക്സോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുന്നതും ഒരു പരിധിവരെ ഗുണം ചെയ്യും. മുറിക്കുള്ളിലെ വായു വലിച്ചെടുത്ത് പുറന്തള്ളപ്പെടുന്നതിനാൽ മലിനവായു അകത്ത് തങ്ങിനിൽക്കുന്നത് ഇത്തരത്തിൽ ഒഴിവാക്കാനാവും. വസ്ത്രങ്ങൾ പരമാവധി അകലത്തിൽ കൃത്യമായി വിരിച്ചിടാൻ ശ്രദ്ധിക്കുക എന്നതാണ് മറ്റൊരു കാര്യം. നനവ് പൂർണമായി  നീങ്ങുന്നതിനും തുണികൾ വേഗത്തിൽ ഉണങ്ങുന്നതിനും ഇത് സഹായിക്കും. കൂടുതൽ ഭാരമുള്ള തുണിത്തരങ്ങൾ ഉണങ്ങി കിട്ടാൻ പ്രയാസമായതിനാൽ അവ പരമാവധി വെയിലിൽ തന്നെ ഉണക്കിയെടുക്കാൻ ശ്രമിക്കുക. 

സ്ഥിരമായി കിടക്കുന്ന മുറികളിലും മറ്റും നനഞ്ഞ തുണികൾ വിരിച്ചിടാതിരിക്കുക. അല്ലാത്തപക്ഷം ഈർപ്പം തങ്ങിനിൽക്കുന്ന മുറികളിൽ കിടക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങളും ജലദോഷവും ഉണ്ടാകുന്നതിന് കാരണമാകും.

English Summary- Drying Clothes inside Home Tips