പങ്ചർ ഒട്ടിച്ചു മാത്രം ജീവിതം തീർക്കാൻ ഷാജിയെ കിട്ടില്ല. കൺമുന്നിൽ വരുന്ന പഴയ ടയറുകൾക്ക് ഷാജി കൊടുക്കുന്നതു പുതുജന്മം. ടയർ ഉപയോഗിച്ച് ചെടിച്ചട്ടി, ആമ്പൽ ടാങ്ക്, ഫിഷ് ടാങ്ക് ഇവയെല്ലാമൊരുക്കുന്ന ഷാജി ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട്. വീടിന്റെ അകത്തളങ്ങൾ അലങ്കരിക്കാവുന്ന നല്ല ഒന്നാന്തരം ഫർണിച്ചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്ചർ ഒട്ടിച്ചു മാത്രം ജീവിതം തീർക്കാൻ ഷാജിയെ കിട്ടില്ല. കൺമുന്നിൽ വരുന്ന പഴയ ടയറുകൾക്ക് ഷാജി കൊടുക്കുന്നതു പുതുജന്മം. ടയർ ഉപയോഗിച്ച് ചെടിച്ചട്ടി, ആമ്പൽ ടാങ്ക്, ഫിഷ് ടാങ്ക് ഇവയെല്ലാമൊരുക്കുന്ന ഷാജി ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട്. വീടിന്റെ അകത്തളങ്ങൾ അലങ്കരിക്കാവുന്ന നല്ല ഒന്നാന്തരം ഫർണിച്ചർ ഉണ്ടാക്കുകയാണിപ്പോൾ എലുവത്തിങ്കൽ ടയേഴ്സ് കട നടത്തുന്ന കുറ്റുമുക്ക് സ്വദേശി ഇ.ഡി. ഷാജി.

ടയർ ഫർണിച്ചർ എന്ന വ്യത്യസ്തമായ ആശയം ഷാജിക്ക് വിനോദത്തിനൊപ്പം വരുമാനമാർഗവുമാകുന്നു. കടയിലെ ടയറുകളുടെ ഇടയിലിരിക്കുമ്പോഴാണ് ഇത് ഫർണിച്ചർ ആക്കാൻ പറ്റുന്നതാണല്ലോയെന്നു ഷാജി ചിന്തിച്ചത്. ഒന്നിലധികം ടയറുകൾ ഒരുമിച്ച് വച്ച് ഇളകാതിരിക്കാനായി നട്ടും ബോൾട്ടും വച്ചു മുറുക്കും പിന്നീട് സുതാര്യമായ നടുഭാഗത്ത്  പ്ലൈവുഡ് അടിച്ചു മൂടുകയാണ് അടുത്ത പടി. റെക്സിനും സ്പോഞ്ചും ഒട്ടിച്ചാണു ഫർണിച്ചർ നിർമാണം പൂർത്തിയാക്കുന്നത്. ചില ഇനങ്ങളുടെ മുകൾ ഭാഗത്ത് ചില്ലും ഉപയോഗിക്കും.ഉറപ്പുള്ള പഴയ ടയറുകളിൽ നിന്നു  ടീപോയ്, സെറ്റി എന്നിവയാണു നിർമിക്കുന്നത്. 2500 രൂപ മുതലാണ് ഇവയുടെ വിൽപന.

ADVERTISEMENT

ഷാജിയുണ്ടാക്കുന്ന ടയർ ചെടിച്ചട്ടികൾക്ക് നിറമടിക്കാനും ചിത്രങ്ങൾ വരച്ചു ചേർക്കാനും ഭാര്യയും മക്കളും ഒപ്പമുണ്ട്. ഇരുപതിലേറെ വർഷം ടാക്സി ഡ്രൈവറായിരുന്ന ഷാജി കോവിഡ് കാലത്താണ് ടയർ വാണിജ്യത്തിലേക്ക് കടക്കുന്നത്. പങ്ചർ ഒട്ടിക്കുന്നതിനൊപ്പം പഴയ ടയറിൽ നിന്ന് മൂല്യ വർധിത ഉൽപന്നങ്ങളും കണ്ടെത്താനായതിന്റെ സന്തോഷത്തിലാണു ഷാജിയും കുടുംബവും. കോവിഡ് കാലത്ത് ടയറിൽ മുന്നോട്ട് ഉരുളുകയാണ് ഇവരുടെ ജീവിതം.

English Summary- Furniture from Tyre; Success Story