കോൺക്രീറ്റ് വീടുകൾ ചെങ്കൽചൂളകളായി മാറുന്ന കാലമാണ് വേനൽ. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ ചെയ്യാം. ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ നിറച്ച് ഫാനിനു അടിയിൽ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും. ടെറസിൽ അൽപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺക്രീറ്റ് വീടുകൾ ചെങ്കൽചൂളകളായി മാറുന്ന കാലമാണ് വേനൽ. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ ചെയ്യാം.

  • ഒരു പാത്രത്തിൽ കുറച്ച്  ഐസ് ക്യൂബുകൾ നിറച്ച് ഫാനിനു അടിയിൽ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും. 
  • ടെറസിൽ അൽപം മണ്ണോ പുല്ലോ നിരത്തി അതിനു മുകളിൽ വെള്ളം ഒഴിച്ചിടുന്നത് വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. വീടിനു മുകളിൽ പാഷൻ ഫ്രൂട്ട് പോലുള്ള വള്ളിച്ചെടികൾ പടർത്തുന്നതും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. 
  • വീട്ടിലെ ജനാലകൾ രാവിലെയും വൈകുന്നേരവും തുറന്നിടുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ജനാലയിൽ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാൻ സഹായിക്കും.
  • പുതിയ വീട് വയ്ക്കുമ്പോൾ തന്നെ കിഴക്ക് പടിഞ്ഞാറു ദിശയിൽ മരങ്ങൾ നട്ടുവളർത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്കു പ്രവേശിക്കുന്നത് തടയും.
  • വീട് ഡിസൈൻ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകൾ മാറ്റി ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുക. ഇതിലൂടെ കൂടുതൽ വിശാലതയ്‌ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും.
  • പെയിന്റിങ് സമയത്ത് അകത്തളങ്ങളിൽ ഇളം നിറങ്ങൾ നൽകുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

ADVERTISEMENT

ചൂടപ്പം പോലെ എസി വിൽപ്പന

ഉപഭോഗത്തിൽ ഇന്ത്യയിലെ തന്നെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതാണ് കേരളത്തിന്റെ എസി വിൽപനയുടെ കണക്കുകൾ.  മുൻപ് 20,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന എസികൾക്ക് ഇപ്പോൾ 30,000 രൂപയ്ക്കടുത്താണു വില. ആധുനിക ഇൻവെർട്ടർ എസികൾക്കാണു വിപണിയിൽ മേൽക്കൈ. സ്വാഭാവികമായും വിലയും കൂടുതൽ.എസിയേക്കാൾ ചെലവു കുറവുള്ള കൂളറുകൾ ഉത്തരേന്ത്യയിൽ വൻ വിൽപനയാണെങ്കിലും കേരളത്തിൽ വലിയ താൽപര്യമില്ല. 

ADVERTISEMENT

എസി ഉപയോഗിക്കുമ്പോൾ 

  • സെൻട്രലൈസ്ഡ് എസിയാണെങ്കിൽ ജനാലകളും എയർ ഹോളുകളും ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കണം. 
  • പഴയ എസികൾ വേനൽക്കാലത്ത് സർവീസ് ചെയ്യുന്നതും പ്രവർത്തനക്ഷമത ഉറപ്പാക്കാൻ സഹായിക്കും.
  • എസി പ്രവർത്തിക്കുന്ന മുറിയിൽ പേപ്പറുകളും മറ്റും അലക്ഷ്യമായി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ പൊടിയടിഞ്ഞാൽ അത് എസിയുടെ പ്രവർത്തനക്ഷമതയെയും ഒപ്പം മുറിയിൽ ഇരിക്കുന്നവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
ADVERTISEMENT

എസി സ്റ്റാറുകളുടെ രഹസ്യം

എസിക്ക് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിങ് കണ്ടിട്ടുണ്ടല്ലോ. വൈദ്യുതി ഉപഭോഗം കുറയുന്നതനുസരിച്ചുള്ള റേറ്റിങ്ങാണിത്. ഏറ്റവും കുറഞ്ഞ വൈദ്യുത ഉപഭോഗം അടിസ്ഥാനത്തിലാണ് ത്രീ, ഫോർ, ഫൈവ് സ്റ്റാറുകൾ കിട്ടുന്നത്.

കേന്ദ്ര ഗവ. ഊർജ മന്ത്രാലയം ഇക്കൊല്ലം മുതൽ ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻ റേറ്റിങ് (ഐഎസ്ഇഇആർ) നിർബന്ധമാക്കിയിട്ടുണ്ട്. അതനുസരിച്ച് വർഷം എസിയുടെ ഉപയോഗം 1600 മണിക്കൂർ കണക്കാക്കിയാൽ എത്ര യൂണിറ്റ് വൈദ്യുതി ഉപഭോഗം എന്നു രേഖപ്പെടുത്തണം.

നിശ്ചിത യൂണിറ്റ് ഉപഭോഗത്തിൽ കുറഞ്ഞിരിക്കുന്നതിന്റെ അളവനുസരിച്ച് റേറ്റിങ് ലഭിക്കുന്നു. ഏറ്റവും ഉപഭോഗം കുറഞ്ഞതിന് ഫൈവ് സ്റ്റാർ ലഭിക്കും. സ്റ്റാർ റേറ്റിങ് ഉയരുന്നതനുസരിച്ച് വില കൂടുമെങ്കിലും മാസം തോറുമുള്ള വൈദ്യുതിച്ചെലവു കുറയും. 

English Summary- Reduce Temperature Inside House Tips