ചൂട് കടുത്തതോടെഫാൻ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാവും പകലും നമ്മുടെ ഫാനുകൾ കറങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരു ഭാഗം ഫാനിന്റെ സംഭാവന ആണെന്നു കാണാം. ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് കടുത്തതോടെ ഫാൻ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാവും പകലും നമ്മുടെ ഫാനുകൾ കറങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരു ഭാഗം ഫാനിന്റെ സംഭാവന ആണെന്നു കാണാം. ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വൈദ്യുതി ബില്ലിൽ വലിയ മാറ്റം സാധ്യമാണ്.

പുതിയ ഫാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

ADVERTISEMENT

വില മാത്രം പരിഗണിച്ച് കാര്യക്ഷമത കുറഞ്ഞ ഫാൻ വാങ്ങുമ്പോൾ നമ്മൾ ലാഭിക്കുന്നതിന്റെ എത്രയോ മടങ്ങ് പണമാണ് നമുക്ക് നഷ്ടപ്പെടാൻ പോകുന്നത് എന്ന കാര്യം ഓർക്കുക. 42 വാട്ട് മുതൽ 128 വാട്ട് വരെ ഉള്ള ഫാനുകൾ ഇന്ന് കമ്പോളത്തിൽ ലഭ്യമാണ്. ഫാൻ കൂടുതൽ സമയം ഉപയോഗിക്കേണ്ടി വരുന്നതിനാൽ വാട്ടേജ് കൂടിയ ഫാനുകളുടെ ഉപയോഗം ഉയർന്ന ഊർജ്ജോപഭോഗത്തിനും ധനനഷ്ടത്തിനും കാരണമാകുന്നു. അതിനാൽ ഊർജ്ജ ക്ഷമത കൂടിയ 5 സ്റ്റാർ ലേബലിങ് ഉള്ള ഫാനുകൾ വാങ്ങാൻ ശ്രദ്ധിക്കണം.

കൂടാതെ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

∙റെസിസ്റ്റർ ടൈപ്പ് റെഗുലേറ്ററിൽ ചൂടിന്റെ രൂപത്തിൽ വൈദ്യുതി നഷ്ടപ്പെടുന്നു. കുറഞ്ഞ വേഗതയിൽ പ്രവർത്തിക്കുമ്പോൾ ചൂടിന്റെ രൂപത്തിലുള്ള ഊർജ്ജ നഷ്ടം ഉണ്ടാകുന്നില്ല എന്നതാണ് ഇലക്ട്രോണിക് റെഗുലേറ്ററിന്റെ മേന്മ.

ADVERTISEMENT

∙ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ച് മീഡിയം സ്പീഡിൽ ഫാൻ പ്രവർത്തിക്കുകയാണെങ്കിൽ ഊർജ്ജോപയോഗം പകുതിയോളം കുറയ്ക്കാനാകും.

വിവിധ വേഗതയിൽ ഫാനുകളുടെ ഊർജ്ജോപയോഗ നില

∙65 വാട്ട് ശേഷിയുള്ള ഒര‌ു സീലിങ് ഫാൻ ഒരു മണിക്കൂർ നേരം ഫുൾ സ്പീഡിൽ പ്രവർത്തിപ്പിച്ചാൽ 0.065 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. എന്നാൽ ഫാനിന്റെ ഇലക്ട്രോണിക് റെഗുലേറ്ററിലെ സ്റ്റെപ് പൊസിഷൻ 5–ൽ നിന്നും 3 ആക്കി സ്പീഡ് കുറച്ചാൽ വൈദ്യുതി ഉപയോഗം 0.035 യൂണിറ്റ് വരെയായി കുറയും.

ADVERTISEMENT

∙സീലിങ് ഫാൻ ഉറപ്പിക്കുമ്പോൾ അതിന്റെ ലീഫിന് സീലിങ്ങുമായി ഒരടിയെങ്കിലും അകലമുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

∙ലീഫുകൾ ശരിയായ ചരിവിലാണോ ഘടിപ്പിച്ചിരിക്കുന്നത് എന്നു നോക്കുക.

∙ഫാൻ ലീഫിന് തറ നിറപ്പിൽ നിന്നും ഉണ്ടായിരിക്കേണ്ട സുരക്ഷിതമായ അകലം 2.4 മീറ്ററാണ്.

∙കറങ്ങുമ്പോൾ ബെയറിങ് ശബ്ദമുണ്ടാക്കുന്ന ഫാനുകൾ ഊർജ്ജ നഷ്ടം ഉണ്ടാക്കുന്നു.

∙ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായിട്ടുള്ള ബി. എൽ.ഡി.സി ഫാനുകൾക്ക് സാധാരണ ഫാനുകൾക്ക് വേണ്ടതിന്റെ പകുതിയോളം വൈദ്യുതി മതിയാകും. റിമോട്ട് ബട്ടൺ‍ ഉപയോഗിച്ച് ഫാനിന്റെ സ്പീഡ് നിയന്ത്രിക്കാമെന്നുള്ളത് ഇതിന്റെ എടുത്തു പറയേണ്ട മേന്മയാണ്.

ഊർജ്ജകാര്യക്ഷമത കൂടിയ BLDC ഫാനുകൾ

ഇലക്ട്രോണിക് റഗുലേറ്ററോടു കൂടിയ BLDC(Brushless Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്ട്സ് മുതൽ 30 വാട്ട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്. ഒരു 5 സ്റ്റാർ റേറ്റഡ് ഫാൻ ഉപയോഗിക്കുവാൻ എടുക്കുന്നത് 55 വാട്ട്സ് ആണ്. അതായത് നമ്മുടെ വൈദ്യുതി ഉപയോഗം പകുതിയായി കുറയ്ക്കുവാന്‍ സാധിക്കുന്നു.

English Summary- Energy Efficient Fan; Summer Cooling Tips