കോവിഡ് മൂന്നാം തരംഗം കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ കോവിഡ് കാലശേഷം മറന്നുപോയ ചില ശീലങ്ങൾ തിരിച്ചുകൊണ്ടുവരേണ്ട സമയമാണിത്. നമുക്കിനിയും ഒരു ലോക്ഡൗൺ താങ്ങാനാകില്ല. വൈറസിനൊപ്പം കരുതലോടെ ജീവിക്കുക എന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂന്നാം തരംഗം കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ കോവിഡ് കാലശേഷം മറന്നുപോയ ചില ശീലങ്ങൾ തിരിച്ചുകൊണ്ടുവരേണ്ട സമയമാണിത്. നമുക്കിനിയും ഒരു ലോക്ഡൗൺ താങ്ങാനാകില്ല. വൈറസിനൊപ്പം കരുതലോടെ ജീവിക്കുക എന്നതാണ് പ്രായോഗികം. അതിനാൽ പുറത്തുപോയി വരുമ്പോൾ നമ്മൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് രോഗം പകർന്നുകൊടുക്കാൻ ഇടയാകരുത്.വീടുകളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഡോർ ഹാൻഡിൽ, പൈപ്പ് - രോഗലക്ഷണങ്ങൾ ഉള്ളവർ തൊടുകയാണെങ്കിൽ വാതിൽപ്പിടിയിലും പൈപ്പിലും രോഗാണുക്കൾ സജീവമായി നിൽക്കാം. അതുപോലെ പുറത്തിറങ്ങി രോഗബാധയുള്ളവരുമായി ഇടപഴകിയ ശേഷം ഇവയിൽ തൊടുമ്പോഴും അണുക്കൾ പകരാൻ സാധ്യതയുണ്ട്. ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത് കൈകൾ സോപ്പിട്ട് വൃത്തിയാക്കുക എന്നതാണ്. വൈറസ് വ്യാപന സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ വീട്ടിലെ പൈപ്പുകൾ, ഡോർ ഹാൻഡിലുകൾ, പൊതുവായി സ്പർശിക്കുന്ന ഇടങ്ങൾ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.. അണുവിമുക്തമായ ടിഷ്യൂവോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ.

ADVERTISEMENT

ബാർ കൗണ്ടർ, പാത്രങ്ങള്‍- ഇന്ന് പല വീടുകളിലും മിനി ബാർ കൗണ്ടറുകളുണ്ട്. ബാർ കൗണ്ടറുകളുടെ പ്രതലങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതുപോലെ രോഗസാധ്യതയുള്ളവർ ഉണ്ടെങ്കിൽ  ഗ്ലാസുകൾ, പാത്രങ്ങൾ മുതലായവ പൊതുവായി ഉപയോഗിക്കരുത്. ഇവ നന്നായി വൃത്തിയാക്കുകയും വേണം.

മൊബൈൽ/ ലാപ്ടോപ്- രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗവ്യാപനസാധ്യത ഉള്ള പ്രദേശങ്ങളിൽ ഉള്ളവരുമായി ഇടപഴകിയവരോ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അൽപം കരുതൽ എടുക്കുന്നത് നല്ലതാണ്‌. കാരണം ഇവ പല സ്ഥലങ്ങളിലും അലക്ഷ്യമായി വയ്ക്കാറുള്ളതാണ്. കുട്ടികളടക്കം മറ്റുള്ളവർ നിങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപാധികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ പ്രതലങ്ങൾ അണുവിമുക്തമാക്കുന്നത് നല്ലതാണ്. അൽപം സാനിറ്റൈസറോ അണുനാശിനിയോ പ്രയോഗിച്ച തുണി കൊണ്ട് തുടച്ചാൽ മതിയാകും. 

ADVERTISEMENT

വീട്ടിലെ നിലം, ഫർണീച്ചറുകൾ, ടീപോയ്, ഊണുമേശ എന്നിവയെല്ലാം ഈ കാലയളവിൽ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അണുക്കൾ ഉള്ള പ്രതലത്തിൽ സ്പർശിച്ച ശേഷം കാറിൽ കയറുമ്പോൾ സ്റ്റീയറിങ്ങിലും അണുക്കൾ പറ്റാം. ഈ പ്രതലങ്ങളും അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുക. ചുരുക്കത്തിൽ വ്യക്തിശുചിത്വത്തോടൊപ്പം വീടും അകത്തളങ്ങളും വൃത്തിയായി അണുവിമുക്തമായ സൂക്ഷിക്കേണ്ടത് ഈ കാലയളവിൽ വളരെ പ്രധാനമാണ്.

English Summary- House Cleaning to Prevent Corona Virus

ADVERTISEMENT